Image

സൊളസ് ചാരിറ്റീസ് ആര്‍ട്ട് & ഫോട്ടോഗ്രാഫി മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 28 November, 2020
സൊളസ് ചാരിറ്റീസ് ആര്‍ട്ട് & ഫോട്ടോഗ്രാഫി മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു
സാന്‍ഫ്രാന്‍സിസ്‌ക്കോ: കോവിഡ് മഹാമാരി ന്യൂയോര്‍ക്കിലും ഫ്‌ളോറിഡയിലുമൊക്കെ സംഹാരതാണ്ഡവമാടിക്കൊണ്ടിരിക്കുമ്പോഴാണ് സൊളസിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുവാനുള്ള ഒരുപാധിയായിട്ട് സൊളസ് ചാരിറ്റീസ് ഇക്കൊല്ലം ആദ്യമായിട്ട് ആര്‍ട്ട് & ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്. ഇത്തവണത്തെ വിഷയം "മഹാമാരിയിലെ ജീവിതം' എന്ന് നിശ്ചയിക്കുന്നതിന് സംഘാടകര്‍ക്ക് അധികം ആലോചിക്കേണ്ടിയുംവന്നില്ല. മത്സരത്തിന് അയച്ചുകിട്ടിയ ചിത്രങ്ങളും ഫോട്ടോകളും തെളിവാകുന്നത്, ചിത്രകാരും ഫോട്ടോഗ്രാഫര്‍മാരും  കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ  മഹാമാരിയെ തങ്ങളുടെ സൃഷ്ടികളില്‍ സാക്ഷ്യപ്പെടുത്തുന്നതില്‍ വളരെ വിജയിച്ചിരിക്കുന്നു എന്നാണ്.

ഈ മത്സരം ആവിഷ്ക്കരിച്ചതും അതിന്റെ നടത്തിപ്പിന് നേതൃത്വം കൊടുത്തതും  സിന്ധു നായര്‍ (സാന്‍ ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയ) ആണ്. ഫോട്ടോഗ്രാഫിയില്‍ മനോജ് ജയദേവനും ജോജന്‍ ആന്റണിയും, ചിത്രകലയില്‍ ശ്രീജിത്ത് ശ്രീധരനും ഷീന രാജുവും വിധികര്‍ത്താക്കള്‍ ആയിരുന്നു. പല വിഭാഗങ്ങളിലെ ജേതാക്കള്‍ ഇവരാണ്:

ഫോട്ടോഗ്രാഫി:
1. സന്ദീപ് ഹരിനാരായണന്‍
2. ദീപ നായര്‍
3. മുകില്‍ കുമാര്‍

ചിത്രകല: മുതിര്‍ന്നവര്‍
1. അജിത് പിള്ള & ഇന്ദു അംബിക ഗോപാലന്‍ കുട്ടി
2. ശ്രീപ്രദ ഇന്ദ്രകാന്തി
3. സോണാലി വിജയ് നായ്ക്ക്

ചിത്രകല: ടീനേജുകാര്‍
1. സംയുക്ത വാരിയം
2. നേഹ നാരായണം
3. വൃന്ദ ഇനാനി

ചിത്രകല:കുട്ടികള്‍
1. മുകുന്ദ് ചക്രവര്‍ത്തി
2. ഗൗരി പരിയങ്ങാട്ട് & വൈഖാ വിഷ്ണു
3. അഞന രാംകുമാര്‍

മത്സരത്തില്‍ ഉള്‍പ്പെടുത്തിയ എല്ലാ സൃഷ്ടികളും  സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. അവയില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കപ്പെട്ട സൃഷ്ടികള്‍ക്കാണ് പോപ്പുലര്‍ സമ്മാനങ്ങള്‍ ലഭിച്ചത്. അജിത് പിള്ളയും ലാസ്യ ഉദയും ആണ് ആ വിഭാഗത്തില്‍ മുന്നിലെത്തിയത്.

നവംബര്‍ 21ന് നടന്ന സൊളസ് ചാരിറ്റീസിന്റെ ബാങ്ക്വറ്റില്‍ ആണ് മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.



സൊളസ് ചാരിറ്റീസ് ആര്‍ട്ട് & ഫോട്ടോഗ്രാഫി മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചുസൊളസ് ചാരിറ്റീസ് ആര്‍ട്ട് & ഫോട്ടോഗ്രാഫി മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചുസൊളസ് ചാരിറ്റീസ് ആര്‍ട്ട് & ഫോട്ടോഗ്രാഫി മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചുസൊളസ് ചാരിറ്റീസ് ആര്‍ട്ട് & ഫോട്ടോഗ്രാഫി മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചുസൊളസ് ചാരിറ്റീസ് ആര്‍ട്ട് & ഫോട്ടോഗ്രാഫി മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക