തിരുവമ്പാടി ദേവസ്വം സെക്രട്ടറിയും തൃശ്ശൂർ പൂരം മുഖ്യസംഘാടകനുമായ തൃശൂർ മണ്ണത്ത് മാധവൻകുട്ടി (പ്രൊഫ. എം. മാധവൻകുട്ടി-78) നിര്യാതനായി.
തൃശൂരിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാനിധ്യമായിരുന്നു .
ആലുവ യു.സി കോളേജിൽ നിന്നും ഗണിതവിഭാഗം വകുപ്പ് മേധാവിയായിട്ടായിരുന്നു വിരമിച്ചത്. അരനൂറ്റാണ്ട് കാലം തൃശൂർ പൂരത്തിന്റെ സംഘാടകനായിരുന്നു. തൃശ്ശൂർ പൂരത്തെ ആചാരങ്ങൾക്കും ചടങ്ങുകൾക്കുമൊപ്പം ജനകീയവൽക്കരിക്കുന്നതിലും വിദേശ ശ്രദ്ധയാകർഷിക്കുന്നതിലും നിർണായക പങ്കു വഹിച്ചിട്ടുണ്ട്.