Image

10 ദിവസം തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വിലവര്‍ധന

Published on 04 December, 2020
10 ദിവസം തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വിലവര്‍ധന
കോഴിക്കോട്: കഴിഞ്ഞ 10 ദിവസമായി തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നതിനൊപ്പം പാചക വാതക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപ കൂടി വര്‍ധിച്ചതോടെ സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാകുകയാണ്. കോവിഡ് കാരണം വലയുന്ന ജനത്തിനു മേല്‍ അടിച്ചേല്‍പിക്കുന്ന പുതിയ ഭാരമാണ് ഇന്ധന വര്‍ധന. ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില കോഴിക്കോട്ട് 603 രൂപയുണ്ടായിരുന്നതാണ് ഒറ്റയടിക്ക് 653 രൂപയായി വര്‍ധിപ്പിച്ചത്. ഗാര്‍ഹിക പാചക വാതക സിലിണ്ടറിനുള്ള സബ്‌സിഡി നിര്‍ത്തിയ ശേഷമുള്ള ആദ്യ വിലക്കയറ്റമാണിത്.

പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞതിനെ തുടര്‍ന്ന് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 5 മാസമായി നിര്‍ത്തിയിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 55 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം കോഴിക്കോട്ടെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1307 രൂപ നല്‍കണം. സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യേണ്ടത് അനിവാര്യമായ ഇക്കാലത്ത് ഇടത്തരക്കാര്‍ ഇരുചക്രവാഹനങ്ങളും കാറുകളും സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്നുണ്ട്. അത്തരക്കാരെയാണ് പെട്രോള്‍, ഡീസല്‍ വില ഗൗരവമായി ബാധിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക