Image

പരാജയം അംഗീകരിക്കില്ല, ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ പടിയിറങ്ങാമെന്ന് ട്രംപ്

Published on 27 November, 2020
പരാജയം അംഗീകരിക്കില്ല, ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ പടിയിറങ്ങാമെന്ന് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാമെന്ന് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ പരാജയം താന്‍ അംഗീകരിക്കില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു.

വിചിത്രമായ കാരണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് ട്രംപ് കോടതിയെ സമീപിക്കാന്‍ പോലും മുതിര്‍ന്നിരുന്നു.

ഇലക്ട്രല്‍ കോളേജ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസ് വിട്ടുപോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ' തീര്‍ച്ചയായും ഞാനത് ചെയ്യും, നിങ്ങള്‍ക്കതറിയാം' എന്ന് ട്രംപ് പറഞ്ഞത്.

'എന്നാല്‍ അപ്രകാരം അവര്‍ ചെയ്യുകയാണെങ്കില്‍ അവര്‍ തെറ്റുചെയ്യുകയാണ്, അത് അംഗീകരിക്കാന്‍ വളരെ പ്രയാസമുളള ഒരു കാര്യമാണ്. ഇത് ഒരു വലിയ തട്ടിപ്പായിരുന്നു.' ട്രംപ് കൂട്ടിച്ചേര്‍ത്തു.  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക