Image

നയന്‍താരയ്ക്ക് ഇന്ന് പിറന്നാള്‍

Published on 18 November, 2020
നയന്‍താരയ്ക്ക് ഇന്ന് പിറന്നാള്‍

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് പിറന്നാള്‍. നായക പ്രാധാന്യം ഇല്ലാതെ തന്നെ സിനിമകള്‍ വന്‍ വിജയമാക്കാമെന്ന് കാണിച്ചു തരുന്നതാണ് നയന്‍താരയുടെ (Nayanthara) ഒട്ടുമിക്ക സിനിമകളും.


നയന്‍താരയുടെ കാമുകന്‍ വിഘ്നേഷ് ശിവന്‍ മനോഹരമായ ചിത്രം പങ്കുവെച്ചാണ് ഇത്തവണ പിറന്നാള്‍ ദിവസം ആശംസകള്‍ അറിയിച്ചിരിക്കുന്നത്. "ഹാപ്പി ബെര്‍ത്ത്ഡേ തങ്കമേ, പ്രചോദനവും സമര്‍പ്പണവും ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായി ഉയരങ്ങളില്‍ പറക്കുക", വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


ഒപ്പം ആരാധകര്‍ക്കായി താരത്തിന്‍റെ പുതിയ ചിത്രം 'നെട്രിക്കണ്ണ്' ടീസറും വിഘ്നേഷ് പുറത്തുവിട്ടിട്ടുണ്ട്. വിഘ്നേഷ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കാഴ്ച്ചയില്ലാത്ത യുവതിയുടെ വേഷത്തിലാണ് നയന്‍താര എത്തുന്നത്.


നയന്‍താരയ്ക്ക് പിറന്നാള്‍ സമ്മാനമായി മലയാള സിനിമയായ നിഴലിന്‍റെ അണിയറ പ്രവര്‍ത്തകരും ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായിക. ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള ചിത്രമാണ് 'നിഴല്‍'.


നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം "മൂക്കുത്തിയമ്മന്‍" ദീപാവലിക്ക് ഹോട്സ്റ്റാറില്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക