കേരളം ലോകത്തിനു മാതൃക: ഡോക്ടര്‍ മുഹമ്മദ് അഷീല്‍
AMERICA
27-Nov-2020
അജു വാരിക്കാട്
AMERICA
27-Nov-2020
അജു വാരിക്കാട്

കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിനു മാതൃക സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ മുഹമ്മദ് അഷീല്‍. ഡോ. അഷീല്‍ അമേരിക്കയിലെ മാധ്യമപ്രവര്‍ത്തക അനുപമ വെങ്കിടേഷും സി ഡി സി യുടെ വാക്‌സിന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന ജീനാ ഡിക്രൂസുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോകത്ത് കോവിഡ് പൊട്ടിപ്പുറപ്പെടുന്ന ആദ്യമാസങ്ങളില്‍ തന്നെ കേരളത്തില്‍ മികച്ച രീതിയില്‍ സ്‌ക്രീനിങ്ങു നടത്തുന്നതിനും സമ്പര്‍ക്കം കുറയ്ക്കുന്നതിനും കഴിഞ്ഞു. അതിനു കാരണം ഭയം എന്നായിരുന്നു മറുപടി.

ഏറ്റവും കൂടുതല്‍ പേര്‍ രോഗികള്‍ ആയേക്കാവുന്ന ഒരു സമൂഹം ആണ് കേരളത്തിലുള്ളത്. അതിന് കാരണം കേരളത്തിലെ ജനസാന്ദ്രതയാണ്. ലോകത്തിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ് കേരളം. മറ്റൊരു കാരണം ഹൃദ്രോഗവും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉള്ള രോഗികള്‍ കൂടുതലുള്ള സ്ഥലമാണ് എന്നതും. ഇത്തരത്തിലുള്ള ഒരു സമൂഹത്തില്‍ കോവിഡ് പോലെയുള്ള രോഗങ്ങള്‍ കടന്ന് പിടിച്ചാല്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളുടെ ബോധം ആണ് നേരത്തെ തന്നെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് പ്രാപ്തമാക്കിയത്.
കേരളത്തിന്റെ ശക്തി എന്ന് പറയുന്നത് നമ്മുടെ പൊതുജനാരോഗ്യ സംവിധാനമാണ്.
ചൈനയിലെ വുഹാന്‍ സിറ്റിയില്‍ നിന്ന് കേരളത്തിലേക്ക് വന്ന ആദ്യ കേസുകള്‍ മുതല്‍ ഇന്ന് ഈ നിമിഷം വരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മികച്ച മാതൃകയായിരുന്നു കേരളം ലോകത്തിനു കാട്ടിക്കൊടുത്തത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമോ എന്നുപോലും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ജനുവരി രണ്ടാം ആഴ്ച വരെ സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു വൈറസിന്റെ വാഹകരായി ചൈനയിലെ വൂഹാന്‍ സിറ്റിയില്‍ നിന്ന് കേരളത്തിലേക്ക് വന്ന മൂന്ന് കേസുകളും ഫലപ്രദമായി ക്വാറന്റെയിന്‍ ചെയ്യാന്‍ കേരളത്തിന് സാധിച്ചു. അതിനു കാരണമുണ്ട്. മുന്‍പ് നിപ്പാ യുടെ ഒരു സാഹചര്യം നമ്മുടെ മുന്‍പിലുണ്ട്. അതിന് നല്‍കിയ ബോധവല്‍ക്കരണം ഫലപ്രദമായ ആദ്യ പ്രതിരോധത്തിന് കേരളത്തിനെ സഹായിച്ചു. ഡോ. അഷീല്‍ പറഞ്ഞു.
കോവിഡ് പോലുള്ള വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആരോഗ്യ സംവിധാനത്തെ പ്രാപ്തമാക്കുന്നത് ജനങ്ങള്‍ രോഗികള്‍ ആക്കുന്നത് വൈകിപ്പിക്കുന്നതിലൂടെയാണ്. ഈ വൈകിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന സമയം ആരോഗ്യ സംവിധാനത്തെ ഒരുക്കുന്നതിനും ഡോക്ടര്‍മാര്‍ നേഴ്‌സുമാര്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ പ്രാപ്തരാക്കുന്നതിനും റെസ്പിറേറ്ററി സിസ്റ്റം പോലുള്ള മറ്റ് ഉപകരണങ്ങള്‍ ആവശ്യത്തിന് കരുതുന്നതിനും രോഗികളെ ശുശ്രൂഷിക്കുന്നതിനുള്ള സ്ഥലങ്ങള്‍ ഒരുക്കുന്നതിനും സാധിക്കും എന്നുള്ളതാണ്.
രാജ്യത്ത് തന്നെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ ഏറ്റവും അവസാനം ആണ് കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം ഉണ്ടായത്. ഇവിടെയാണ് 'ഡിലേയിംഗ് ദി പീക്' എന്ന സ്ട്രാറ്റജി. ഇത്രയും പോപ്പുലേഷന്‍ ഡെന്‌സിറ്റി ഉള്ള ഒരു സ്ഥലത്ത് കോവിഡിനെ നേരത്തെ അഴിച്ചു വിട്ടിരുന്നെങ്കില്‍ ഉണ്ടാക്കിയേക്കാമായിരുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാകു മായിരുന്നു. എന്നാല്‍ കേരളം എടുത്ത 'ഡിലേയിംഗ് ദി പീക്' സ്ട്രാറ്റജി മൂലം മരണ നിരക്ക് ക്രമാതീതമായി കുറയ്ക്കുവാന്‍ നമുക്ക് സാധിച്ചു. 85% റെസ്പിറേറ്ററുകള്‍ ഇന്നും ഉപയോഗിക്കാതെയാണ് 10000 കേസുകള്‍ എപ്പോഴും നമ്മള്‍ കൈകാര്യം ചെയ്യുന്നത്.
കേരളത്തിന് അഭിമാനിക്കാവുന്ന ഒരു കാര്യമാണ് മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു എന്നത് .കേസുകള്‍ കൂടുമ്പോഴും മരണ നിരക്ക് കുറച്ചു നിര്‍ത്തുന്നതില്‍ വിജയിച്ച ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് കേരളം.
മാധ്യമപ്രവര്‍ത്തകര്‍ അനുപമ വെങ്കിടേഷ് നയിച്ച കണക്റ്റിഗ് കേരളം എന്ന പ്രോഗ്രാമില്‍ അമേരിക്കയിലെ സി ഡി സി യില്‍ വാക്‌സിന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന ജിനാ ഡിക്രൂസും കേരളത്തിലെ സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ മുഹമ്മദ് അഷീലും പങ്കെടുത്തു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് കേരളം തയ്യാറെടുക്കുമ്പോള്‍ വീണ്ടും കൊവിഡ് കേസുകള്‍ കൂടും എന്നും ഡോക്ടര്‍ അഷീല്‍ മുന്നറിയിപ്പുനല്‍കി.
പ്രചാരണ പരിപാടികളുമായി സ്ഥാനാര്‍ത്ഥികള്‍ ഓരോ വീടുകള്‍ കയറി ഇറങ്ങുമ്പോഴും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുവാന്‍ ശ്രമിക്കണം. കൈ കൊടുക്കുകയോ കെട്ടിപ്പിടിക്കുകയും അടുക്കളയില്‍ കയറുകയോ ചെയ്യുന്ന പ്രവണതകള്‍ ഒഴിവാക്കണം എന്നാണ് ഡോക്ടര്‍ നിര്‍ദേശിക്കുന്നത്.
https://www.youtube.com/watch?v=IJHDrSeJPac&feature=youtu.be
.png)
.png)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments