Image

ഹഡ്സൺ കൗണ്ടിയിൽ സൗജന്യ ക്രിസ്മസ് ട്രീ വിതരണം നവംബർ 28 ന്

പി.പി.ചെറിയാൻ Published on 28 November, 2020
ഹഡ്സൺ കൗണ്ടിയിൽ സൗജന്യ ക്രിസ്മസ് ട്രീ വിതരണം നവംബർ 28 ന്
ഹഡ്സൺ (ന്യൂജേഴ്സി) :- ഹഡ്സൺ കൗണ്ടി പോലീസ് ഓഫീസേഴ്സ്, അഗ്നിശമന സേനാംഗങ്ങൾ, ഇ എം ടി, ഫസ്റ്റ് റെസപോൺഡേഴ്സ്, ഫ്രണ്ട്ലൈൻ വർക്കേഴ്സ് , അധ്യാപകർ എന്നിവർക്ക് സൗജന്യ ക്രിസ്തുമസ് ട്രീ വിതരണം ചെയ്യുന്നു.
ബ്രയൻസ് സ്റ്റേഡിയം സോക്കർ ഹിൽസ് പാർക്കിംഗ് ലോട്ടിൽ നവം 28 ശനിയാഴ്ച രാവിലെ 10 മണി മുതലാണ് വിതരണം നടക്കുക. തിരിച്ചറിയൽ കാർഡ് വേണമെന്ന നിബന്ധന മാത്രമാണുള്ളത്.
1960 മുതൽ ഹഡ്സൺ കൗണ്ടിയിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്ന ഡിറ്റി അലൻ ഫാമിലിയാണ് ഈ വർഷം പാൻഡമിക്കിനെ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും ജീവൻ പോലും പണയം വച്ച് ആത്മാർത്ഥ പ്രവർത്തനം നടത്തിവരുന്ന എല്ലാ വിഭാഗം പ്രവർത്തകരെയും ആദരിക്കുന്നതിന് തീരുമാനിച്ചത്.
ഈ വർഷം ഏല്ലാവരെയും സംബന്ധിച്ച് വളരെ ദുഷ്കരമായിരുന്നു. ത്യാഗ നിർഭരമായ സേവനം നടത്തിയവർ ഇന്ന് മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നു. ഈ ഹോളിഡേ സീസൺ ആഘോഷിക്കുന്നതിന് തങ്ങളാലാവും വിധം സഹായം നൽകുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുവാൻ തീരുമാനിച്ചതെന്ന് ഡിറ്റി അലൻ കോൺട്രാക്റ്റിങ് പ്രിൻസിപ്പൽ ഡാൻ അലൻ പറഞ്ഞു. ക്രിസ്മസ്ട്രീ സ്റ്റോക്കനുസരിച്ച്, ആദ്യമാദ്യം വരുന്നവർക്കാണ് മുൻഗണന ലഭിക്കുകയെന്നും ഇവർ അറിയിച്ചു.
ഹഡ്സൺ കൗണ്ടിയിൽ സൗജന്യ ക്രിസ്മസ് ട്രീ വിതരണം നവംബർ 28 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക