Image

പുതിയ ബിഎംഡബ്ല്യൂ വാഹനം സ്വന്തമാക്കി രമേശ് പിഷാരടി

Published on 18 November, 2020
പുതിയ ബിഎംഡബ്ല്യൂ വാഹനം സ്വന്തമാക്കി രമേശ് പിഷാരടി

മലയാളചലച്ചിത്ര സംവിധായകനും, നടനും, സ്റ്റേജ് കലാകാരനുമായാ രമേശ് പിഷാരടി മലയാളികളുടെ ഇഷ്ട നടന്മാരില്‍ ഒരാളാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ തരാം തന്‍റെ ഫോട്ടോകളും അതിന്‍റെ അടിക്കുറുപ്പുകളും ഇടുന്നതില്‍ വിരുതനാണ്. 


കുറിപ്പോടെ പങ്കുവയ്ക്കുന്ന അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ താരം വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പൊരുതിയ വാഹനം സ്വന്തമാക്കിയതിന്‍റെ വിശേഷങ്ങളിലൂടെയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.


ബിഎംഡബ്ല്യൂ ഫൈവ് സീരീസ് ആണ് പിഷാരടി സ്വന്തമാക്കിയിരിക്കുന്നത്. ഭാര്യക്കൊപ്പം പുതിയ കാറിന്‍റെ താക്കോല്‍ വാങ്ങുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്. 55.40 ലക്ഷം മുതലാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക