കൗമാരക്കാരിയെ കൊന്ന കേസിൽ ഫെഡറൽ വധ ശിക്ഷ നടപ്പാക്കി
AMERICA
21-Nov-2020
AMERICA
21-Nov-2020

കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്‌സംഗം ചെയ്ത് ജീവനോടെ കുഴിച്ചുമൂടിയ മയക്കുമരുന്ന് വ്യാപാരിയുടെ വധശിക്ഷ നടപ്പാക്കി. ഈ ആഴ്ച ഇൻഡ്യാന ജയിലിൽവച്ചാണ് വിധി നടപ്പാക്കിയത്. ഇതോടെ ഈ വർഷം എട്ടുപ്രതികളാണ് വധിക്കപ്പെട്ടത്.
നാല്പത്തിയൊൻപതുകാരനായ ഒർലാൻഡോ കോർഡിയ ഹോളിന്റെ വധശിക്ഷ വ്യാഴാഴ്‌ച ടെർ ഹൗട്ടിലെ ഫെഡറൽ കറക്ഷനൽ കോംപ്ലെക്സിൽ വച്ച് മാരകവിഷം കുത്തിവച്ച് നടപ്പാക്കിയ ശേഷം, വൈകിട്ട് 11.47 ന് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് ഇയാളുടെ മരണം സ്ഥിരീകരിച്ചു.
.jpg)
കേസിനാസ്പദമായ സംഭവം 1994 ലാണ് നടന്നത്. ഇരുപത്തിയാറ് വര്ഷങ്ങള്ക്കുശേഷം നീതി നടപ്പായി എന്ന് ഒർലാൻഡോയുടെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ലിസ റെനിയുടെ സഹോദരി പേൾ റെനി പ്രതികരിച്ചു.
ലിസയുടെ സഹോദരനുമായി ഒർലാൻഡോയ്ക്കുണ്ടായിരുന്ന മയക്കു മരുന്ന് ഇടപാടിലെ പണവുമായി ബന്ധപ്പെട്ടാണ് അയാളും കൂട്ടാളികളും സെപ്റ്റംബർ 1994 ന് സംഭവം നടന്ന വീട്ടിൽ ചെന്നതെന്നാണ് പ്രോസിക്യൂഷൻ പറഞ്ഞത്.
പതിനാറുകാരിയും വിദ്യാര്ഥിനിയുമായ ലിസ അവരെ വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്നതിനെത്തുടർന്ന് അവളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആ കൗമാരക്കാരിയെ ഒർലാൻഡോയും കൂട്ടാളികളും മാറിമാറി പീഡിപ്പിച്ചു. പിറ്റേ ദിവസം പാർക്കിൽ ഒരു കുഴിയെടുത്ത് ലിസയുടെ ശരീരമാകെ പെട്രോളൊഴിച്ച് അവളെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.
ഒർലാൻഡോയുടെ സഹോദരൻ ഉൾപ്പെടെയുള്ള മൂന്ന് കൂട്ടാളികൾക്ക് ശിക്ഷയിൽ ഇളവ് നൽകിയിരുന്നു.
തന്റെ അവസാന വാക്കുകളിൽ ഇസ്‌ലാമിന്റെ അനുയായികളാകാൻ ഒർലാണ്ടോ മറ്റുള്ളവരെ പ്രേരിപ്പിച്ചതായും എല്ലാവരോടും മാപ്പപേക്ഷിച്ചതായും ട്രൈബ്യുൺ സ്റ്റാർ റിപ്പോർട്ട് ചെയ്തു. കുടുംബത്തോടുള്ള സ്നേഹവും അയാളുടെ അവസാനവാക്കുകളിൽ ഉണ്ടായിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments