Image

തടത്തില്‍ സേവ്യറായി അജു വര്‍ഗീസിന്റെ സ്റ്റൈലിഷ് ലുക്ക് വൈറലാകുന്നു

Published on 18 November, 2020
തടത്തില്‍ സേവ്യറായി അജു വര്‍ഗീസിന്റെ  സ്റ്റൈലിഷ് ലുക്ക് വൈറലാകുന്നു

അജു വര്‍ഗീസിന്റെ  സ്റ്റൈലിഷ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞദിവസമാണ് 'മേപ്പടിയാന്‍' ലൊക്കേഷനില്‍ നടന്‍ എത്തിയത്. കട്ട താടി വളര്‍ത്തി കൂളിംഗ് ഗ്ലാസ് അണിഞ്ഞ് ഇതുവരെ കാണാത്ത പുതിയ ലുക്കിലാണ് താരം. 


തടത്തില്‍ സേവ്യര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

കോവിഡ് കാലത്തെ ഷൂട്ടിംഗ് തനിക്ക് പുതിയൊരു അനുഭവമാണെന്നും രസകരമായ കഥയാണ് മേപ്പടിയാനില്‍ ഉള്ളതെന്നും അജു വര്‍ഗീസ് പറഞ്ഞു.


'സാജന്‍ ബേക്കറി സിന്‍സ് 1962', ആര്‍ട്ടിക്കിള്‍ 21 എന്നീ ചിത്രങ്ങളാണ് അജുവിന്‍റേതായി പുറത്തു വരാനിരിക്കുന്നത്. മഞ്ജുവാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന ‘9 എംഎം', ധ്യാന്‍ ശ്രീനിവാസന്‍, സൈജുകുറുപ്പ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'പ്രകാശന്‍ പറക്കട്ടെ' എന്നീ ചിത്രങ്ങള്‍ അജുവര്‍ഗീസ് ആണ് നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക