മേശക്കടിയിലെ വോട്ടുകൾ അഥവാ സ്യുട്ട്കേസ് ഗേറ്റ്? (ബി ജോൺ കുന്തറ)
AMERICA
05-Dec-2020
AMERICA
05-Dec-2020

തിരഞ്ഞെടുപ്പിലെ കള്ളത്തരങ്ങൾ പച്ചവെളിച്ചത്തായി. അറ്റ്ലാൻറ്റ, ജോർജിയയിൽ സ്റ്റേറ്റ് ഫാം അരീനയിൽ നടന്ന വോട്ടെണ്ണൽ അവിടെ നടന്ന കള്ളത്തരങ്ങൾ ചില മാധ്യമങ്ങളിലും യൂട്യൂബിലും നിങ്ങളിൽ പലരും കണ്ടുകാണും?
ഏതാനും ദിനങ്ങൾക്കപ്പുറം ഈലേഖകൻഎഴുതി, ട്രംപിന് ഒരാഴ്ച സമയം തെളിയിക്കൂ അഥവാ തോൽവി സമ്മതിച്ചു പരാതികൾ അവസാനിപ്പിക്കൂ. ഇന്നിതാ, തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നു എന്നതിൽ ഒരു വമ്പൻതെളിവ് ജനസമക്ഷം എത്തിയിരിക്കുന്നു.എന്തു പ്രതിവിധി?

ഒരു പക്ഷം പറയുന്നു അതൊരു ചെറിയ കാര്യം മറന്നേക്കൂ ബൈഡൻ വിജയിച്ചു അതുസമ്മതിച്ചു മുന്നോട്ടു പോകൂ.ഈ വിശാലമായ മുറിയിൽ മുകളിൽ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമെറകൾ സ്ഥാപിതം എന്നത് കള്ളക്കളികൾ നടത്തിയവർ ഒന്നുകിൽ ചിന്തിച്ചില്ല അഥവാ സമയം കിട്ടിയില്ല.
രാത്രി ഒൻപതു മണിസമയം വോട്ടെണ്ണൽ നടക്കുന്നു ട്രംപ് ഭൂരിപക്ഷം വർദ്ധിക്കുന്നു പോടുംനനവെ നിർദ്ദേശം കിട്ടുന്നു കെട്ടിടത്തിൽ വെള്ളം വരുന്ന കുഴലുകൾ പൊട്ടി സുരക്ഷമല്ല എല്ലാവരും സ്ഥലം വിടണം. ആ സമയം അവിടെ സന്നിഹിതരായിരുന്ന മാധ്യമപ്രവർത്തകർ റിപ്പബ്ലിക്കൻ ഭാഗത്തുനിന്നും ഉണ്ടായിരുന്ന തിരഞ്ഞെടുപ്പ് നിരീക്ഷകർ എല്ലാവരും പോകണം ആജ്ഞ സ്വീകരിച്ചു എല്ലാവരും സ്ഥലം വിട്ടു.
എന്നാൽ ഏതാനും പേർ വേദി സുരക്ഷമാക്കുന്നതിന് എന്നു പറഞ്ഞു പോകാതെ നിന്നു. ഇവർ ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ വോട്ടെണ്ണൽ യന്ത്രങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കുവാൻ തുടങ്ങി. ഈ സമയം നേരത്തെ ക്രമപ്പെടുത്തി നീളമുള്ള മേശവിരിക്കു താഴെ സൂക്ഷിച്ചിരുന്ന വോട്ടുകൾ നിറച്ച പെട്ടികൾ പുറത്തു വരുവാൻ തുടങ്ങി.അതിൽ കൊണ്ടുവന്ന വോട്ടുകൾ യന്ദ്രങ്ങളിലേയ്ക്ക് ഫീഡ് ചെയ്തു പൊടുന്നനവെ പിന്നിൽ കിടന്ന ബൈഡൻ മുന്നിലെത്തി. രാവിലെ വരുന്ന വാർത്തകൾ ജോർജിയയിൽ ബൈഡൻ മുന്നിൽ.
ട്രംപ് അഭിപാഷകർ സമർത്ഥിക്കുന്നു ഇതേ പ്രക്രിയകൾ മറ്റു തർക്ക സംസ്ഥാനങ്ങളിലും നടന്നു അവ ക്യാമറകളിൽ പകർന്നിട്ടില്ല എന്നുമാത്രം. ഇവർ പറയുന്നതിൽ വാസ്തവമില്ല എന്ന് പറയുവാൻ സാധിക്കുമോ?
തീർച്ചയായും ട്രംപ് പക്ഷം ഈ തെളുവുകൾ രാഷ്ട്ര പരമോന്നത കോടതിയിൽ എത്തിക്കും എന്നതിൽ സംശയംവേണ്ട. നിയമപീഠം എങ്ങിനെ നീങ്ങും അതാണ് ചോദ്യം? സാരമില്ല ഒരബദ്ധം പറ്റിയതായിരിക്കും വന്നതു വന്നു. മറ്റൊന്നിനും ഈ വൈകിയ സമയം സമയമില്ല ബൈഡൻ വിജയി ഇനി ഇതുപോലുള്ള തെറ്റുകൾ വരാതെ സൂക്ഷിക്കുക. അതാണോ പരമോന്നതകോടതി പറയേണ്ടത്?
പരീക്ഷയിൽ കള്ള കോപ്പിയടിക്കുന്ന സ്കൂൾ കുട്ടികളോട് കാട്ടുന്ന ഒരു ദയ പോലെ ലോകത്തിലെ ഏറ്റവും ശക്തി ഏറിയ അമേരിക്കൻ പ്രസിഡൻറ്റ് തിരഞ്ഞെടുക്കപ്പെട്ടത് കള്ളവോട്ടുകൾ മുഖാന്തരം. എന്നാൽത്തന്നെ ട്രംപിനെ തൊൽപ്പിച്ചല്ലോ അതല്ലെ ഇവിടെ പ്രാധ്യാന്യം? ഈയൊരു തലക്കെട്ട് ഏറ്റിനടക്കുന്ന രാഷ്ട്രപതിയെ എത്രപേർ ബഹുമാനിക്കും?
ഒരു സമയം, വളർന്നു വന്നുകൊണ്ടിരുന്ന ജനാതിപത്യ രാജ്യങ്ങൾ അമേരിക്കയെ നോക്കിയിരുന്നു എങ്ങിനെ ഭരണ സംവിധാനങ്ങൾ കെട്ടിപ്പെടുത്താം എന്നതിൽ.നാം പോയിരുന്നു പലേ രാജ്യങ്ങളിലും അവരെ പഠിപ്പിക്കുന്നതിന് എങ്ങിനെ സത്യസന്ധമായി തിരഞ്ഞെടുപ്പുകൾ നടത്താം എന്നത്.
ഇന്നിതാ നാം അവരെ ഇങ്ങോട്ടു വിളിക്കുന്നു വരൂ ഞങ്ങൾ കാട്ടിത്തരാം എങ്ങിനെ കള്ളവോട്ടുകൾ കൊണ്ട് നിങ്ങൾക്ക് ആവശ്യമുള്ള സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാം.നാം ലോക രാഷ്ട്രങ്ങളുടെ മുന്നിൽ ഒരു ചിരി ക്കുടുക്ക ആയിമാറുന്നു. മുകളിൽ പറഞ്ഞ യൂട്യൂബ് ദ്രശ്യങ്ങൾ എല്ലായിടത്തും പ്രചരിക്കപ്പെട്ടിരിക്കുന്നു.
ഡെമോക്രാറ്റ് പാർട്ടി നേരത്തെ തീരുമാനിച്ചിരുന്നു അവർക്ക് ട്രംപിനെ തോൽപ്പിക്കുന്നതിനു ഉതകുന്ന ഒരു സ്ഥാനാര്‍ത്ഥി ഇല്ലെന്ന്. നേർ മാർഗ്ഗങ്ങളിൽകൂടി വിജയിക്കുക അസാദ്യം.ഇതിനെ നിരവധി മാധ്യമങ്ങളും തുണച്ചു. കൊറോണ വൈറസ് മുന്നിൽ കാട്ടി തപാൽ വോട്ടുകൾ വൻ രീതികളിൽ സംസ്ഥാനങ്ങളിൽ വ്യാപിപ്പിച്ചതിൻറ്റെ പ്രധാരണ കാരണവും ഇതുതന്നെ.
എല്ലാ സ്ഥലങ്ങളിലും ട്രംപ് നേരിട്ടുള്ള വോട്ടുകളിൽ വിജയി എന്നാൽ ബൈഡൻ വിജയിക്കുന്നത് നേരിട്ടുള്ള വോട്ടുകൾ മുഗാന്ധിരമല്ല തപാൽ വോട്ടുകൾ വഴി. മരിച്ചവർ, ജയിൽ വാസികൾ, പൗരത്വമില്ലാത്തവർ, അന്യ സംസ്ഥാനക്കാർ ഇവരെല്ലാം വോട്ടുകൾ രേഖപ്പെടുത്തിയിരിക്കുന്നു. നേരത്തെയും സൂചിപ്പിച്ചിട്ടുണ്ട് ഈ തിരഞ്ഞെടുപ്പോടുകൂടി ഒട്ടനവധി അമേരിക്കൻ ജനതയുടെ ജനാധിപത്യത്തിൽ, തിരഞ്ഞെടുപ്പുകളിൽ ഉള്ള വിശ്വാസo നശിപ്പിക്കപ്പെട്ടിരിക്കുന്നു.
താമസിയാതെ കേരളത്തിൽ തദ്ദേശ ഭരണ കാര്യാലയ തിരഞ്ഞെടുപ്പു നടക്കുന്നു. അമേരിക്ക ഇന്ത്യയിൽ പോകുക ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാഷ്ട്രം എങ്ങിനെ തിരഞ്ഞെടുപ്പു നടത്തുന്നു എന്ന് കണ്ടുപഠിക്കുക. അവിടെയും കോവിഡ് ഭീതി നിലനിൽക്കുന്നു.
ബി ജോൺ കുന്തറ
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments