Image

ചന്ദ്രലേഖ മിസ് ക്വീന്‍ കേരള, ദീപ ലാല്‍ മിസിസ് സൗത്ത് ഇന്ത്യ

Published on 26 November, 2020
ചന്ദ്രലേഖ മിസ് ക്വീന്‍ കേരള, ദീപ ലാല്‍ മിസിസ് സൗത്ത് ഇന്ത്യ
കൊച്ചി: മിസ് ക്വീന്‍ കേരളയായി ചന്ദ്രലേഖ നാഥും ശ്വേത ജയറാം, റീമ നായര്‍ എന്നിവര്‍ ഒന്നും രണ്ടും റണ്ണര്‍ അപ് കിരീടവും സ്വന്തമാക്കി. ഇതോടൊപ്പം നടന്ന മിസിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ കേരളത്തിന്റെ ദീപ ലാല്‍ വിജയിയായി. കര്‍ണാടകയുടെ കാന്‍ഡിഡയും തമിഴ്‌നാടിന്റെ ഡോ .ഭാവന റാവുവുമാണ് ഒന്നും രണ്ടും റണ്ണര്‍അപ് കിരീട നേട്ടക്കാര്‍. കോവിഡ് 19 ലോക്ഡൗണിനു ശേഷം രാജ്യത്ത് സൗന്ദര്യമത്സരം സംഘടിപ്പിച്ചത് ആദ്യമായാണെന്ന് സംഘാടകര്‍ പറഞ്ഞു.

മിസ് ക്വീന്‍ കേരളത്തിന്റെ മറ്റു കിരീടങ്ങള്‍: എലിസബത്ത് കെസിയ മിസ് പഴ്‌സനാലിറ്റി, ശ്വേത ജയറാം മിസ് റാംപ് വോക്, വിബിത വിജയന്‍ മിസ് ടാലന്റ്, ചന്ദ്രലേഖ നാഥ്  മിസ് ഗ്ലാമറസ് ലുക്ക്, വിബിത വിജയന്‍ മിസ് വ്യൂവേഴ്‌സ് ചോയ്‌സ്, സി. ശ്രീലക്ഷ്മി മിസ് സോഷ്യല്‍ മീഡിയ. മിസിസ് സൗത്ത് ഇന്ത്യ കിരീടങ്ങള്‍: അശ്വതി രഞ്ജിത്  മിസിസ് പഴ്‌സനാലിറ്റി, കാന്‍ഡിഡ മിസിസ് റാംപ് വോക്, ഡോ . ഭാവന റാവു  മിസിസ് ടാലന്റ് , ദീപ ലാല്‍  മിസിസ് ഗ്ലാമറസ് ലുക്, കാജല്‍  മിസിസ് വ്യൂവേഴ്‌സ് ചോയ്‌സ്, ഡോ. ഷിജി എം . റിനീഷ്  മിസിസ് സോഷ്യല്‍ മീഡിയ പെഗാസസ്  സ്ക്യാസ് എന്നിവരുടെ സഹകരണത്തോടെ കൊച്ചി നെടുമ്പാശേരിയിലെ സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ നടന്ന മത്സരത്തിന്റെ മുഖ്യപ്രായോജകര്‍ മണപ്പുറം ഫിനാന്‍സായിരുന്നു.

കോവിഡ് മഹാമാരിയോട് പൊരുതാന്‍ മുന്‍ നിരയില്‍ നിന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിക്കുന്നതിന്റെ ഭാഗമായി മിസിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. മിസ് ക്വീന്‍ കേരള വിജയികളെ പെഗാസസ് ഗ്ലോബല്‍ എംഡി ജെബിത അജിത്തും മിസിസ് വിജയികളെ സ്ക്യാസ് എംഡി ഷൈനി ജസ്റ്റിനും കിരീടം അണിയിച്ചു. ഹരി ആനന്ദ് , ലക്ഷ്മി മേനോന്‍, അര്‍ച്ചന രവി , സജി മോന്‍ പാറയില്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക