Image

വിജയ് മല്യയുടെ ഫ്രാന്‍സിലെ 14 കോടിയോളം വരുന്ന സ്വത്തുക്കള്‍ ഇഡി പിടിച്ചെടുത്തു

Published on 04 December, 2020
വിജയ് മല്യയുടെ ഫ്രാന്‍സിലെ 14 കോടിയോളം വരുന്ന സ്വത്തുക്കള്‍ ഇഡി പിടിച്ചെടുത്തു

ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1.6 ദശലക്ഷം യൂറോ(ഏകദേശം 14 കോടി ഇന്ത്യന്‍ രൂപ) പിടിച്ചെടുത്തുവെന്നാണ് ഇഡി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക വിദേശത്തേക്ക് അയച്ചതായി എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 
ഫ്രാന്‍സിലെ 32 അവന്യൂ എഫ്ഒസിഎച്ചിലുള്ള സ്വത്തുവകകളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്. സ്വത്തുവകകളുടെ ആകെ മൂല്യം 1.6 മില്യണ്‍ യൂറോ ആണെന്നും ഇ.ഡിയുടെ പ്രസ്താവനയില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക