Image

കാലത്തിന്റെ ഏറുകള്‍ (രാജൻ കിണറ്റിങ്കര)

Published on 18 November, 2020
കാലത്തിന്റെ ഏറുകള്‍ (രാജൻ കിണറ്റിങ്കര)
മുട്ടിലിഴയുന്ന
ശൈശവവും
കട്ടിലിലിഴയുന്ന
വാർദ്ധക്യവും
അതിനിടയിൽ
കെട്ടുപിണഞ്ഞൊരു
ജീവിതം
ഏറുകൊണ്ട് കിടപ്പുണ്ട്

ട്രൗസറിട്ട അവനും
പാവാടയിട്ട അവൾക്കും
ഇടയിൽ
ബാല്യ സൗഹൃദം
കല്ലെറിഞ്ഞോടിയൊളിച്ചു

മുണ്ടുടുത്ത അവനും
ചുരിദാറിട്ട അവൾക്കും
ഇടയിൽ
കൗമാര സ്വപ്നങ്ങൾ
കടക്കണ്ണെറിഞ്ഞു

പാൻ്റ്സിട്ട അവനും
സാരിയുടുത്ത അവൾക്കും
ഇടയിൽ
യൗവന ദാഹങ്ങൾ
മോഹങ്ങളെറിഞ്ഞു

ഏറു കൊണ്ട
മുറിപ്പാടുകളുമായി
വ്രണിത വാർദ്ധക്യം
അനാഥമന്ദിരത്തിൽ
ഓർമ്മകളെയും
കൊതുകിനെയും
ആട്ടിപ്പായിച്ച് ...



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക