റോബിന്‍ ഇലക്കാട്ടിനെ മേയറായി വിജയിപ്പിക്കേണ്ടത് മിസോറി സിറ്റിയുടെ വികസനത്തിന് അനിവാര്യം
AMERICA
26-Nov-2020
AMERICA
26-Nov-2020

ഹൂസ്റ്റണ്‍: ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ കൂടിയ യോഗം റോബിന്‍ ഇലക്കാട്ടിനെ മേയര്‍ ഇലക്ഷനില്‍ വിജയിപ്പിക്കേണ്ടത് മിസോറി സിറ്റിയുടെ വികസനത്തിന് അനിവാര്യമെന്ന് വിലയിരുത്തി.
ചടങ്ങില്‍ ഹ്യൂസ്റ്റൺ ക്നാനായ കാത്തലിക്ക് സൊസൈറ്റി പ്രസിഡന്റ് ബെന്നി പീടിയികയില്‍ അധ്യക്ഷനായിരുന്നു. അലക്‌സ് മഠത്തില്‍താഴെ (കെ.സി.സി.എന്‍.എ പ്രസിഡന്റ്) മുഖ്യാതിഥിയായിരുന്നു.
.jpg)
ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് പ്രീസിംഗ്ട 3 ജോയല്‍ ക്ലോസര്‍, കൗണ്ടി ഡിസ്ട്രിക്ട് കൗണ്‍സിലര്‍ ആന്റണി മൊണോലിസ്, അറ്റ്‌ലാര്‍ജ് പൊസിഷന്‍ -2 കൗണ്‍സിലര്‍ കാന്‍ഡിഡേറ്റ് മിസ് ലെയ്ന്‍ ക്ലോസര്‍ എന്നിവരും കമ്യൂണിറ്റിയിലെ മറ്റ് വിവിധ സംഘടനാ പ്രതിനിധികളും, അഭ്യുദയകാംക്ഷികളും പങ്കെടുത്തു.
റോബിന്‍ ഇലക്കാട്ടിനെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യോഗം വളരെ വിശദമായി സംസാരിക്കുകയും, വിചിന്തനം ചെയ്യുകയും ചെയ്തു. സുരക്ഷ, വികസനം, ഏകീകൃത പ്രവര്‍ത്തനം, അക്കൗണ്ടബിലിറ്റി, ട്രാന്‍സ്‌പോര്‍ട്ടിംഗ് തുടങ്ങിയവയെക്കുറിച്ചും, വോളണ്ടിയര്‍ വര്‍ക്കിംഗ്, ഫണ്ട് റൈസിംഗ്, എന്നിവയെക്കുറിച്ചും ചർച്ചയുണ്ടായി .
സെനിത്ത് എള്ളങ്കിയില്‍ റോബിന്‍ ഇലക്കാട്ടിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് സംസാരിക്കുകയും ചടങ്ങിന്റെ പ്രധാന സംഘടകനായി പ്രവര്‍ത്തിക്കുകയും ചെയ്തു
മലയാളി വോട്ടുകള്‍ ഏറെ നിര്‍ണായകമായ മിസോറി സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ റോബിന്‍ ഇലക്കാട്ടിനെ നേരത്തെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരളാ) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഇംഎംഡോഴ്സ് ചെയ്തിരുന്നു.
ഒരു ലക്ഷം 18 ശതമാനം മലയാളികള്‍ ഉള്ള മിസ്സോറി സിറ്റിയില്‍ ഡിസംബർ 12-നു റണ്‍ ഓഫ് മല്‍സരത്തില്‍ മാറ്റുരയ്ക്കുന്ന റോബിന്‍ ഇലക്കാട്ടിന് വന്‍വിജയ പ്രതീക്ഷയാണുള്ളത്.
ഇവിടെ പാര്‍ട്ടി അടിസ്ഥനത്തിലല്ല തെരഞ്ഞെടുപ്പ്. മൂന്നു പ്രാവശ്യം സിറ്റി കൗ ണ്‍സില്‍ അംഗവും ഒരു തവണ പ്രോട്ടേം മേയറുമായി അനുഭവ പരിചയം ഉള്ള റോബിന്‍ ഏറെ ആത്മ വിശാസത്തോടെയാണ് രംഗത്ത് . മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെക്‌സാസ് സംസ്ഥാനത്തു നിന്നും ഡാളസിലെ സണ്ണിവെയ്ല്‍ സിറ്റിയിലെ മേയര്‍ സജി ജോര്‍ജിനു ശേഷമുള്ള രണ്ടാമത്തെ മലയാളി മേയര്‍ ആയിരിക്കും.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 8 വരെ നടക്കുന്ന ഏര്‍ളി വോട്ടിങ്ങിലും ഡിസംബര്‍ 12 നും വോട്ടുകള്‍ ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments