Image

ആഞ്ഞടിച്ച്‌ നിവാര്‍: തമിഴ്‌നാട്ടില്‍ അഞ്ച് മരണം, കനത്ത നാശനഷ്ടം

Published on 26 November, 2020
ആഞ്ഞടിച്ച്‌ നിവാര്‍: തമിഴ്‌നാട്ടില്‍ അഞ്ച് മരണം, കനത്ത നാശനഷ്ടം

തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ കനത്ത നാശം വിതച്ച നിവാര്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു. തമിഴ്‌നാട്ടില്‍ അഞ്ച് പേര്‍ ചുഴലിക്കാറ്റില്‍ മരിച്ചു. കൃഷി വ്യാപകമായി നശിച്ചു. വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. വൈദ്യുത ബന്ധം താറുമാറായി. പൊതുഗതാഗതം സ്തംഭിച്ചു.


മുന്നറിയിപ്പ് കണക്കിലെടുത്ത് ലക്ഷക്കണക്കിന് ആളുകളെ മാറ്റി പാര്‍പ്പിച്ചത് വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു. ചുഴലികാറ്റിന്റെ തീവ്രത കുറഞ്ഞതോടെ നിര്‍ത്തിവെച്ച വിമാന ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു.


കടലൂര്‍, പുതുച്ചേരി തീരത്ത് 145 കിലോമീറ്റര്‍ വേഗതയിലാണ് നിവാര്‍ ആഞ്ഞടിച്ചത്. ആറ് മണിക്കൂറോളം നേരം കാറ്റ് ആഞ്ഞുവീശി. നാശനഷ്ടങ്ങളേറെയും തമിഴ്‌നാട്, പുതുച്ചേരി തീരപ്രദേശത്താണ്. ചെന്നൈ അടക്കമുള്ള നഗരങ്ങള്‍ കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. 


പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമിയുടെ വീട്ടിലടക്കം വെള്ളം കയറി.


വ്യാഴാഴ്ച ഉച്ചയോടെ നിവാറിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്ററായി കുറഞ്ഞു. ഇതോടെ വിമാനത്താവളം തുറന്നു. ചെന്നൈ മെട്രോ സര്‍വീസും പുനരാരംഭിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക