Image

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വിജയിപ്പിയ്ക്കുക: നവയുഗം

Published on 05 December, 2020
തെരഞ്ഞെടുപ്പില്‍  ഇടതുമുന്നണിയെ വിജയിപ്പിയ്ക്കുക: നവയുഗം
ദമ്മാം: കേരളത്തിന്റെ അടിസ്ഥാന ജനവിഭാഗത്തിന്റെ ക്ഷേമത്തിനും, സമഗ്രമേഖലകളിലെ വികസനത്തിനും വേണ്ടി, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണിയെ വിജയിപ്പിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.

സാധാരണ ജനങ്ങളുടെ പ്രാഥമികമായ ആവശ്യങ്ങളായ ഭക്ഷണം, വീട്, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുന്ന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആത്മവിശ്വാസവുമായാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ലൈഫ് പദ്ധതിയിലൂടെ രണ്ടു ലക്ഷം കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്‍കാനും, കൊറോണക്കാലത്തു പോലും എല്ലാവര്‍ക്കും മികച്ച ആരോഗ്യ പരിരക്ഷ നല്‍കാനും, സര്‍ക്കാര്‍ സ്‌ക്കൂളുകളെ ഹൈടെക്ക് ആക്കാനും, പൊതുവിതരണസമ്പ്രദായം കാര്യക്ഷമമാക്കാനും, അവശവിഭാഗങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി കൊടുക്കാനും, സംസ്ഥാനത്തിന്റെ അടിസ്ഥാന പശ്ചാത്തല വികസനം ഉറപ്പ് വരുത്തുവാനും  ഒക്കെ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. രണ്ടു പ്രളയവും, നിപ്പായും, കൊറോണയും നേരിട്ട് കൊണ്ട്, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടന്നു കൊണ്ട്, സംസ്ഥാനത്തിന്റെ സമഗ്ര വികസനം സാധ്യമാക്കാന്‍  കഴിഞ്ഞത് ഇടതുപക്ഷ സര്‍ക്കാരിന്റെ കഴിവ് തന്നെയാണ്.

പ്രാദേശികമായി ഉള്ള ജനങ്ങളുടെ  പ്രശ്‌നങ്ങളില്‍ എന്നും സജീവമായി ഇടപെട്ടു പ്രവര്‍ത്തിച്ച പാരമ്പര്യം ഇടതുപക്ഷത്തിനാണ് ഉള്ളത്. പ്രളയകാലത്തും കൊറോണക്കാലത്തും കേരളം അത് കണ്ടു. ജനങ്ങളുമായുള്ള ആ ബന്ധമാണ് എല്ലാക്കാലത്തും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്‍കൈ നേടാന്‍ ഇടതുപക്ഷത്തിന് തുണയായിട്ടുള്ളത്. കഴിഞ്ഞ നാലര വര്‍ഷക്കാലമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍  വന്‍പിച്ച തെരഞ്ഞെടുപ്പു വിജയം തന്നെ സമ്മാനിയ്ക്കും എന്നതില്‍ സംശയമില്ല.

പ്രവാസികളുടെ ക്ഷേമത്തിനായി ഇത്രയധികം പദ്ധതികള്‍ നടപ്പാക്കിയ മറ്റൊരു സര്‍ക്കാര്‍ കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. മാറി മാറി വന്ന യു.ഡി.എഫ് സര്‍ക്കാരുകള്‍ വെറും കറവപ്പശുക്കളായി പ്രവാസികളെ പരിഗണിച്ചപ്പോള്‍,  മലയാളികളായ പ്രവാസികളുടെ ക്ഷേമത്തിനായി ഇ.കെ.നായനാര്‍ മന്ത്രിസഭയുടെ കാലത്തു പ്രവാസികാര്യവകുപ്പ് സൃഷ്ടിച്ചത് മുതല്‍ കൊറോണക്കാലത്തു പ്രവാസികളെയും  കുടുംബങ്ങളെയും ചേര്‍ത്തുപിടിച്ച വരെയുള്ള ചരിത്രവും ഇടതുമുന്നണിയ്ക്ക് സ്വന്തമാണ്. നോര്‍ക്ക റൂട്‌സ്, പ്രവാസി ഐഡന്റിറ്റി കാര്‍ഡ്, പ്രവാസിക്ഷേമനിധി, സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍, ലോകകേരളസഭ, പ്രവാസി ട്രോള്‍ഫ്രീ ഹെല്‍പ്പ്‌ലൈന്‍, പ്രവാസി പെന്‍ഷന്‍, സ്വാന്തന, കാരുണ്യം, ചഉജഞഋങ മുതലായ പദ്ധതികള്‍, പ്രവാസി ബിസിനെസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍  തുടങ്ങി പ്രവാസിക്ള്‍ള്‍ക്ക്   ഗുണകരമായ മിക്കവാറും എല്ലാ നടപടികള്‍ക്കും തുടക്കം കുറിച്ചതും നടപ്പാക്കിയതും ഇടതുപക്ഷ സര്‍ക്കാരുകള്‍ ആയിരുന്നു. കൊറോണക്കാലത്ത് എല്ലാ രാജ്യങ്ങളിലും നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്കുകള്‍ രൂപീകരിച്ചു പ്രവാസികളെ സഹായിച്ചതും,  ജോലിയ്ക്ക്തിരിച്ചു പോകാനാകാത്ത പ്രവാസികള്‍ക്ക് 5000 രൂപ സഹായധനം കൊടുത്തതും, പുനരധിവാസ പദ്ധതികള്‍ നടപ്പാക്കിയതും ഒക്കെ ഇടതുസര്‍ക്കാരിന്റെ പ്രവാസികളോടുള്ള പരിഗണനയുടെ തെളിവാണ്.

കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹനും ജനറല്‍ സെക്രട്ടറി എം. എ വാഹിദ് കാര്യറയും അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക