പുരുഷ ജീവിതം (കവിത:രാജന്‍ കിണറ്റിങ്കര)
kazhchapadu
19-Nov-2020
രാജന്‍ കിണറ്റിങ്കര
kazhchapadu
19-Nov-2020
രാജന്‍ കിണറ്റിങ്കര

പുരുഷജീവിതം
ഒരു പുസ്തകമാണ്
കീറിപ്പോയ
അവസാന പേജില്‍
ജീവിതത്തിന്റെ
ഉടലനക്കമുണ്ട്
തിരക്കിട്ട വായനയില്‍
മനസ്സില്‍ പതിയാത്ത
വൈകാരികതയടെ
കനല്‍ ചൂടുണ്ട്
ചില ഏടുകളില്‍
ഉള്ളിലൊരു
അഗ്‌നിപര്‍വ്വതം
ഇരമ്പുമ്പോഴും
പൊട്ടിയൊഴുകാതെ
അടക്കി പിടിച്ച
ലാവയില്‍
കത്തിയെരിഞ്ഞ
വരികളുണ്ട്...
വിരസമായ
അദ്ധ്യായങ്ങളില്‍
വിയര്‍പ്പില്‍ കുതിര്‍ന്ന്
മഷി പടര്‍ന്ന
അവ്യക്തമയ
ചില അക്ഷരങ്ങളുണ്ട്
ദീര്‍ഘ നിശ്വാസങ്ങളുടെ
മനക്കാറ്റില്‍
തുന്നലര്‍െന്ന്
പറന്നു പോകുന്ന
പ്രസക്തഭാഗങ്ങളില്‍
ഓടി തളര്‍ന്ന
യൗവനത്തിന്റെ
കണ്ണീര്‍ ചാലുകളുണ്ട്
മുഖചട്ടയും പുറംചട്ടയും
മങ്ങിയിട്ടും
ആരോ കുറിച്ച
അവതാരികയില്‍
സുന്ദരമായ
വായന പകരുന്ന
വ്യര്‍ത്ഥവാക്യങ്ങള്‍
നിറം മങ്ങാതെ..
അതെ
പുരുഷ ജീവിതം
ഒരു പുസ്തകമാണ്..
Happy Men's Day

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments