Image

ഇന്ത്യയുമായി 660 കോടിയുടെ ആയുധ ഇടപാടിന് യു.എസ് കോണ്‍ഗ്രസിന്റെ അനുമതി

Published on 05 December, 2020
 ഇന്ത്യയുമായി 660 കോടിയുടെ ആയുധ ഇടപാടിന് യു.എസ് കോണ്‍ഗ്രസിന്റെ അനുമതി
വാഷിങ്ടണ്‍: ഇന്ത്യയുമായി 660 കോടിയുടെ ആയുധ ഇടപാടിന് യു.എസ് കോണ്‍ഗ്രസ് അനുമതി നല്‍കി.വിമാന ഉപഭോഗവസ്തുക്കളുടെ സ്‌പെയറുകള്‍, റിപ്പയര്‍ / റിട്ടേണ്‍ ഭാഗങ്ങള്‍, കാട്രിഡ്ജ് ആക്യുവേറ്റഡ് ഡിവൈസുകള്‍ / പ്രൊപ്പല്ലന്‍റ് ആക്യുവേറ്റഡ് ഡിവൈസുകള്‍ (സി.എ.ഡി / പി.എ.ഡി) അഗ്‌നിശമന കാട്രിഡ്ജുകള്‍, വെടിയുണ്ടകള്‍, നൂതന റഡാര്‍ മുന്നറിയിപ്പ് റിസീവര്‍ ഷിപ്പ്‌സെറ്റ്, 10 ലൈറ്റ്‌വെയ്റ്റ് നൈറ്റ് വിഷന്‍ ബൈനോക്കുലര്‍, 10 AN / AVS-9 നൈറ്റ് വിഷന്‍ ഗോഗിള്‍, ജി.പി.എസ് തുടങ്ങിയാണ് ഇന്ത്യക്ക് കൈമാറുക.

നേരത്തേ അമേരിക്കയില്‍നിന്ന് ഇന്ത്യന്‍ വ്യോമ സേന വാങ്ങിയ യുദ്ധവിമാനമായ ലോക്ക്ഹീഡ് സി130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസിന് സംരക്ഷണമേകുന്ന ഉപകരണങ്ങളാണിവ. പുതിയ കരാറിലൂടെ സൈനിക സഹകരണം കൂടുതല്‍ ദൃഢമാകുമെന്ന് യു.എസ് പ്രതിരോധ സഹകരണ ഏജന്‍സി (ഡി.എസ്.സി.എ) വ്യക്തമാക്കി. ദക്ഷിണേഷ്യന്‍ മേഖലയിലും ഇന്തോ പസഫിക് മേഖലയിലും ഇന്ത്യയുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നത് പുതിയ ഇടപാട് സഹായിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക