നമ്മൾ യുദ്ധം ചെയ്യുന്നതു പരസ്പരമല്ല - വൈറസിനോടാണെന്ന് ബൈഡൻ
AMERICA
27-Nov-2020
പി.പി.ചെറിയാൻ
AMERICA
27-Nov-2020
പി.പി.ചെറിയാൻ

വിൽമിംഗ്ടൺ (ഡലവെയർ) :- രാഷ്ട്രം ഇന്ന് യുദ്ധം ചെയ്യുന്നത് കൊറോണ വൈറസിനോടാണെന്നും പരസ്പരമല്ലെന്നും നിയുക്ത പ്രസിഡന്റ് ജൊ ബൈഡൻ .
താങ്ക്സ് ഗിവിംഗ് ദിനത്തോടനുബന്ധിച്ചു നവംബർ 26 വ്യാഴാഴ്ച ഡലവെയർ വിൽമിംഗ്ടണിൽ വെച്ചു സന്ദേശം നൽകുകയായിരുന്നു ബൈഡൻ. നമ്മുടെ മുമ്പിൽ വരാനിരിക്കുന്നതു നല്ല ദിനങ്ങളാണെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.കൊറോണ വൈറസ് പാൻഡമിക്ക് അതീവ ഗൗരവമായിട്ടാണ് തങ്ങൾ കാണുന്നതെന്നും അതോടൊപ്പം രാഷ്ട്രീയ പ്രശ്നങ്ങളും ഉണ്ടെന്ന് ബൈഡൻ പറഞ്ഞു.
ഒരു വർഷത്തോളമായി നാം വൈറസുമായി യുദ്ധത്തിലാണ്. 2601000 അമേരിക്കൻ ജനതയുടെ ജീവിതമാണ് വൈറസ് തട്ടിയെടുത്തിരിക്കുന്നത്. കൊറോണ വൈറസ് നമ്മെ പരസ്പരം ഭിന്നിപ്പിച്ചിരിക്കുന്നു , രോഷാകുലരാക്കിയിരിക്കുന്നു എന്നാൽ ഒരു കാര്യം നാം ഓർക്കണം നമ്മൾ പ്രധാനമായും വൈറസിനെയാണ് പ്രതിരോധിക്കേണ്ടത്. അതിന് എല്ലാവരും ഐക്യത്തോടെയുള്ള പ്രവർത്തനമാണ് കാഴ്ചവെക്കേണ്ടത്. - ബൈഡൻ ഓർമ്മപ്പെടുത്തി.
താങ്ക്സ് ഗിവിങ് ഡെ എന്നതു ത്യാഗത്തിന്റെയും നന്ദിയർപ്പിക്കലിന്റേയും വിശേഷദിവസമാണ്. എല്ലാ വർഷവും കുടുംബാംഗങ്ങൾ ഒരുമിച്ചു കൂടിയിരുന്ന് ആഘോഷിക്കുന്ന ഒരു ദിവസമാണ്. എന്നാൽ, പ്രത്യേക സാഹചര്യത്തിൽ ഈ വർഷം അതിനവസരം ലഭിച്ചില്ല. അമേരിക്കയിൽ പ്രതിദിനം 160,000 കൊറോണ രോഗികളാണ് പുതിയതായി റിപോർട്ട് ചെയ്യപ്പെടുന്നത്.
ദേശഭക്തിയുള്ള ഓരോ അമേരിക്കക്കാരന്റെയും ഉത്തരവാദിത്വം കോവിഡ് 19 വ്യാപനം തടയുക എന്നതായിരിക്കണമെന്നും അതിന് അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കാൻ തയാറാകണമെന്നും ബൈഡൻ അഭ്യർത്ഥിച്ചു.
.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments