Image

കര്‍ഷക സമരത്തിന് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി

Published on 01 December, 2020
കര്‍ഷക സമരത്തിന് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി
ഒട്ടാവ: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. 'അവരെ പിന്തുണക്കേണ്ട സമയം' ആണെന്നായിരുന്നു സമരത്തിന് പിന്തുണയുമായി അദ്ദേഹം പറഞ്ഞത്. ഇതാദ്യമായാണ് ഒരു വിദേശ നേതാവ് ഇന്ത്യയിലെ കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് അഭിപ്രായം പറയുന്നത്.

'കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ എങ്ങനെ ഗൗനിക്കാതിരിക്കും. നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ചാണ്. അവരെ പിന്തുണക്കേണ്ട സമയമാണ് സിഖ്മത സ്ഥാപകന്‍ ഗുരുനാനാക്കിന്‍റെ 551ാം ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നാമെല്ലാവരും നമ്മുടെ കുടുംബം, സുഹൃത്തുക്കള്‍ എന്നിവരെക്കുറിച്ച് ആശങ്കാകുലരാണ്. നിങ്ങളില്‍ പലര്‍ക്കും അത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഞങ്ങള്‍ക്കറിയാം. സമാധാനപരമായുള്ള പ്രതിഷേധക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കാനഡ എപ്പോഴും ഉണ്ടായിരിക്കുമെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു അദ്ദേഹം പറഞ്ഞു.

കനേഡിയന്‍ പ്രതിരോധമന്ത്രി ഹര്‍ജിത് സിംഗ് സഞ്ജനും സര്‍ക്കാര്‍ നടപടിക്കെതിരെ ട്വീറ്റ് ചെയ്തിരുന്നു. 'സമാധാനപരമായ പ്രതിഷേധക്കാരെ ഇന്ത്യയില്‍ ക്രൂരമായി പീഡിപ്പിച്ചതായുള്ള റിപോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. എന്‍റെ പല കുടുംബങ്ങളും അവിടെയുണ്ട്, പ്രിയപ്പെട്ടവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. ആരോഗ്യകരമായ ജനാധിപത്യ രാജ്യങ്ങള്‍ സമാധാനപരമായ പ്രതിഷേധം അനുവദിക്കുന്നു. ഈ മൗലികാവകാശം ഉയര്‍ത്തിപ്പിടിക്കാന്‍ ബന്ധപ്പെട്ടവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കാനഡയില്‍ നിരവധി കനേഡിയന്‍പഞ്ചാബി കുടിയേറ്റ കുടുംബമുണ്ട്. ഇവിടെ 84 ഗുരുദ്വാരകളിലാണ് ആഘോഷം നടക്കുന്നത്. നിലവിലെ കണക്കുപ്രകാരം ലോകം മുഴുവന്‍ 3 കോടി 70 ലക്ഷം സിഖ് വംശജരാണുള്ളത്. ഇതില്‍ കാനഡയില്‍ മാത്രം 4,68,673 സിഖുകാരാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക