Image

ഇന്ത്യൻ അമേരിക്കൻ ഇരട്ട സഹോദരിമാർ റെയർ വോയ്സ് എബി അവാർഡ് ഫൈനലിസ്റ്റുകൾ

പി.പി.ചെറിയാൻ Published on 28 November, 2020
ഇന്ത്യൻ അമേരിക്കൻ ഇരട്ട സഹോദരിമാർ റെയർ വോയ്സ് എബി അവാർഡ് ഫൈനലിസ്റ്റുകൾ
കാലിഫോർണിയ :- ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികളായ ഇരട്ട സഹോദരിമാർ 2020ലെ റെയർ വോയ്സ് എബി അവാർഡ് ( RARE VOICE EBBY AWARD) ഫൈനലിസ്റ്റുകളായി തിരഞ്ഞെടുക്കപ്പെട്ടു.
ഒമ്പതു സംസ്ഥാനങ്ങളിലെ 15 മുതൽ 18 വയസ്സു വരെയുള്ള പതിനൊന്നു റെയർ ഡിസീസ് ഗ്രൂപ്പുകളിലെ 24 ഫൈനലിസ്റ്റുകളിലാണ് ഇരട്ട സഹോദരിമാരായ ഈഷയും ആര്യയും ഉൾപ്പെട്ടിരിക്കുന്നത്. റ്റീൻ അഡ്വക്കസി കാറ്റഗറിയിലാണ് ഇരുവരും. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വാറി ലെയ്ൻ സ്കൂൾ ജൂനിയേഴ്സാണ്.
ചില വർഷങ്ങൾക്കുമുമ്പ് ഇരുവരും ചേർന്ന് ലോക്കൽ കമ്യൂണിറ്റി സെന്ററിൽ ഇൻഷുറൻസ് ഇല്ലാത്തവർക്കായി സൗജന്യ ഹെൽത്ത് അഡ്വൈസറി ക്ലിനിക്ക് തുറന്നിരുന്നു.
കരൾ സംബന്ധ രോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിൽ തല്പരരായ ഇവർ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഏഷ്യൻ ലിവർ സെന്ററുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു. കമ്യൂണിറ്റി സർവീസിൽ ഇവരുടെ സേവനങ്ങളെ പരിഗണിച്ചു പ്രസിഡൻഷ്യൽ വളണ്ടിയർ സർവീസ് അവാർഡിന് ഇവരെ തിരഞ്ഞെടുത്തിരുന്നു.
റെയർ വോയ്സ് അവാർഡിന്റെ ഒമ്പതാം വാർഷികാഘോഷങ്ങൾ ഡിസംബർ 10 ന് വൈകിട്ട് 7 മുതൽ 8 വരെ (ഈസ്റ്റേൺ ടൈം) തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും.
അമേരിക്കയിലെ 30 മില്യൻ ജനങ്ങളാണ് വളരെ അസാധാരണ രോഗങ്ങൾക്ക് അടിമകളായി കഴിയുന്നത്. ഇത്തരം രോഗികളെ ശുശ്രൂഷിക്കുന്നതിനും അവർക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും സേവന സന്നദ്ധരായവരെയാണ് റെയർ വോയ്സ് അവാർഡു നൽകി ആദരിക്കുന്നത്.
ഇന്ത്യൻ അമേരിക്കൻ ഇരട്ട സഹോദരിമാർ റെയർ വോയ്സ് എബി അവാർഡ് ഫൈനലിസ്റ്റുകൾഇന്ത്യൻ അമേരിക്കൻ ഇരട്ട സഹോദരിമാർ റെയർ വോയ്സ് എബി അവാർഡ് ഫൈനലിസ്റ്റുകൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക