ലണ്ടന്‍: നഴ്സുമാരുടെ വേതനവര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിവേദനം നല്കാന് കൂടുതലാളുകളെ യുക്മ ആഹ്വാനം ചെയ്തു.
എംപിമാര്‍ക്ക് നിവേദനം നല്കുന്നതിനായുള്ള കാമ്പയിനില്‍ ഇതുവരെ പങ്കെടുത്തത് 480 വ്യത്യസ്ത്യ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ താമസിക്കുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മലയാളി ആരോഗ്യപ്രവര്‍ത്തകരാണ്. ബ്രിട്ടനില്‍ ആകെയുള്ള 650 എംപിമാരില്‍ 480 പേരിലേയ്ക്കും അതത് മണ്ഡലങ്ങളില്‍ താമസിക്കുന്നവരെക്കൊണ്ട് തന്നെ നിവേദനം നല്കുവാന് സാധിച്ചുവെന്നുള്ള ചരിത്ര നേട്ടമാണ് യുക്മ ഇതിലൂടെ കൈവരിച്ചത്.
ഇനിയും ബാക്കിയുള്ള 170 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വോട്ടര്‍മാരായിട്ടുള്ള മലയാളികളെയാണ് ഈ സംരഭത്തില്‍ പങ്കാളികളാവുന്നതിനുവേണ്ടി ക്ഷണിക്കുന്നത്. പരമാവധി എംപിമാരിലേയ്ക്ക് ഈ വിഷയം എത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇതിനോട് അനുബന്ധിച്ച് നടന്നു വരുന്നത്.
യുക്മയുടെ ദേശീയ ഭാരവാഹികള്‍, റീജണല്‍ ഭാരവാഹികള്‍, നഴ്സസ് ഫോറം നേതാക്കള്‍ മറ്റ് പോഷകസംഘടനാ ഭാരവാഹികള്‍, അംഗ അസോസിയേഷന് ഭാരവാഹികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് 480 എംപിമാരിലേയ്ക്ക് നിവേദനം അവരുടെ വോട്ടര്‍മാരായ മലയാളി ആരോഗ്യപ്രവര്‍ത്തകരിലൂടെ സമര്‍പ്പിക്കുവാന്‍ സാധിച്ചത്. ഇനിയുള്ള 170 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ പലതിലും മലയാളികള്‍ താമസിക്കുന്നുണ്ടെങ്കിലും അസോസിയേഷനുകളും മറ്റും സജീവമല്ലാത്തതിനാല്‍ അവരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. താഴെ പറയുന്ന പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വോട്ടര്‍മാരായിട്ടുള്ള ആളുകളെയാണ് നിവേദനം നല്‍കുന്നതിനായി വോളണ്ടിയര്‍മാരായി മുന്നോട്ട് വരുവാന്‍ ക്ഷണിക്കുന്നത്.
Derbyshire
Amber Valley
Derbyshire Dales
Erewash
High Peak
Leicestershire
Bosworth
North West Leicestershire
Rutland and Melton
Bedfordshire
Luton South
Cambridgeshire
North East Cambridgeshire
Essex
Braintree
Brentwood and Ongar
Epping Forest
Harlow
Harwich and North Essex CC
Maldon CC
Rayleigh and Wickford CC
Saffron Walden CC
South Basildon and East Thurrock CC
Witham CC
Norfolk
1. North Norfolk
London
1. Battersea
2. Bermondsey and Old Southwark
3. Brent Central
4. Chelsea and Fulham
5. Cities of London and Westminster
6. Croydon South
7. Ealing Central and Acton
8. Finchley and Golders Green
9. Hackney North and Stoke Newington
10. Hackney South and Shoreditch
11. Hampstead and Kilburn
12. Hendon
13. Holborn and St Pancras
14. Hornsey and Wood Green
15. Islington North
16. Islington South and Finsbury
17. Kensington
18. Leyton and Wanstead
19. Poplar and Lime house
20. Putney
21. Richmond Park
22. Streatham
23. Tottenham
24. Vauxhall
25. Westminster North
26. Wimbledon
North East
North West Durham
Sedgefield
Wansbeck
Darlington
Hartlepool
Sedgefield
Stockton North
Washington and Sunderland West
Cheshire
Halton
Cumbria
Barrow and Furness
Copeland
Workington
Greater Manchester
Blackley and Broughton
Denton and Reddish
Lancashire
Hyndburn
Morecambe and Lunesdale
Pendle
Ribble Valley
Rossendale and Darwen
South Ribble
West Lancashire
Berkshire
Maidenhead
Buckinghamshire
Beaconsfield
Buckingham
Chesham and Amersham
East Sussex
Brighton, Pavilion
Hove
Lewes
Wealden
Hampshire
East Hampshire
North East Hampshire
Isle of Wight
Isle of Wight
Surrey
Epsom and Ewell
Esher and Walton
Mole Valley
South West Surrey
Spelthorne
Cornwall
Camborne and Redruth
North Cornwall
St Ives
South East Cornwall
St Austell and Newquay
Devon
Central Devon
Newton Abbot
Plymouth, Moor View
Torridge and West Devon
Gloucestershire
Forest of Dean
Stroud
Wiltshire
South West Wiltshire
Shropshire
Ludlow
North Shropshire
Shrewsbury and Atcham
Staffordshire
Cannock Chase
South Staffordshire
Staffordshire Moorlands
Stone
Tamworth
Warwickshire
North Warwickshire
West Midlands
Birmingham, Hodge Hill
Birmingham, Ladywood
Meriden
Stourbridge
Walsall North
East Yorkshire
Beverley and Holderness
Brigg and Goole
East Yorkshire
Haltemprice and Howden
Kingston upon Hull East
South Yorkshire
Doncaster North
Sheffield Central
Northern Ireland
East Antrim
East Londonderry
Scotland
1. Aberdeen South
2. Angus South and Dundee East
3. Ayr, Carrick and Cumnock
4. Banff and Buchan
5. Berwickshire, Roxburgh and Selkirk
6. Caithness, Sutherland and Easter Ross
7. Central Ayrshire
8. Cumbernauld, Kilsyth and Kirkintilloch East
9. Dumfries and Galloway
10. Dumfriesshire, Clydesdale and Tweeddale
11. Dundee East
12. Dundee West
13. East Dunbartonshire
14. East Lothian
15. East Renfrewshire
16. Edinburgh East
17. Edinburgh North and Leith
18. Glasgow Central
19. Glasgow South West
20. Glenrothes
21. Gordon
22. Inverclyde
23. Kilmarnock and Loudoun
24. Linlithgow and East Falkirk
25. Midlothian
26. Na h-Eileanan an Iar
27. North Ayrshire and Arran
28. North East Fife
29. Orkney and Shetland
30. Paisley and Renfrewshire North
31. Perth and North Perthshire
32. Ross, Skye and Lochaber
33. West Aberdeenshire and Kincardine
34. West Dunbartonshire
Wales
Aberavon
Aberconwy
Alyn and Deeside
Carmarthen East and Dinefwr
Clwyd South
Clwyd West
Cynon Valley
Dwyfor Meirionnydd
Gower
Islwyn
Llanelli
Merthyr Tydfil and Rhymney
Monmouth
Montgomeryshire
Neath
Ogmore
Preseli Pembrokeshire
Rhondda
Swansea East
Torfaen
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പോസ്റ്റ്കോഡ് നല്കിയാല് ഏത് പാര്‍ലമെന്റ് മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നതെന്ന് അറിയുവാന്‍ കഴിയും
Constituencies - MPs and Lords - UK Parliament
Constituencies - MPs and Lords - UK Parliament
Search and find constituencies in the United Kingdom by name, postcode or location.
വേതന വര്‍ധനവ് വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നതോടൊപ്പം, കോവിഡ് കാലത്ത് പുതുതായി യുകെയിലെത്തിയ ആയിരക്കണക്കിന് നഴ്സുമാര്‍ക്ക് കുടുംബത്തെയും മാതാപിതാക്കളെയും യുകെയില്‍ കൊണ്ടുവരുന്നതിന് സഹായകരമാകും വിധം വീസ നിയമങ്ങളില്‍ അടിയന്തരമായി ഇളവ് അനുവദിക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും 2015 മുതല്‍ ഈടാക്കിയ എന്‍എച്ച്എസ് സര്‍ചാര്‍ജ് തിരികെ നല്‍കുക, പുതുതലമുറ നഴ്സിംഗ് ജീവനക്കാരുടെ കോവിഡ് പോരാട്ടത്തിന് അംഗീകാരമായി നിലവിലുള്ള വര്‍ക്ക് പെര്‍മിറ്റ് 'ഓട്ടോമാറ്റിക് പെര്‍മനന്റ് റെസിഡന്‍സി' ആയി മാറ്റുക എന്നീ ആവശ്യങ്ങളാണ് യുക്മ ദേശീയ കമ്മിറ്റി പ്രാദേശിക എംപിമാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്. ഇതില്‍ കോവിഡ് - 19 ഭീഷണിയില്‍ രാജ്യത്തോടൊപ്പം നിന്ന് പോരാടിയ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് 'ഓട്ടോമാറ്റിക് പെര്‍മനന്റ് റസിഡന്‍സി' അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ബ്രിട്ടീഷ് എംപിമാര്‍ രംഗത്തു വന്നിരിക്കുകയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 37 എംപിമാര്‍ ഒപ്പിട്ട നിവേദനം കേന്ദ്ര പാര്‍ലമെന്ററി കാര്യ ചുമതലയുള്ള സെക്രട്ടറി ജേക്കബ് റീസ് മോഗിന് സമര്‍പ്പിച്ചു.. മറ്റ് ആവശ്യങ്ങള്‍ക്കും കൂടുതല്‍ എംപിമാരുടെ പിന്തുണ ഉറപ്പാക്കുന്നതിന് പരമാവധി എംപിമാര്‍ക്ക് നിവേദനം നല്‍കുന്നതിന് സഹകരിക്കുന്നതിന് ആളുകള്‍ മുന്നോട്ട് വരണമെന്നും യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്, കാമ്പയിന് മാനേജര്‍ എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
വിവരങ്ങള്‍ക്ക്: സെലീന സജീവ് (യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി) 07507519459.
മുകളില്‍ നല്‍കിയിരിക്കുന്ന 170 പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരായിട്ടുള്ള ആരോഗ്യപ്രവര്‍ത്തകരാണ് ഇതിനായി മുന്നോട്ട് വരേണ്ടത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പോസ്റ്റ്കോഡ് നല്കിയാല് ഏത് പാര്‍ലമെന്റ് മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നതെന്ന് അറിയുവാന്‍ കഴിയും
https://members.parliament.uk/constituencies?SearchText=
റിപ്പോര്‍ട്ട്: സജീഷ് ടോം