Image

ഹൈദരാബാദില്‍ ബിജെപിയുടെ മുന്നേറ്റം; സീറ്റ് നിലയില്‍ രണ്ടാമത്

Published on 04 December, 2020
ഹൈദരാബാദില്‍ ബിജെപിയുടെ മുന്നേറ്റം; സീറ്റ് നിലയില്‍ രണ്ടാമത്


ഹൈദരാബാദ്: ബിജെപി വന്‍ താരനിരയെ അണിനിരത്തി പ്രചാരണം നടത്തിയ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയുടെ മുന്നേറ്റം. തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസ് സീറ്റ് നിലയില്‍ മുന്നിലെത്തിയെങ്കിലും ബിജെപി വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്.

ആകെയുള്ള 150 സീറ്റുകളില്‍ 146 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോള്‍ 56 ഇടത്ത് ടിആര്‍എസ് വിജയിച്ചു. 46 സീറ്റുകളില്‍ വിജയിച്ച ബിജെപിയാണ് നിലവില്‍ എറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷി. 42 സീറ്റുകളില്‍ എഐഎംഐഎം വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. 

മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസിന് 2016 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 40 ശതമാനം സീറ്റുകള്‍ നഷ്ടപ്പെട്ടു. 
നഷ്ടപ്പെടാനൊന്നുമില്ലാതെ തിരഞ്ഞെടുപ്പിനിറങ്ങിയ ബിജെപിക്കാകട്ടെ അസറുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താന്‍ സാധിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക