Image

ഭാരത് ബന്ദ്: കേരളത്തെ ഒഴിവാക്കിയേക്കും

Published on 05 December, 2020
ഭാരത് ബന്ദ്: കേരളത്തെ ഒഴിവാക്കിയേക്കും
ന്യൂഡല്‍ഹി : ഒരാഴ്ച പിന്നിടുന്ന കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. അഞ്ച് തെക്കന്‍ ജില്ലകളില്‍ അന്ന് തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ ഒഴിവാക്കും.

അതേസമയം ബന്ദിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ബദല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്റും സി.പി.എം പി.ബി അംഗവുമായ എസ്. രാമചന്ദ്രന്‍ പിള്ളയും കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എന്‍. ബാലഗോപാലും അറിയിച്ചു

ഭാരത് ബന്ദ് ഒഴിവാക്കേണ്ടി വരുമെങ്കിലും കേരളത്തില്‍ മറ്റു സമരമാര്‍ഗങ്ങളുമായി കര്‍ഷക കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്ന് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്പകവാടി അറിയിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക