കാലചക്രം (കവിത: കലാ സുനില്‍ രമേശ്വരന്‍)
kazhchapadu
02-Dec-2020
കലാ സുനില്‍ രമേശ്വരന്‍
kazhchapadu
02-Dec-2020
കലാ സുനില്‍ രമേശ്വരന്‍

കാലചക്രം പുറകോട്ടു ഉരുണ്ടപ്പോള്‍ സ്മൃതികള്‍ തന്‍ കെട്ടഴിഞ്ഞു വീണു നിശബ്ദമായ് .
ഒടിഞ്ഞ മഷിതണ്ടും പൊട്ടിയ സ്‌ളേറ്റുമെന്നില്‍ ബാല്യത്തിന്‍ കുതുഹലം വീണ്ടുമിന്നുണര്‍ത്തുന്നു.

വണ്ണാത്തി കിളിപ്പാട്ടും, പൊക്കണം തവളയും വീണ്ടുമെന്‍ സ്മൃതികളില്‍ നിറക്കുട്ടൊരുക്കുന്നു.
കിളിമരത്തണലും പൊട്ടിയ കുപ്പിവളത്തുണ്ടുകളും വീണ്ടുമെന്‍ ഓര്‍മ്മകള്‍ക്കു നിറച്ചാര്‍ത്തൊരുക്കുന്നു
അമ്പലപറമ്പിലെ ഉയര്‍ന്ന ശംഖെലിയെന്നില്‍ അഷ്ടപദി പാട്ടിന്റെ ശീലുകള്‍ ഉണര്‍ത്തുന്നു
ചുറ്റമ്പലം ചുറ്റവേ കേട്ടൊരു ചെങ്കിലയില്‍ മുഗ്ദമാം അനുരാഗ കേളികെട്ടുണരുന്നു.
നിറദീപ മണിഞ്ഞൊരു കല്‍വിളക്കിന്‍ അരി കിലായ്
പൂരിതമായ മറ്റൊരു ചിരാതു കണ്ടു ഞാന്‍ നിഗൂഢമായ്.
കഥകളി പദങ്ങളും,തേറ്റം പാട്ടിന്‍ ഈരടിയും മനസ്സിനെ മതിപ്പിച്ചൊരാ രാവുകള്‍ മറയുന്നു.
മുളങ്കാറ്റുമുളുന്നൊരു രാവുകള്‍ നിശബ്ദമായ്
കാലങ്ങള്‍ കടന്നപ്പോള്‍ വയലേലകളും മാഞ്ഞു.
കാലമാം ചക്രം മുന്നോട്ടു കുതിച്ചപ്പോള്‍ മനസ്സിലെ പൈങ്കിളിയും
മറന്നു പോയ് എന്നേക്കുമായി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments