Image

എഴുത്തുകാരന്റെ സനാതനധര്‍മ്മം (ബാലചന്ദ്രന്‍ വടക്കേടത്ത്)

Published on 02 December, 2020
എഴുത്തുകാരന്റെ സനാതനധര്‍മ്മം (ബാലചന്ദ്രന്‍ വടക്കേടത്ത്)
കുട്ടികൃഷ്ണ മാരാരുടെ ഒരു ലേഖനം ഓര്‍ത്തുപോകുന്നു. സാഹിത്യകാരന്‍ ഏത് ചേരിയില്‍ എന്ന ആ ലേഖനം പുറത്തു വരുന്നത് 1948 ലാണ്. സാഹിത്യകാരന്റെ ചേരിയെക്കുറിച്ചുള്ള വാദം ശക്തിപ്പെട്ടിരുന്ന കാലം. അദ്ദേഹത്തിന്റെ ചില വാക്കുകള്‍ കേള്‍ക്കുക. ''സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടി ഉണര്‍ന്ന് പരിശ്രിമിക്കുന്ന തൊഴിലാളികളും കര്‍ഷകരുള്‍പ്പെട്ട ജനങ്ങളുടെ ഒരു ചേരി. അവരെ എന്തുചെയ്തും തടഞ്ഞു നിര്‍ത്തി അടിച്ചു വീഴ്ത്തി ചതച്ചരക്കുവാന്‍ നോക്കുന്ന മുതലാളിമാരും ജന്മിമാരുംനാടുവാഴികളും ഉള്‍പ്പെട്ട ഫാഷിസത്തിന്റെ വേറൊരു ചേരി'' പുരോഗമന സാഹിത്യകാരന്മാരും കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളും നിരവധിതവണ ചര്‍ച്ച ചെയ്ത മാനിഫെസ്റ്റോവിലെ കാതലായ ഭഗത്തിന് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. പുരോഗമന സാഹിത്യപ്രസ്ഥാനം ഉനര്‍ദ്ധശ്വാസം വലിച്ചു കഴിഞ്ഞുവെങ്കിലും ചിലര്‍ കൃത്രിമശ്വാസം നല്‍കി ഉറപ്പിക്കാന്‍ പാടുപെട്ടതും വൃഥാവിലായി. അതിന്റെ ആ പഴയ ഒച്ചകള്‍ ചിലരൊക്കെ ഓര്‍ത്തെടുക്കുന്നത് സ്വഭാവികം. കാലഹരണപ്പെട്ട ആ വിശ്വാസം ഇന്നും ഒരു മാനിഫെസ്റ്റോപോലെ നില നില്‍ക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ അതിന്റെ അടിസ്ഥാനമായ മാര്‍ക്‌സിസം പോലും കഠിനമായി തളച്ച് നേരിടുകയാണ്. വര്‍ഗ്ഗ സാമൂഹ്യ വ്യവസ്ഥ എവിടെ? മാര്‍ക്‌സ് വാദാവനം ചെയ്ത തൊഴിലാളി വര്‍ഗ്ഗത്തിന് രൂപ പരിണാമം സംഭവിച്ചിരിക്കുന്നു. യാന്ത്രിക സമൂഹം ഒരു ടെക്‌നോ സമൂഹമായി. മനു പ്രത്യേയ ശാസ്ത്രങ്ങള്‍ രഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങി. ഈ അവസ്ഥയില്‍ വീണ്ടും എഴുത്താകാരന്റെ ചേരിയെപ്പറ്റി ആലോചിക്കേണ്ടതുണ്ടോ?

1993ജൂലൈ പതിനൊന്നിന് പു.ക സാ യുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഇ.എം.എസ്. ചെയ്ത പ്രസംഗം പലരും ഓര്‍ക്കുന്നുണ്ടാകും. അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടു.
അരനൂറ്റാണ്ട് മുന്‍പ് ജീവല്‍ സാഹിത്യം രൂപപ്പെട്ടപ്പോള്‍ ഏതു തരത്തിലുള്ള വൈദേശികവും ആഭ്യന്തരവുമുള്ള ഭീഷണികളെയാണോ എഴുത്തുകാരന് നേരിടേണ്ടിയിരുന്നതെങ്കില്‍ ഇന്നും ആ വെല്ലുവിളികള്‍ പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകായണ്. (എക്‌സ്പ്രസ്സ് ദിനപത്രം- ജൂലൈ 12, 1993)

'പുതിയ രൂപം' എന്ന പ്രയോഗത്തിന്റെ പൊരുളാണ് ഞാന്‍ ആ ലോചിച്ചു പോകുന്നത്. ആ പ്രസ്താവനയ്ക്ക് ശേഷം മൂന്ന് പതിറ്റാണ്ടോളമാവുന്നു. ആ പുതിയ രൂപം എന്തെന്ന് വ്യാഖ്യാനിക്കാന്‍പുരോഗമന സാഹിത്യകാരന്മാര്‍ക്കോപുകസാ ബുദ്ധിജീവികള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. വാസ്തുവത്തില്‍ ഇ.എം.എസ്. തന്നെ വ്യക്തമായ വിശദീകരണം നല്‍കിയില്ല. അദ്ദേഹത്തിന്റെ മനോധര്‍മ്മം മനസ്സിലാക്കി കാര്യങ്ങള്‍ പ്രസരിക്കാന്‍ പാടവമുള്ള ആരും ആ ചേരിയില്‍ ഇ.എം.എസിന് ശേഷം വളര്‍ന്ന് വന്നില്ല. ആ ശൂന്യത വലിയ തോതില്‍ അനുഭവിക്കുയാണ് ഇന്നത്തെ ഇടതുപക്ഷ ആശയ ലോകം. യഥാര്‍ത്ഥ ഇടതുപക്ഷ ചിന്തകള്‍ പുലര്‍ത്തുന്ന ബുദ്ധിജീവികള്‍ പോലുമില്ലാതായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ, മറ്റേതെങ്കിലും ഇടതുപക്ഷമെന്ന ഓമനപേരിട്ട് വിളിക്കുന്ന പ്രസ്ഥാനത്തിലോ അംഗത്വമെടുത്താല്‍ ഇടതുപക്ഷ ചിന്തകനായി എന്നാണ് വെപ്പ്. അക്കൂട്ടര്‍ ചരിത്രത്തെക്കുറിച്ച് അപക്വമായി സംസാരിക്കുന്നു. പ്രോലിറേറ്റിയന്‍ സങ്കല്പത്തില്‍ എഴുത്തു നിര്‍വ്വഹിക്കുന്ന ഒരുസാഹിത്യകാരനുണ്ടോ? പു.ക.സ യില്‍ അംഗത്വമെടുത്ത് കാല്പനിക കവിതകളും യാഥാര്‍ത്ഥ്യബോധമില്ലാത്ത ചരിത്രവും എഴുതുന്നു. സോഷ്യല്‍ മീഡിയ വളരെ മോശമായി ഉപയോഗിക്കുന്ന വെറും പ്രതികരണ  വിഭാഗമായി ഇവര്‍ മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഇക്കൂട്ടരെ തൊഴിലാളികളായി സങ്കല്‍പിച്ച്ഒരു വര്‍ഗ്ഗ സംഘടനയുണ്ടാക്കാനും കഴിയുന്നവര്‍ കാണും.  ഒരു വര്‍ഷത്തില്‍ 364 തവണയെങ്കിലും പിണറായിയെ സ്തുതിച്ചെഴുതുന്ന കുറിപ്പുകള്‍സമാഹരിച്ചു പുസ്തകമാക്കാന്‍ ചില പുരോഗമന സാഹിത്യകാരന്മാര്‍ ശ്രമിക്കുന്നുണ്ടെന്നും  അറിയുന്നു. ഇ.എം.എസിന്റെ ഈ വികൃത പിന്തുടര്‍ച്ചാവകാശികളാണ് യഥാര്‍ത്ഥ ഇടുപക്ഷത്തെ നിര്‍ജീവമാക്കുന്ന വ്യവസായിക പോരാളികള്‍.

എന്തിന് വേണ്ടിയാണ് ഇടുതപക്ഷ പ്രസ്ഥാനങ്ങള്‍ മുപ്പതുകള്‍ മുതല്‍ പോരാടികൊണ്ടിരിക്കുന്നതെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കിയിട്ടില്ല .അതിന്റെ ചുഴികളും പരാജയങ്ങളും വിദ്വോഷ കല്‍പനകളും അറിയാമിയിരുന്നുവെങ്കില്‍, ഹിന്ദു വര്‍ഗ്ഗീയതയെ അഭി സംബോധന ചെയ്യുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകുമായിരുന്നില്ല. നെഹ്‌റു വിദ്വേഷം ആത്മഭാവമാക്കിയ സംഘപരിവാറിനോട് ചേര്‍ന്ന് യൂണിവേഴ്‌സിറ്റി പാഠപുസ്തകത്തില്‍ നിന്ന് നെഹ്‌റുവിനെ മാറ്റി നിര്‍ത്താന്‍ പരിപാടി അന്വേഷിക്കുമായിരുന്നില്ല.

 സാധാരണക്കാരോടും പ്രതികരിക്കുന്നവരോടും നാടുവാഴികളെപ്പോലെ പെരുമാറുന്ന രാഷ്ട്രീയ സംഘടനകള്‍ ഭരണത്തിലെത്തിയിരിക്കുന്നു. ലോക ഡൗണ്‍ കാലത്ത് പൗരത്വ സമരങ്ങള്‍ പങ്കെടുത്തവരെ അറസ്റ്റു ചെയ്തു.വായനയുടെ പേരില്‍ യുവാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ഈ വക സമീപനങ്ങളില്‍  ഇടതുപക്ഷങ്ങള്‍ പ്രവര്‍ത്തികമാക്കിയ രീതി ക്ക്കുറ്റക്കാര്‍ ഇ.എം.എസും മാര്‍ക്യസ്റ്റ് ഇടതുപക്ഷവും തന്നെ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജന്മിത്വത്തിന് എതിരായും സ്വാതന്ത്ര്യത്തിനും സോഷ്യലിസത്തിനുവേണ്ടിയും പ്രവര്‍ത്തിക്കാന്‍ എഴുത്തുകാരോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ വര്‍ഗ്ഗീയതക്കുംസാമ്രാജ്യത്വത്തിനും എതിരായി പോരാടാന്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മനോഭാവങ്ങള്‍ മാറ്റുന്നതിനനുസരിച്ച് എഴുത്തുകാരന്‍ മാറണമെന്ന ആശയം എത്രമാത്രം ഉചിതമായിരിക്കും? അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന പ്രശ്‌നമാകുന്നു. രാഷ്ട്രീയവും സമൂഹവും നേരിടുന്ന സകലമാന പ്രശ്‌നങ്ങളും മനസ്സിലാക്കേണ്ടവനാണ് എഴുത്തുകാരന്‍. കലയിലൂടെ പ്രതികരിക്കുകയുമാവാം. എന്നാല്‍ സമകാലിക പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നവര്‍ മാത്രമാണ് കലാകാരന്മാരെന്നും  അവരുടെ കലാസൃഷ്ടികള്‍ മാത്രമാണ് ഉന്നതമെന്നും വാദിച്ചാല്‍ ശരിയാവില്ല. ഈ നിലപാട് ഇ.എം.എസില്‍ നിന്നും തുടങ്ങുന്നു. അദ്ദേഹം എത്രയോ പേരെ മഹാകവിയാക്കി? പലരേയും കാവിത്വ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പ്രേരിപ്പിച്ചു? എന്നിട്ടും മലയാള സാഹിത്യം  ് മുന്നോട്ടുപോയി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കാത്ത പുകസാ വേദികളില്‍ വരാത്ത മിടുക്കന്മാരായ ചെറുപ്പക്കാരന്‍ നമ്മുടെ മുന്നില്‍ വിജയിച്ചു നില്‍ക്കുന്നു.

അതായത് ഒരു രാഷ്ട്രീയ ശക്തിയോ സാംസ്‌കാരിക സംഘടനയോ നിര്‍ദ്ദേശിക്കേണ്ടതല്ല എഴുത്തിന്റെ രൂപവും ഉള്ളടക്കവും. അത് രചനാ സ്വാതന്ത്ര്യവുമായ ിബന്ധപ്പെട്ടതാണ്. അത് എഴുത്തുകാരന്റെ മാത്രം ലോകമാണ്. ഈ ലോകത്തിനും ഒരു ജനാധിപത്യ ഘടനയുണ്ട്. അതിന്റെ വിശ്വാസവും സ്വാതന്ത്ര്യവും പരസ്പര പൂരകങ്ങളായി നിലകൊള്ളുന്നു. എഴുത്ത് ഈ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് മനസ്സിലാകാത്ത ഒരു രാഷ്ട്രീയമാണ് എന്ന്. ഈ ഭാഷ ജനാധിപത്യത്തിന്റെ എഴുത്തുകാരന്‍ പ്രഖ്യാപിക്കുന്നു. അപ്പോള്‍ എഴുത്തുകാരന്റെ ചേരി ഏതാണ്.?

മാരാര്‍ ഉപദേശിച്ചത് ഞാന്‍ വീണ്ടുമോര്‍ക്കുന്നു. കൊള്ളരുതാത്തവരും അവസരം സേവക്കാരും മതഭ്രാന്തന്മാരും ഒരു ചേരിയിലെത്തുന്നു. അവരെ ഒരുമിച്ചു നിര്‍ത്തി അവര്‍ക്ക് കുടപിടിച്ചുകൊടുക്കാന്‍ എഴുത്തുകാരെ പ്രേരിപ്പിക്കലായിരുന്നോ ആ പഴയ ചേരീവാദം. ആ ചേരിയിലേക്ക് ഞാനില്ല. 'ഇല്ല' എന്ന് പറഞ്ഞവരുടെ ചേരിയാണ് പുതിയ സാഹിത്യവും പുതിയ തത്വചിന്തയും സൃഷ്ടിച്ചിട്ടുള്ളൂ എന്ന് ഏത് സമൂഹത്തിന്റേയും സാഹിത്യചരിത്രം നമ്മെ ബോധ്യപ്പെടുത്തും.

  ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങള്‍ ഴെുത്തുകാരന്‍ കാണാതിരിക്കുന്നില്ല. ആ എഴുത്തുകാരന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നില്ല എന്നതിന്റെ പേരില്‍ അവഗണിക്കുന്നുത് ഒരു സാമൂഹ്യ ധര്‍മ്മമല്ല. അയാള്‍ പറയുന്നത് കേള്‍ക്കാന്‍  സമൂഹം വിധിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിനും മനുഷ്യനും വേണ്ടി എഴുത്തുകാരന്‍ സംസാരിച്ചക്കും,അ പ്പോള്‍ അയാള്‍ ഫാഷിസത്തിന്എതിരാണ് എന്ന് തോന്നും. മോദിക്ക് എതിരാണ് എന്ന് തോന്നും.    എഴുത്തുകാരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്ന ജോലി ഈ പഴയ സംഘടനകള്‍ ഏറ്റെടുത്തിരിക്കുന്നു എന്ന പുതിയ കാഴ്ച ഫാഷിസത്തിനുള്ള വഴിമരുന്നായി അനുഭവപ്പെടുന്നില്ലെ? അതുകൊണ്ട് എഴുത്തുകാരനായ ഈ സംഘടനാ ജീവികളോട് ഞാന്‍ പറയുന്നു. നാളെ നടക്കുന്ന യുദ്ധത്തിന് ലഘുപത്രികയെഴുതുകയല്ല എഴുത്തുകാരന്റെ ജോലി. ചരിത്രാതീതകാലം മുതല്‍ പതുക്കെ പതുക്കെ വളര്‍ന്ന് വരുന്നതും പൂര്‍ണ്ണതയടയാന്‍ നോക്കുന്നതുമായ തലമുറകളുടെ സംശയത്തെ സഹായിക്കാന്‍ തര്‍ക്ക കൃതികള്‍ രചിക്കുകയാണ് തന്റെ സനാധന ധര്‍മ്മമെന്ന് ബോധമുണ്ടായിരിക്കണം എഴുത്തുകാരന്. ഈ സനാതന ധര്‍മ്മത്തെ അറിയുന്ന എഴുത്തുകാരന്‍ പു.ക.സ യില്‍ ഒതുങ്ങി നില്‍ക്കിില്ല. പല ഭാഗത്ത് നിന്ന് എഴുത്തുകാരെ അടര്‍ത്തിയെടുത്ത് സംഘപരിവാര്‍ മറ്റൊരു സംഘടനയുണ്ടാക്കിയാലും അവര്‍ ആ സംഘടനയില്‍ ഒതുങ്ങില്ല. വര്‍ഗ്ഗീയ വാദത്തോടും ഇടതുപക്ഷ സ്റ്റാലിനിസത്തോടും അവര്‍ യുദ്ധം ചെയ്തു കൊണ്ടേയിരിക്കും.  അവരാണ് യഥാര്‍ത്ഥ ഇന്ത്യന്‍ എഴുത്തുകാര്‍.
എഴുത്തുകാരന്റെ സനാതനധര്‍മ്മം (ബാലചന്ദ്രന്‍ വടക്കേടത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക