Image

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും ഐ.ബി മുന്‍ മേധാവിയുമായ ദിനേശ്വര്‍ ശര്‍മ അന്തരിച്ചു

Published on 04 December, 2020
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും ഐ.ബി മുന്‍ മേധാവിയുമായ ദിനേശ്വര്‍ ശര്‍മ അന്തരിച്ചു

ചെന്നൈ: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും ഇന്റലിജന്‍സ് ബ്യൂറോ മുന്‍ മേധാവിയുമായിരുന്ന ദിനേശ്വര്‍ ശര്‍മ (66) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.

1976 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന ദിനേശ്വര്‍ ശര്‍മ കേരള കേഡറിലാണ് സര്‍വീസ് ആരംഭിച്ചത്. 1991ല്‍ ഇന്റലിജന്‍സ് ബ്യൂറോ അസി
സ്റ്റന്റ് ഡയറക്ടറായി. 2003-05 വരെ കശ്മീരിന്റെ ചുമതലയുള്ള ഐ.ബി ജോയിന്റ് ഡയറക്ടറായിരുന്നു. 2005-08 വരെ സിആര്‍പിഎഫ് ഐജിയായും സേവനം അനുഷ്ടിച്ചു. 2015 മുതല്‍ 2017 വരെ ഇന്റലിന്‍സ് ബ്യൂറോ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക