Image

തദ്ദേശതെരഞ്ഞെടുപ്പ്: ആരോപണങ്ങളുടെ വാളും പ്രത്യാരോപണങ്ങളുടെ പരിചയും (സൂരജ് കെ.ആര്‍)

Published on 27 November, 2020
തദ്ദേശതെരഞ്ഞെടുപ്പ്: ആരോപണങ്ങളുടെ വാളും പ്രത്യാരോപണങ്ങളുടെ പരിചയും (സൂരജ് കെ.ആര്‍)
ഡിസംബര്‍ 10, 14 ദിവസങ്ങളിലായാണ് കേരളത്തിലെ ത്രിതല പഞ്ചായത്തുകളിലേയ്ക്കും  മുനിസിപ്പാലിറ്റികളിലേയ്ക്കും കോര്പ്പെറേഷനുകളിലേയ്ക്കുമുള്ള തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള രാഷ്ട്രീയം കലുഷിതമാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കല്‍ പോലും സംഭവിച്ചിട്ടില്ലാത്ത ഭരണത്തുടര്ച്ച് ഇത്തവണയുണ്ടാകുമെന്ന് സിപിഐഎം നേതൃത്വം കൊടുക്കുന്ന എല്ഡി്എഫ് പ്രതീക്ഷിക്കുമ്പോള്‍തദ്ദേശതെരഞ്ഞെടുപ്പ് അതിന് മുന്നോടിയായുള്ള പരീക്ഷണഘട്ടമായാണ് അവർ കുതുന്നത്.മറുവശത്ത് ഏതാനും മാസങ്ങള്ക്കിഅടെ സര്ക്കാ്രിന് നേരെയുണ്ടായ ആരോപണങ്ങളെ വോട്ടാക്കി മാറ്റി നിയമസഭാതെരഞ്ഞെടുപ്പിന് പടയൊരുക്കം നടത്താനാണ് കോണ്ഗ്രാസ് നേതൃത്വത്തിലുള്ള യുഡിഎഫ് പാളയത്തിന്റെ ഒരുക്കം. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും നേടിയ വിജയം കേരളത്തിലും അുകൂലതരംഗം സൃഷ്ടിക്കുമെന്ന് കരുതുന്ന ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ വലിയ മുന്നേറ്റം ഇത്തവണ നടത്താമെന്ന് പ്രത്യാശിക്കുന്നു. സമകാലികകേരളത്തിന്റെ രാഷ്ട്രീയ ചിന്തകളിലേയ്‌ക്കൊരു എത്തിനോട്ടം.

ധാര്ഷ്ട്യ ക്കാരനെന്ന് പൊതുഅഭിപ്രായമുണ്ടായിരുന്നെങ്കിലും കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയന്‍ പലപ്പോഴും സൗമ്യനായി രംഗത്ത് വന്നതു തന്നെയായിരുന്നു ഇത്തവണത്തെ എല്ഡിയഎഫ് സര്ക്കാ രിന്റെ പ്രത്യേകത. മാധ്യമങ്ങള്ക്കെ്തിരെയും പ്രതിപക്ഷ ആരോപണങ്ങള്ക്ക്  നേരെയും കാര്ക്കഫശ്യക്കാരനായ പാര്ട്ടി് സെക്രട്ടറിയുടെ ഭാവം ഇടയ്ക്ക് പുറത്തുവന്നെങ്കിലും കാര്യനിര്വ്വ ഹണത്തില്‍ കൃത്യത പാലിച്ചിരുന്നു അദ്ദേഹം. സര്ക്കാതരിന്റെ ആദ്യ നാളുകളില്‍ ഇ.പി. ജയരാജന്‍, എ.കെ ശശീന്ദ്രന്‍ എന്നീ മന്തിമാര്ക്കെയതിരെ ഉയര്ന്ന  ആരോപണങ്ങളും, ഇവരുടെ രാജിയും സര്ക്കാരരിനെ സമ്മര്ദ്ദരത്തിലാക്കിയെങ്കിലും ക്രമേണ ജനസമ്മതി ഉണ്ടാക്കിയെടുക്കാന്‍ സര്ക്കാലരിന് കഴിഞ്ഞു. 2018ല്‍ നിപ്പാ വൈറസ് ബാധയെത്തുടര്ന്ന്  ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ നേതൃത്വത്തിലുണ്ടായ പ്രതിരോധപ്രവര്ത്ത നം അതിനൊരു കാരണമായി. അതിനിടെ മുന്‍ എംഎല്എവയും മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിക്കെതിരെ ഉണ്ടായ കായല്‍ കയ്യേറ്റ ആരോപണവും തുടര്ന്നു ള്ള രാജിയും സര്ക്കാ രില്‍ പ്രതിസന്ധി സൃഷ്ടിച്ചു. ഷൊര്ണ്ണൂ ര്‍ എംഎല്എവ പി.കെ ശശിക്കെതിരായ ലൈംഗികാരോപണത്തെ അദ്ദേഹത്തെ പാര്ട്ടി യില്‍ നിന്ന് സസ്‌പെന്ഡ്ണ ചെയ്തുകൊണ്ടായിരുന്നു സര്ക്കാ ര്‍ നേരിട്ടത്. എന്നാല്‍ പിന്നീട് ജയരാജനും ശശീന്ദ്രനും മന്ത്രിസ്ഥാനത്ത് തിരികെയെത്തുകയും ശശിയുടെ സസ്‌പെന്ഷാന്‍ കാലാവധി തീരുകയും ചെയ്തു. ഭരണനേട്ടങ്ങളുമായി മുന്നേറുന്നതിനിടെയാണ് വാളയാറില്‍ രണ്ട് പെണ്കു‍ട്ടികളെ പീഡിപ്പിക്കുകയും, അത് അവരുടെ മരണത്തിന് കാരണമാകുകയും ചെയ്ത സംഭവം പുറത്തുവന്നത്. ആദ്യവിചാരണയില്‍ പ്രതികളെ കോടതി തെളിവില്ലെന്നു കണ്ട് വെറുതെ വിടുകയും പ്രതികളെ സംരക്ഷിക്കാന്‍ പ്രദേശത്തെ സിപിഐഎം നേതൃത്വം ശ്രമിക്കുന്നതായി ആരോപണമുയരുകയും ചെയ്തു. പ്രതികളാരും ഇപ്പോഴും ശിക്ഷിക്കപ്പെട്ടിട്ടില്ല.

പ്രതിച്ഛായയ്‌ക്കേറ്റ ഈ കളങ്കങ്ങളില്‍ നിന്നും കരകയറാനായി സര്ക്കാിര്‍ നിരവധി പ്രവര്ത്ത നങ്ങള്‍ നടത്തുകയും, കോവിഡ് പ്രതിരോധത്തിലടക്കം മാതൃകാപരമായ മുന്നേറ്റം നടത്തുകയും ചെയ്തു. അപ്പോഴാണ് ലൈഫ് മിഷന്‍ അഴിമതി, സ്വര്ണ്ണ ക്കടത്ത് കേസ്, പാര്ട്ടി  സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ലഹരിമരുന്ന് കേസില്‍ അറസ്റ്റിലാകല്‍ എന്നീ സംഭവങ്ങളുണ്ടായത്. ഒന്നിനു പിറകെ ഒന്നായി നടന്ന ഈ സംഭവങ്ങള്‍ അക്ഷരാര്ത്ഥ്ത്തില്‍ സര്ക്കാളരിനെ പ്രതിരോധത്തിലാക്കുകയും, സര്ക്കാ്രിന്റെ പ്രവര്ത്ത നമികവുകള്‍ ജനങ്ങളിലേയ്‌ക്കെത്തിക്കുന്നതിന് വിഘാതമാകുകയും ചെയ്തു എന്നതാണ് സത്യം. ഇതിനിടെ ബാര്ക്കോ ഴക്കേസില്‍ കേരളാകോണ്ഗ്ര സ് നേതാവും മന്ത്രിയുമായിരുന്ന കെ.എം മാണിയുടെ രാജിക്ക് മുറവിളി കൂട്ടിയ എല്ഡിസഎഫ് തന്നെ ഇന്ന് മാണിയുടെ മകനായ ജോസ് കെ മാണിയെ മുന്നണിയിലെടുത്ത് വോട്ട് പിടിക്കുന്നത് ജനങ്ങള്‍ എങ്ങനെ കാണുന്നുവെന്നറിയാന്‍ തെരഞ്ഞെടുപ്പ് ഫലം വരെ കാക്കണം.

മറുവശത്ത് 2016 നിയസഭാ തെരഞ്ഞെടുപ്പില്‍ 91നെതിരെ 47 സീറ്റ് മാത്രം നേടി എല്ഡി്എഫിനോടേറ്റ ഭീകരപരാജയത്തില്‍ നിന്നും കരകയറാന്‍ തന്നെ കോണ്ഗ്രെസ് നേതൃത്വത്തിലുള്ള യുഡിഎഫിന് ഏറെ സമയം വേണ്ടിവന്നു. അക്കാലത്ത് പ്രതിപക്ഷം നോക്കുകുത്തിയാണെന്ന ആരോപണവും ഉയര്ന്നുത. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് കൃത്യമായ തീരുമാനങ്ങളെടുക്കാനോ സര്ക്കാ്രിനെതിരെ പ്രതിരോധം സൃഷ്ടിക്കാനോ പലപ്പോഴും കഴിഞ്ഞില്ല. ഒപ്പം യുഡിഎഫിനുള്ളിലെ പ്രതിസന്ധികളും പ്രതിപക്ഷത്തിന് പാരയായി. പ്രധാന പാര്ട്ടികയായ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്ര്സിലെ നേതൃത്വമായിരുന്നു മറ്റൊരു പ്രശ്‌നം. 2016ലെ തോല്വിനക്ക് ശേഷം വി.എം സുധീരന്‍, എം.എം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിങ്ങനെ മൂന്ന് തവണയാണ് കേരളാ പ്രദേശ് കോണ്ഗ്രുസ് കമ്മറ്റി പ്രസിഡന്റുമാര്‍ മാറിമറിഞ്ഞത്. എല്ഡിനഎഫിനെ നേരിടാന്‍ യുഡിഎഫിന് നട്ടെല്ലില്ലെന്ന വാദം അതോടെ ശക്തമായി. ഇതിനൊപ്പം പാലാരിവട്ടം അഴിമതിക്കേസ് തല പൊക്കുകയും, അത് യുഡിഎഫ് കാലത്തെ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിലേയ്ക്ക് നയിച്ചതും പ്രതിപക്ഷത്തെ പ്രതിസന്ധിയിലാക്കി. യുഡിഎഫ് സഖ്യകക്ഷിയായ മുസ്ലിം ലീഗിന്റെ മഞ്ചേശ്വരം എംഎല്എു എം.സി കമറുദ്ദീനെ ജ്വല്ലറി തട്ടിപ്പ് കേസില്‍ സ്‌പെഷ്യല്‍ ഇന്വെ്സ്റ്റിഗേഷന്‍ ടീം അറസ്റ്റ് ചെയ്തതും സമീപകാലസംഭവവകാസമാണ്.

ഇന്ത്യയില്‍ മോദിപ്രഭാവത്തിന് മങ്ങലേറ്റിട്ടില്ലെന്നാണ് സമീപകാലത്ത് ബിഹാറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. 74 സീറ്റുകള്‍ നേടി കുതിച്ചുചാട്ടം നടത്തിയ ബിജെപി ജെഡിയുവിനൊപ്പം ബിഹാറില്‍ സംസ്ഥാനഭരണം പിടിച്ചത് വലിയ നേട്ടമായാണ് ബിജെപി നേതൃത്വം കാണുന്നത്. ഗുജറാത്ത്, ഉത്തര്പ്രണദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും പാര്ട്ടി ക്ക് പ്രതീക്ഷയേകുന്നതാണ്. എപ്പോഴത്തേയും പോലെ മോദി പ്രഭാവമാണ് ബിജെപി ഇത്തവണയും തെരഞ്ഞെടുപ്പില്‍ പ്രയോഗിക്കുന്ന തുറുപ്പുചീട്ട്. മോദി സര്ക്കാ രിന്റെ ഭരണനേട്ടങ്ങള്‍ വോട്ടായി മാറുമെന്ന് അണികള്‍ കരുതുന്നെങ്കിലും കണക്കുകള്‍ നോക്കിയാല്‍ മോദി ഭരണത്തിലെ നേട്ടങ്ങള്‍ നാമമാത്രമാണ്. 2020 ഏപ്രില്‍-ജൂണ്‍ പാദത്തിലെ ജിഡിപി വളര്ച്ചാ നിരക്ക് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 24 ശതമാനം കുറഞ്ഞതായാണ് ഔദ്യോഗികമായുള്ള കണക്ക്. എന്നാല്‍ യഥാര്ത്ഥ  കണക്ക് സര്ക്കാകര്‍ മൂടിവയ്ക്കുകയാണെന്നും 32 ശതമാനമെങ്കിലും കുറവ് ജിഡിപിയില്‍ വന്നിട്ടുണ്ടെന്നുമാണ് സാമ്പത്തികവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. രാജ്യത്തെ പ്രധാനസാമ്പത്തികശക്തികളില്‍ ഏറ്റവും കുറവ് വളര്ച്ചത രേഖപ്പെടുത്തിയത് ഇന്ത്യയാണെന്നും അവര്‍ വ്യക്തമാക്കുന്നു. നോട്ട് നിരോധനമടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തെ മുന്നേറ്റത്തില്‍ നിന്നും പിന്നിലേയ്ക്ക് വലിച്ചുവെന്നാണ് കാലം കാണിച്ചുതരുന്നത്. അതിനൊപ്പം രാജ്യത്തെ കര്ഷജകപ്രക്ഷോഭവും കൊടുമ്പിരിക്കൊള്ളുകയാണ്. മെച്ചപ്പെട്ട ജീവിതനിലവാരത്തിനായി കര്ഷ കര്‍ സമരം ചെയ്യുമ്പോള്‍ കേന്ദ്രസര്ക്കാനര്‍ വന്കി്ട വ്യവസായികള്ക്ക്വ കുട പിടിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്ശിനം. അതിര്ത്തി യിലെ നിരന്തര സംഘര്ഷയവും മോദി വിദേശയാത്രകളിലൂടെ നേടിയെടുത്തുവെന്ന് അവകാശപ്പെടുന്ന നയതന്ത്രബന്ധങ്ങളെ ചോദ്യചിഹ്നമാക്കുകയാണ്. ഈ പ്രശ്‌നങ്ങള്ക്കൊ്പ്പം ബിജെപി നേതാക്കള്‍ തുടരുന്ന വര്ഗീങയ പരാമര്ശ്ങ്ങളും രാഷ്ട്രീയപരമായി ഔന്നത്യത്തില്‍ നില്ക്കു ന്ന കേരള സമൂഹത്തില്‍ ചര്ച്ച്യാകുമെന്നുറപ്പാണ്.

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ കര്ശ ന കോവിഡ് നിയന്ത്രണങ്ങളോടെ നടക്കുന്ന ഈ തെരഞ്ഞെടുപ്പിലും കേരളം വാശിയോടെ വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടത്തേക്ക് കാറ്റ് വീശിയാല്‍ ജനം ഭരിക്കുന്നവര്ക്കൊ പ്പമെന്ന് എല്ഡിശഎഫിനും, മറിച്ചാണെങ്കില്‍ ഭരണവിരുദ്ധവികാരമെന്ന് യുഡിഎഫിനും അവകാശപ്പെടാം. ഒരു സീറ്റ് കൂടുതല്‍ നേടിയാല്‍ പോലും മോദി ഭരണത്തിന്റെ നേട്ടമെന്ന് എന്ഡിിഎയും വാദിക്കുമെന്നിരിക്കെ ഇത്തവണത്തെ വോട്ടെടുപ്പ് മാസങ്ങള്ക്ക്പ്പുറം വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ നേര്ചിതത്രമാകാനുള്ള സാധ്യത തള്ളിക്കളായാനാകില്ല.

(സൂരജ് കെ.ആര്‍)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക