Image

കേളി യാത്രയയപ്പ് നല്‍കി

Published on 04 December, 2020
കേളി യാത്രയയപ്പ് നല്‍കി


റിയാദ് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി നസീം ഏരിയ ഷാര ഹംസ യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം സി.ജോയിക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

കൊല്ലം വാടി സ്വദേശിയായ ജോയി കഴിഞ്ഞ 27 വര്‍ഷമായി വാഹന വര്‍ക്ക്‌ഷോപ്പിലെ പെയിന്റിംഗ് ജീവനക്കാരനായിരുന്നു.

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി സജീവ് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ഹാരിസ് അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി അംഗം ഗോപിനാഥന്‍ വേങ്ങര, നസീം ഏരിയ സെക്രട്ടറി ജോഷി പെരിഞ്ഞനം, ഷാജി കെ.ഇ., ഉല്ലാസന്‍, അന്‍സാരി, ഷറഫുദീന്‍, രവിന്ദ്രനാഥന്‍, ഗോപാലന്‍, വിഷ്ണു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി സജീവ് ജോയിക്ക് കൈമാറി. യാത്രയയപ്പിന് ജോയി നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക