Image

വാക്സിന്‍ ഉദ്പാദനത്തില്‍ പിഴവ്; ഓക്സഫഡ് വാക്സിന്റെ വിശ്വാസ്യതയില്‍ സംശയമുയരുന്നു

Published on 26 November, 2020
വാക്സിന്‍ ഉദ്പാദനത്തില്‍ പിഴവ്; ഓക്സഫഡ് വാക്സിന്റെ വിശ്വാസ്യതയില്‍ സംശയമുയരുന്നു

ലണ്ടന്‍: ആസ്ട്ര സനേകയുമായി ചേര്‍ന്ന് ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ വിശ്വാസ്യത സംബന്ധിച്ച് സംശയമുയരുന്നു. വാക്സിന്റെ നിര്‍മാണത്തില്‍ പിഴവുണ്ടായതായുള്ള വിവരം പുറത്തുവന്നതോടെയാണ് പരീക്ഷണ ഫലം സംബന്ധിച്ച് സംശയമുയരുന്നത്. തങ്ങളുടെ വാക്സിന്‍ 90 ശതമാനം വരെ ഫലപ്രദമാണെന്നാണ് ആസ്ട്ര
സനേക നേരത്തെ വ്യക്തമാക്കിയിരുന്നത്.

ഒരുമാസത്തിന്റെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് ബാക്കി പകുതിയും നല്‍കിയുള്ള പരീക്ഷണം 90 ശതമാനം ഫലപ്രദമായിരുന്നെന്നായിരുന്നു കമ്പനി വ്യക്തമാക്കിയി
രുന്നത്. ഒരുമാസം ഇടവിട്ട് രണ്ട് പൂര്‍ണ ഡോസുകള്‍ നല്‍കിയപ്പോള്‍ 62 ശതമാനമേ ഫലപ്രാപ്തിയുണ്ടായിരുന്നുള്ളൂ. രണ്ടു പരീക്ഷണങ്ങളുടെയും ശരാശരി നോക്കുമ്പോള്‍ വാക്സിന്‍ 70 ശതമാനം ഫലപ്രദമാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. 

ഒരുമാസത്തിന്റെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് ബാക്കി പകുതിയും നല്‍കിയുള്ള പരീക്ഷണം 90 ശതമാനം ഫലപ്രദമായിരുന്നെന്നായിരുന്നു കമ്പനി വ്യക്തമാക്കിയിരുന്നത്. ഒരുമാസം ഇടവിട്ട് രണ്ട് പൂര്‍ണ ഡോസുകള്‍ നല്‍കിയപ്പോള്‍ 62 ശതമാനമേ ഫലപ്രാപ്തിയുണ്ടായിരുന്നുള്ളൂ. രണ്ടു പരീക്ഷണങ്ങളുടെയും ശരാശരി 
നോക്കുമ്പോള്‍ വാക്സിന്‍ 70 ശതമാനം ഫലപ്രദമാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക