Image

ഇറാൻ ന്യൂക്ളിയർ ശാസ്ത്രജ്ഞന്റെ കൊലപാതകത്ത ഒബാമ സി.ഐ.എ.ഡയറക്ടർ അപലപിച്ചു

പി.പി.ചെറിയാൻ Published on 28 November, 2020
ഇറാൻ ന്യൂക്ളിയർ ശാസ്ത്രജ്ഞന്റെ കൊലപാതകത്ത ഒബാമ സി.ഐ.എ.ഡയറക്ടർ അപലപിച്ചു
വാഷിംഗ്ടൺ ഡി.സി :- ഇറാൻ ആണവ പദ്ധതികളുടെ ശില്‌പി എന്നറിയപ്പെടുന്ന മൊഹ്സീൻ ഫക്രിസട്ടെയുടെ (63) കൊലപാതകത്തെ ഒബാമ സി.ഐ.എ ഡയറക്ടറായിരുന്ന ജോൺ ബ്രണ്ണൻ ശക്തമായ ഭാഷയിൽ അപലപിച്ചു.
സുഭവത്തെ ക്രിമിനൽ ആക്രമണം, ഹൈലി റെക് ലസ്സ് (Criminal act and highly reckless) എന്നുമാണ് നവം 27 വെള്ളിയാഴ്ച ബ്രണ്ണൻ ട്വിറ്ററിൽ കുറിച്ചത്. ഇതു മറ്റൊരു ആണവ തിരിച്ചടിയിലേക്ക് നയിക്കുമെന്നും ബ്രണ്ണൻ ആശങ്ക പ്രകടിപ്പിച്ചു.
ഇറാൻ ഉയർന്ന ഉദ്യോഗസ്ഥൻ ജനറൽ ക്വാസിം സൊളിമാനിയുടെ വധത്തിനു ശേഷം ഏക, ദേശം ഒരു വർഷം തികയുന്നതിനു മുമ്പാണ് ഇറാന് മറ്റൊരു ക്ഷതമേറ്റിരിക്കുന്നത്. യു എസ് മിലിട്ടറി ഡോൺ ആക്രമണത്തിലാണ് ക്വാസിം കൊല്ലപ്പെട്ടത്.
അമേരിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബൈഡൻ വൈറ്റ് ഹൗസിൽ എത്തിയതിനു ക്ഷേ നയതന്ത്ര തലത്തിൽ പ്രശ്നം അവതരിപ്പിക്കുന്നതുവരെ ഇറാൻ അധികൃതർ ക്ഷമയോടെ ഇരിയ്ക്കണമെന്നും ബ്രണ്ണൻ അഭ്യർത്ഥിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നതിന് ട്രംപ് ഇതുവരെ തയാറായിട്ടില്ല.
ഇറാൻ ന്യൂക്ളിയർ ശാസ്ത്രജ്ഞൻ മൊഹ്സിൻ സഞ്ചരിച്ചിരുന്ന കാറിനു നേരെ തോക്കുധാരികൾ നടത്തിയ വെടിവെയ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം ശരിവച്ചു. കൊലപാതകം ആസൂത്രണം ചെയ്തത് ഇസ്രായേലാണെന്ന് ഇറാൻ ആരോപിച്ചു. ഇറാൻ റവലൂഷനറി ഗാർഡ് അംഗം കൂടിയായിരുന്ന മൊഹ്സീൻ മിസൈൽ നിർമ്മാണത്തിലും വിദഗ്ധനായിരുന്നു.
ഇറാൻ ന്യൂക്ളിയർ ശാസ്ത്രജ്ഞന്റെ കൊലപാതകത്ത ഒബാമ സി.ഐ.എ.ഡയറക്ടർ അപലപിച്ചുഇറാൻ ന്യൂക്ളിയർ ശാസ്ത്രജ്ഞന്റെ കൊലപാതകത്ത ഒബാമ സി.ഐ.എ.ഡയറക്ടർ അപലപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക