ഡി.എ. സി.എ. പൂർണ്ണമായും പുനഃസ്ഥാപിച്ച് കോടതി ഉത്തരവ്; ആശ്വാസം
AMERICA
05-Dec-2020
പി.പി.ചെറിയാൻ
AMERICA
05-Dec-2020
പി.പി.ചെറിയാൻ

ന്യുയോർക്ക്: ചെറുപ്പത്തിൽ ഇല്ലീഗലായി വന്ന കുട്ടികൾക്ക് ഇവിടെ നിയമാനുസൃതം താമസിക്കുവാൻ അനുവദിക്കുന്ന ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് - ഡി.എ. സി.എ . കോടതി പുനഃസ്ഥാപിച്ചു.

കുട്ടികൾക്ക് ഒബാമ ഭരണകൂടം നൽകിയിരുന്ന പരിരക്ഷ പൂർണ്ണമായും പുനഃസ്ഥാപിക്കുന്നുവെന്നാണ് ഡിസംബർ നാലിന് ന്യുയോർക്ക് ഫെഡറൽ ജഡ്ജി നിക്കളസ് ഗറൗഫിസ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
2017 ൽ ജൂലൈയിൽ ഡിപ്പാർട്ട്മെന്റ് ഹോംലാന്റ് സെക്യൂരിറ്റി ആക്ടിങ്ങ് സെക്രട്ടറി ചാഡ് വുൾഫ് ഡിഎസിഎ സസ്പെന്റ് ചെയ്തത്. ചാഡ് വുൾഫിന് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കുന്നതിനുള്ള അധികാരവും ഇല്ലെന്ന് വിധിയിൽ പറയുന്നു.
വെബ്സൈറ്റിൽ ഉത്തരവിന്റെ പൂർണ്ണരൂപം ഡിസംബർ ഏഴിന് തിങ്കളാഴ്ച പൊതുജനങ്ങൾക്കു കാണും വിധം പരസ്യപ്പെടുത്തണമെന്നും പുതിയ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങണമെന്നും പഴയതുപോലെ രണ്ടു വർഷത്തെ വർക്ക് പെർമിറ്റ് പുതുക്കി നൽകണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments