Image

ടെക്സസ്സ് സ്റ്റേറ്റ് ഫുട്ബോൾ പ്ലയർ വെടിയേറ്റു മരിച്ചു; രണ്ടു പേർ അറസ്റ്റിൽ

പി.പി.ചെറിയാൻ Published on 27 November, 2020
ടെക്സസ്സ് സ്റ്റേറ്റ് ഫുട്ബോൾ പ്ലയർ വെടിയേറ്റു മരിച്ചു; രണ്ടു പേർ അറസ്റ്റിൽ
സാൻമാർക്കസ് (ടെക്സ്സസ്) :- ടെക്സസ്സ് സംസ്ഥാന യൂണിവേഴ്സിറ്റി ഫുട്ബോൾ കളിക്കാരൻ കംബ്രെയ്ൽ വിന്റേഴ്സ് (20) വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ നലിസാ ബ്രിയാന (20) , ടൈറീക്ക് ഫിയാചൊ (20) എന്നീ യുവതീ യുവാക്കളെ സാൻ മാർക്കസ് പോലീസ് അറസ്റ്റു ചെയ്തു.
സാൻ മാർകസ് അക്വറീന സ്പ്രിംഗ് ഡ്രൈവിൽ സ്ഥിതി ചെയ്യുന്ന ലോഡ്ജ് അപ്പാർട്ട്മെന്റിനു മുമ്പിൽ നവംബർ 25 ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ടാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ എത്തിച്ചേർന്ന പോലീസ് നെഞ്ചിൽ വെയേറ്റു കിടന്ന വിന്റേഴ്സിന് പ്രഥമ ചികിൽസ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു.
ടെക്സസ്സ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ടീമിൽ ഡിഫൻസീവ് ബാക്കായിരുന്നു വിന്റേഴ്സ് എന്ന്  കോച്ച് ജേയ്ക്ക് സ്പവിറ്റൽ പറഞ്ഞു. ഹൂസ്റ്റണിൽ നിന്നുള്ള  വിന്റേഴ്സ് ആലിഫ്  ടെയ്ലർ ഹൈസ്ക്കൂളിൽ നിന്നാണ്  ഗ്രാജുവേറ്റ് ചെയ്തത്. ഭാവിയിലെ നല്ലൊരു ഫുട്ബോളറെയാണ് നഷ്ടമായതെന്ന് യൂണിവേഴ്സിറ്റി കോച്ച് പറഞ്ഞു. യൂണിവേഴ്സിറ്റി അധികൃതരും വിന്റേഴ്സിന്റെ ആകസ്മിക വിയോഗത്തിൽ അനുശോചിച്ചു. അനിതരസാധാരണമായ അത്ലറ്റിക്ക് എബിലിറ്റിയുള്ള യുവാവായിരുന്നു വിന്റേഴ്സ് എന്നും യൂണിവേഴ്സിറ്റി സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക