Image

തുറന്നിട്ടജനാലകൾ (ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

Published on 08 December, 2020
തുറന്നിട്ടജനാലകൾ (ചെറുകഥ:സിസിൽ മാത്യു കുടിലിൽ)
ബസിറങ്ങിതോളത്തൊരു ബാഗുമായി മോഹൻദാസ്നേരെനടന്നത്കവലയിലെ ചായപ്പീടികയിലേക്കായിരുന്നു. ഒരുതവണവന്നപരിചയംമാത്രമേആനാടുമായുള്ളു. എങ്കിലുംമനസ്സിൽഎന്തോഒന്നുതോന്നിയപോലെആകടയിലേക്കുതന്നെഅയാൾനടന്നു. മൂന്നുംകൂടിയുള്ളകവല.ഒഴിഞ്ഞഭാഗത്ത്,ആഒരുകടമാത്രമേയുള്ളു.
"സുധാകരനെ കണ്ടായിരുന്നോ...?"ചായകുടിച്ചുകൊണ്ട്അടുത്തിരുന്നആളോട്ചോദിച്ചു.
"രാവിലെഇവിടെവരുന്നതായിരുന്നു. എന്തോ,ഇന്നുകണ്ടില്ല."
വീണ്ടുംഅയാൾമറ്റൊന്നുംശ്രദ്ധിക്കാതെചായകുടിച്ചുകൊണ്ടിരുന്നു. അല്പംകഴിഞ്ഞപ്പോൾറോഡിലൂടെപൊടിപറത്തിക്കൊണ്ടൊരുബസ്അതുവഴിയെകടന്നുപോയി. ആകാശവാണിയിൽനിന്നുള്ളപ്രാദേശികവാർത്തകൾഅവിടെമുഴങ്ങികേൾക്കാം.കടയിൽവലിയതിരക്കൊന്നുമില്ല,എങ്കിലുംഒന്നുരണ്ടാളുകൾഎപ്പോഴുംകാണും. മെലിഞ്ഞുണങ്ങിയവൃദ്ധനായൊരുമനുഷ്യൻമുറ്റത്തിട്ടതടിബഞ്ചിൽആരെയുംശ്രദ്ധിക്കാതെപത്രംവായിക്കുന്നു. ഇടയ്ക്കിടക്ക്ആവൃദ്ധന്റെനിർത്താതെയുള്ളചുമഅയാളിൽഅസ്വസ്ഥതഉണർത്തി.ജനാലയിലൂടെഅകലെകാണുന്നക്ഷേത്രത്തിൽനിന്നുള്ളദേവിസ്തുതികൾമൈക്കിലൂടെഉച്ചത്തിൽകേൾക്കാം. മന്ദമായുള്ളകാറ്റത്ത്ആലിലകൾദേവിസ്തുതികൾക്കൊപ്പംഉലയുന്നതായിഅയാൾക്ക്തോന്നി.അല്പനേരംചായകുടിച്ചുകൊണ്ട്അവിടെതന്നെഇരുന്നു. ഇറങ്ങാൻനേരംജുബ്ബായുടെപോക്കറ്റിൽനിന്ന്പൈസഎടുത്ത്കൊടുക്കുമ്പോഴായിരുന്നുആൽത്തറയ്ക്ക്താഴെയുള്ളകൽപ്പടവുകൾഇറങ്ങിസുധാകരൻനടന്നുവരുന്നതുകാണുന്നത്.
"ഏറെനേരമായോവന്നിട്ട്...?" നടന്നടുത്തുവന്നപ്പോൾസുധാകരൻചോദിച്ചു.
"ഇല്ല"
"വരുന്നവഴിക്കാവീടുവരെപോയിരുന്നു. കഴിഞ്ഞദിവസങ്ങളിലെല്ലാംപണിക്കാരുണ്ടായിരുന്നു. വർഷങ്ങളായിതാമസക്കാരില്ലാത്തവീടല്ലേ.എല്ലാംവൃത്തിയാക്കിയെടുത്തപ്പോൾകുറെനേരംഎടുത്തു."
വിളഞ്ഞുനിൽക്കുന്നനെൽപ്പാടങ്ങളുംചെറിയതോടുംഇടനാഴിയുംകടന്നവർനടന്നു. നടന്നുപോകവേആവീടുംഅവിടെമുമ്പ്താമസിച്ചവരെപ്പറ്റിയുംഎന്തൊക്കെയോസുധാകരൻപറയുന്നുണ്ടായിരുന്നു. അയാളതൊന്നുംഗൗനിച്ചില്ല. അല്ലേത്തന്നെഞാനിതൊക്കെഎന്തിനറിയണം. അയാൾഓർത്തു. പ്രതീക്ഷകളെല്ലാംഅവസാനിച്ചവന്എന്തിനേയോർത്തുചിന്തിക്കണം.രണ്ടുവർഷംമുമ്പുള്ളപ്രളയത്തിൽഉരുളെടുത്ത്ജീവിതത്തിന്റെസകലതുംനഷ്ടപ്പെട്ടവനായിട്ടായിരുന്നുഈനാട്ടിലേക്ക്വന്നത്. അമ്മയുംഅച്ഛനുംസഹോദരിയുമെല്ലാംഇന്നൊരോർമ്മമാത്രമായിരുന്നുഅയാൾക്ക്.
താമസിക്കാനൊരുവീട്, അതെങ്ങനെയുള്ളവീടാണെങ്കിലുംആകട്ടെ. അയാൾചിന്തിച്ചു. മാനംമുട്ടിനിൽക്കുന്നകരിമ്പനതോട്ടങ്ങളുടെനടുവിലൂടെകുറെനടന്നശേഷംഅവർആവീടിന്റെമുമ്പിലെത്തി. വൻമരങ്ങൾക്കുനടുവിലായുള്ളവീട്.ഓടിട്ടവീടിന്റെപലഭാഗവുംനന്നാക്കിയെടുത്തരൂപത്തിലായിരുന്നു. പുറമെനിന്നുകണ്ടാൽപ്രകൃതിപോലുംവളരെനിശ്ശബ്ദമാണ്. ഏകാന്തനിശ്ശബ്ദത. വിശാലമായഭൂപ്രദേശത്ത്ഒറ്റപ്പെട്ടിരിക്കുന്നവീട്. അങ്ങകലെഅക്കാനികുടങ്ങൾനിറഞ്ഞകരിമ്പനകൾഉയർന്നുനിൽക്കുന്നതായികാണാം. പറങ്കിമരത്തിന്റെചുവട്ടിൽവീണുകിടക്കുന്നപറങ്കിപ്പഴങ്ങൾകാക്കകൾകൊത്തിപ്പറിക്കുന്നു.ജനാലകൾപലതുംദ്രവിച്ചിരുന്നു. എന്നോഒരിക്കൽഇവിടെസന്തുഷ്ടമായൊരുകുടുംബംജീവിച്ചിരിക്കാംഅയാൾക്കുതോന്നി. പണ്ടെങ്ങോപ്രതാപത്തിൽകഴിഞ്ഞതിന്റെഅടയാളംഇപ്പോഴുംആവീട്ടിൽകാണാം. ഭിത്തിയിൽകുട്ടികൾവരച്ചിട്ടചിത്രങ്ങൾമായാതെനിൽക്കുന്നു.വവ്വാലുകൾചപ്പിയപേരായ്ക്കായുടെബാക്കിഭാഗങ്ങൾനിലത്തുവീണുകിടക്കുന്നു. തെക്കുഭാഗത്ത്വലിയമാവിൽഒന്നുരണ്ടുകാക്കകൾഇരുന്നുവിരുന്നുവിളിക്കുന്നു. കാക്കകൾക്കിതെന്തുപറ്റിആരോരുമില്ലാത്തവീട്ടിൽആരുവരാൻ....ഉപയോഗംകഴിഞ്ഞകിളിക്കൂടിന്റെബാക്കിഭാഗങ്ങൾചെടിയുടെഇടയിൽതങ്ങിനിൽക്കുന്നു.ഇടയ്ക്കൊക്കെആവീട്ടിൽആരുടെയോഅദൃശ്യസാന്നിധ്യംഉള്ളതായിഅയാൾക്കുതോന്നി.
"എങ്ങനെയുണ്ട്വീട്,ഇഷ്ടമായോ...?സുധാകരന്റെചോദ്യത്തിനുത്തരമായിസമ്മതഭാവത്തിൽമോഹൻദാസ്തലയാട്ടി.
അദ്ധ്യാപകനായിആദ്യത്തെനിയമനംഈഗ്രാമത്തിലെസ്കൂളിലായിരുന്നു. എന്തുകൊണ്ടോഅയാൾക്ക്ആഗ്രാമംവല്ലാതെയങ്ങ്ഇഷ്ടപ്പെട്ടു.അയാൾഓരോമുറിയിലുംകയറിനടന്നു. വായുസഞ്ചാരംകുറഞ്ഞഇടുങ്ങിയമുറികൾ.എന്നോഒരിക്കൽപ്രകാശംപരത്തിയനിലവിളക്ക്,ക്ലാവുപിടിച്ച്അടുക്കളയുടെമൂലയിൽചരിഞ്ഞുകിടക്കുന്നു. വീടിന്റെകിഴക്കുഭാഗത്ത്മറ്റൊരുമുറിഅയാളുടെശ്രദ്ധയിൽപെട്ടു. നിറയെജനാലകളുള്ളവലിയമുറി. അയാൾക്ക്ഏറെഇഷ്ടമുള്ളതുംഇങ്ങനെയുള്ളമുറികളായിരുന്നു. ഏറെനാളുകളായിഅടച്ചിട്ടജനാലകളെല്ലാംഓരോന്നായിതുറന്നു.ആമുറിഎങ്ങനെഭംഗിയാക്കാമെന്നചിന്തകളായിരുന്നുപിന്നീടയാൾക്ക്.ജനലിനോട്ചേർന്ന്കട്ടിലിടണം. മുറിയുടെവലതുവശത്തായിമേശയുണ്ടായിരുന്നു. മേശയുടെമുകളിൽചന്ദനനിറത്തിലുള്ളവിരിയുംഅതിനുമുകളിൽതൂവെള്ളനിറത്തിലൊരുഫ്ലവർവെയ്സുംവേണം. ദിവസവുംപൂക്കൾമാറ്റിവെയ്ക്കണം. അതുംവെളുത്തപൂക്കൾതന്നെയായാൽനല്ലത്. കുട്ടികളുടെപരീക്ഷപേപ്പറുകൾനോക്കാൻമൂന്നുനിറങ്ങളിലുള്ളപേനവേണം.നീല,കറുപ്പ്, ചുവപ്പ്. പിന്നെഎഴുതാൻവരയിടാത്തകുറേപേപ്പറുകൾ.ആഗ്രഹങ്ങൾഅങ്ങനെനീണ്ടുപോയി. അയാൾതുറന്നിട്ടജനാലക്കരികിലേക്ക്നടന്നു.
ജനാലക്കമ്പികളിൽപിടിച്ച്പുറത്തേക്ക്നോക്കിഅല്പനേരംനിശ്ശബ്ദമായിനിന്നു.  പ്രഭാതത്തിലെസൂര്യരശ്മികൾകൊന്നപ്പൂക്കളിൽതട്ടിതിളങ്ങുന്നുണ്ടായിരുന്നു. വെള്ളാരംകല്ലുകൾനിറഞ്ഞമുറ്റത്ത്അല്പംമാറിപായലുകൾപിടിച്ചകിണറ്റുകരയുംകാണാം.    ഓർമ്മകൾഅയാളിൽപൊടുന്നനെവിഷാദഭാവംസൃഷ്ടിച്ചു. പ്രളയത്തിൽതകർന്നപഴയവീടുംഉറ്റവരുമെല്ലാം.... വീണ്ടുംപുറത്തേക്കിറങ്ങിഅവിടെയൊക്കെകണ്ടുനടന്നു.ആകെമൂന്നുമുറികളുള്ളവീടിന്റെകോലായിൽപഴയൊരുചാരുകസേരകാണാം. ഈവീട്ടിലെകാരണവരുപയോഗിച്ചതാകാം. ഏറെപഴക്കംചെന്നൊരുറാന്തൽവിളക്ക്ഒരുമൂലയിൽതൂക്കിയിട്ടിരിക്കുന്നു.
"എങ്കിൽഞാൻഇറങ്ങുവാ.... കുറെകഴിയുമ്പോൾഎനിക്ക്വില്ലേജ്ആഫീസ്വരെഒന്നുപോണം. പിന്നെഉച്ചയ്ക്കുള്ളഭഷണംആഗോപാലൻനായരുടെചായപ്പീടികയിൽപറഞ്ഞാമതി."അതുപറഞ്ഞ്അയാൾനടന്നു.
സുധാകരൻനടന്നുഅകലുന്നതുവരെഅയാളവിടെനോക്കിനിന്നു. പിന്നീടയാൾവീടിന്റെചുറ്റുപാടുംനടന്നു. മുറ്റത്തെമാവിൻചില്ലകൾഓണത്തിന്ഊഞ്ഞാൽഇടാൻപാകത്തിൽചാഞ്ഞുനിൽക്കുന്നു. ആവീട്ടിലെആദ്യദിവസം. സന്ധ്യാനേരം. നിലാവില്ലാത്തരാത്രിയായിരുന്നുഅന്ന്. ചന്ദനത്തിരികത്തിച്ചയാൾമേശമേൽവച്ചു. കാലങ്ങൾക്കുശേഷമാണ്ഇവിടെയൊരുചന്ദനത്തിരികത്തുന്നത്.അവസാനമായിചന്ദനത്തിരികത്തിച്ചത്വിഷാദമൂകമായ പ്രഭാതത്തിലായിരുന്നു.സന്ധ്യയ്ക്ക്പുറത്ത്മഴചാറിപെയ്യുന്നുണ്ട്. ഒരിക്കൽമഴയെസ്നേഹിച്ചിരുന്നഅയാൾക്കിന്ന്മഴയുടെശബ്ദങ്ങൾഭയമായിതുടങ്ങിയിരിക്കുന്നു. ഓടിന്പുറത്ത്വീഴുന്നമഴവെള്ളംതാഴെമണൽതരികളിൽവീണുപതിച്ച്ഭൂമിയിലെമണ്ണുമായിചേർന്നൊഴുകുന്നു. ഒഴുകി.... ഒഴുകിഒഴുകിഎല്ലാംഒടുവിൽമണ്ണായിചേരും…അയാൾവീണ്ടുംപറഞ്ഞുകൊണ്ടിരുന്നു. "ഒടുവിൽമണ്ണായിചേരും…. മണ്ണായിചേരും....”അയാളുടെമനസ്സിലൂടെപലപ്പോഴുംകടന്നുപോകും, പത്മരാജന്റെകഥയിലെഓർമ്മകൾനഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നശങ്കരനാരായണപിള്ള. മുമ്പുനടന്നകാര്യങ്ങളൊന്നുപോലുംഓർത്തെടുക്കാൻകഴിയാതെപോകുന്നശങ്കരനാരായണപിള്ള...അങ്ങനെമറവികളുടെലോകത്തിൽജീവിക്കാൻഅയാൾപലപ്പോഴുംആഗ്രഹിച്ചിരുന്നു. അത്രമേൽനിരാശപൂർണമായിരുന്നുഅയാളുടെമനസ്സ്.ജനാലക്കരികിൽകട്ടിലിൽഒരുവശംചരിഞ്ഞുകിടന്നുകൊണ്ട്മോഹൻദാസ്ചിന്തിക്കുകയാണ്.പലപ്പോഴുംഅയാളുടെചിന്തകൾവിഷാദമൂകമായിരുന്നു. ഒന്നിനുപുറുകെമറ്റൊന്നായിഓർമ്മകൾവന്നുതുടങ്ങി. ഉരുളെടുത്തവീടുംഉറ്റവരുംഎല്ലാം... എല്ലാം…
തേയിലതോട്ടങ്ങൾക്കുനടുവിലായിതൊഴിലാളിലയങ്ങളിലൊന്നിലായിരുന്നുഅവരുടെവീട്. മൂടുപടംഇല്ലാത്തസാധാരണക്കാരായതോട്ടംതൊഴിലാളികൾതാമസിക്കുന്നഗ്രാമം.ചെറിയകാട്ടാറുംവെള്ളച്ചാട്ടങ്ങളുംമൊട്ടക്കുന്നുകളുംനിറഞ്ഞഗ്രാമം. അച്ഛനുംഅമ്മയുംഡിഗ്രികഴിഞ്ഞുനിൽക്കുന്നസഹോദരിയുംഅടങ്ങുന്നകുടുംബം.ബി. എഡ്കഴിഞ്ഞ്സ്കൂൾഅദ്ധ്യാപകനാകാൻആഗ്രഹിച്ചുനടന്നകാലം, അതിനുള്ളഒരുക്കങ്ങളുംഅയാൾനടത്തിയിരുന്നു. ദിവസവുംപട്ടണത്തിലേക്ക്പോകും.പി. എസ്.സികോച്ചിംഗ്സെന്ററിലേക്ക്...
ആ ദിവസങ്ങളിൽ വളരെയധികം സന്തോഷത്തിലായിരുന്നു വീട്ടിലുള്ളവർ,തേയിലതോട്ടത്തിലെവാച്ചറായഅച്ഛനെപ്പോഴുംപറയും.
"അവന്റെഅധ്വാനത്തിന്ഫലംഅവനുകിട്ടും. നീഇതെല്ലാമൊന്ന്കണ്ടുപഠിക്ക്. "
അനിയത്തിമാളവികയോട്എപ്പോഴുംപറയും. പഠിത്തതിൽഅല്പംപുറകോട്ടായഅവൾക്കിത്തിരിനീരസംതോന്നുമെങ്കിലുംമോഹനേട്ടൻഒരുസ്കൂൾഅദ്ധ്യാപകനായികാണാൻഏറെആഗ്രഹിച്ചിരുന്നു.
കാർമേഘങ്ങൾമൂടിനിറഞ്ഞഓഗസ്റ്റ്മാസം. തുള്ളിക്കൊരുകുടംപേമാരിപോലെമാനത്തുനിന്നുംവെള്ളംആരോകോരിയൊഴിക്കുന്നു. രാപകൽവ്യത്യാസമില്ലാതെമഴതിമിർത്ത്പെയ്തുതുടങ്ങിയിട്ട്മൂന്നുനാലുദിവസങ്ങൾകഴിഞ്ഞിരിക്കുന്നു.
ആഗ്രഹിച്ചുകിട്ടിയജോലിയുടെഓർഡർലെറ്റർവാങ്ങാനാണ്അച്ഛനോടുംഅമ്മയോടുംയാത്രപറഞ്ഞ്സുഹൃത്തിനൊപ്പംപട്ടണത്തിലേക്ക്പോയത്. അന്നുതന്നെതിരികെവീട്ടിലെത്താമെന്ന്വിചാരിച്ചാണ്ഇറങ്ങിയത്. ഇന്നേവരെകാണാത്തപേമാരിയിൽമരങ്ങൾകടപുഴകിവീണുംറോഡുകളിൽവെള്ളക്കെട്ടായുംതിരികെപോകാൻപറ്റാത്തസ്ഥിതിയായി. സുഹൃത്തിന്റെനിർബന്ധത്തിന്വഴങ്ങിഅവിടെയുള്ളൊരുഹോട്ടലിൽആരാത്രിയിൽതങ്ങേണ്ടിവന്നു.എങ്ങുംഭയപ്പെടുത്തുന്നകാറ്റുംകനത്തമഴയും.രാത്രിയിലെവിടെയോതൊഴിലാളിലയങ്ങളിൽഉരുളുപൊട്ടിയവിവരംപുലർച്ചയാണ്അറിയുന്നത്. ഞങ്ങൾതാമസിക്കുന്നലയങ്ങളുംആകൂട്ടത്തിലുണ്ടെന്ന്വളരെനടുക്കത്തോടെയാണ്അറിയാൻകഴിഞ്ഞത്.സന്തോഷവാർത്തയുമായിവന്നഞാൻകണ്ടത്മണ്ണിനടിയിലായിപ്പോയഉറ്റവരുടെയുംബന്ധുകളുടെയുംമൃതദേഹങ്ങളായിരുന്നു. ഒറ്റരാത്രികൊണ്ട്മൺകൂമ്പാരങ്ങളായിമാറിയിരുന്നുഎന്റെസ്വപ്നങ്ങളുംപ്രതീക്ഷകളുമെല്ലാം. എല്ലാംനഷ്ടപ്പെട്ടുവെന്ന്വേദനയോടെതിരിച്ചറിഞ്ഞു.  നിദ്രാവിഹീനങ്ങളായരാത്രികളായിരുന്നുപിന്നീടങ്ങോട്ട്... ജീവിതംഎന്നന്നേക്കുമായിഅവസാനിപ്പിക്കണമെന്ന്തോന്നിയനാളുകൾ.
ഓർമ്മകളുടെലോകത്തുനിന്നുംസ്വതന്ത്രമാകാൻഅയാൾഏറെആഗ്രഹിച്ചു. മറവിമനുഷ്യന്ഒരനുഗ്രഹമാണ്എന്നുതോന്നിതുടങ്ങിയിരിക്കുന്നു. നാളുകൾക്കുശേഷംഅങ്ങനെമറ്റൊരുഭവനത്തിൽ,ഈരാത്രിയിൽ...ഇവിടെ.... ഇങ്ങനെ... ഭ്രമണപഥത്തിൽനിന്നുംഅകന്ന്അന്തമില്ലാതെഅലയുന്നനക്ഷത്രങ്ങളെപോലെഅയാളുടെചിന്തകൾഅലഞ്ഞുനടന്നു.
അയാൾവീണ്ടുംചരിഞ്ഞുകിടന്നു. പുറത്തുമഴതിമിർത്തുപെയ്യുകയാണ്. വല്ലാത്തകാറ്റ്. തുറന്നിട്ടജനാലയിൽകൂടിതൂവാനംവന്നുമുഖത്തുപതിച്ചപ്പോൾഅയാൾഞെട്ടലോടെഎഴുന്നേറ്റു. കൂരിരുട്ട്നിറഞ്ഞരാത്രിയിലെഇടിയുംമിന്നലുംഭയത്തിന്റെഅലകൾഅയാളിൽസൃഷ്ടിച്ചുകൊണ്ടിരുന്നു. ജനാലകൾഓരോന്നായിഅടച്ചുപുസ്തകംവായിക്കാൻതുടങ്ങി. ഏറെനേരംതിമിർത്തുപെയ്തശേഷംമഴതീർന്നമട്ടാണ്. കുറെവായിച്ചശേഷംഅയാൾഉറങ്ങാൻകിടന്നു. നിശ്ശബ്ദതയ്ക്ക്ഭംഗംവരുത്തിക്കൊണ്ട്വീടിന്റെമുകളിൽനിന്നുംവെള്ളത്തുള്ളികൾകൃത്യമായഇടവേളകളിൽവീണുകൊണ്ടിരുന്നു. കൂരിരുട്ട്നിറഞ്ഞരാത്രി.എങ്ങുനിന്നോകാലൻകോഴികൾകൂവുന്നശബ്ദങ്ങൾ. ഉറക്കംവരാതെഒരുവശംചരിഞ്ഞുകിടന്നുചിന്തകളിലേക്ക്മുഴുകി. എത്രയോരാത്രികളിൽഅയാളുടെചിന്തകൾഇതുപോലെഅന്ധകാരത്തിന്റെഅഗാധതയിലേക്ക്വീണുപോയിട്ടുണ്ടായിരുന്നു. പതിയെപതിയെഗാഢനിദ്രയിലാണ്ടുപോയമനസിൽപലകാഴ്ചകളുംവന്നുനിറഞ്ഞു. എന്നോദുരൂഹസാഹചര്യത്തിൽമരിച്ചുമൺമറഞ്ഞുപോയആകുടുംബംഅയാളുടെമുന്നിൽതെളിഞ്ഞുവന്നു. അവരുടെഅദൃശ്യസാന്നിധ്യംഗാഢനിദ്രയിൽപോലുംഅയാൾക്കുഭവപ്പെട്ടു. മങ്ങിയുംമറഞ്ഞുമുള്ളദൃശ്യങ്ങൾ...നിരവധിദൃശ്യങ്ങൾ.
പ്രഭാതത്തിൽഉണർന്നപ്പോഴാണ്കഴിഞ്ഞരാത്രിയിലെനിദ്രയിൽതന്റെമനസ്സിലൂടെകടന്നുപോയസംഭവങ്ങൾവെറുതെഓർത്തെടുത്തത്. അച്ഛനുംഅമ്മയുംരണ്ടുകുട്ടികളുമടങ്ങുന്നസന്തുഷ്ടകുടുംബംഇവിടെതാമസിച്ചിരുന്നു. അഞ്ചാംക്ലാസ്സിലുംഏഴാംക്ലാസ്സിലുംപഠിക്കുന്നകുട്ടികൾ. അച്ഛൻരാവിലെകരിപ്പട്ടികച്ചവടത്തിനുപോയാൽപിന്നെകുട്ടികളെസ്കൂളിൽഅയക്കാനുള്ളതിരക്കിലാണ്അമ്മ.
"അമ്മേ...ഞങ്ങൾഇറങ്ങുവാ." ബാഗുംതോളത്തുതൂക്കിപടികൾഇറങ്ങുമ്പോൾഇരുവരുംഉച്ചത്തിൽവിളിച്ചുപറയും.
"ചോറ്റുപാത്രംഎടുക്കാൻഇന്നുംമറന്നിരിക്കുന്നു. ഒരുകാര്യത്തിലുംശ്രദ്ധയില്ലാതായിരിക്കുന്നു."
അടുക്കളയിൽനിന്നുംഅമ്മപിറകെഓടിവന്ന്ചോറ്റുപാത്രംകൊടുക്കുമ്പോഴാണ്സജിത്തുംശ്യാമുംആകാര്യംഓർക്കുന്നത്. ഇരുവരുംവളവിലുള്ളആഞ്ഞിലിമരത്തിന്റെഅരികിലൂടെനടന്നകലുന്നതുവരെനോക്കിനിൽക്കും. അങ്ങേക്കുന്നിന്റെതാഴ്വാരത്തുള്ളസർക്കാർസ്കൂളിലേക്കാണ്ഇരുവരുടെയുംയാത്ര.എല്ലാവരുംപോയികഴിഞ്ഞാൽപിന്നെആവീട്ടിലെസ്ത്രീഅവരുടെതായുള്ളജോലിയിൽമുഴുകും.കൂടുതൽസമയവുംതയ്യൽആയിരിക്കും. ചെറിയകുട്ടികളുടെനിക്കർ, ഉടുപ്പ്, പിന്നെ ബ്ലൗസ്,പാവാടഅങ്ങനെപലതും. ആകുട്ടികൾപഠിച്ചഅതേസ്കൂളിലായിരുന്നുമോഹൻദാസിന്റെആദ്യനിയമനം. ഇപ്പോൾഇതെല്ലാംഒരുനിയോഗംപോലെഎനിക്ക്തോന്നുന്നു. കുട്ടികൾമരിച്ചിലായിരുന്നെങ്കിൽ.... ഒരുപക്ഷെഎന്റെക്ലാസ്സിൽ... ചിന്തകൾഅങ്ങനെപോയി.
ആവീട്ടിലെരണ്ടാംദിവസം, രാത്രികുറെവായിച്ചശേഷംഅയാൾഉറങ്ങാൻകിടന്നു. പിറ്റേന്ന്പ്രഭാതത്തിലുംഉണർന്നത്പലകാഴ്ചകളുംകണ്ടുകൊണ്ടായിരുന്നു.ആവീട്ടിൽഎന്നോഒരിക്കൽനടന്നസംഭവങ്ങൾഒരോരാത്രിയിലായിഅയാളുടെമനസ്സിൽതെളിഞ്ഞുവന്നു. പലരാത്രികളിലുംസ്വപ്നത്തിൽഞെട്ടിയുണരും. കുട്ടികൾതട്ടിവിളിച്ചപോലെ... ഉണർന്നാൽതുറന്നിട്ടജാലകങ്ങളിലൂടെകുട്ടികൾഓടിമറയുന്നതായിതോന്നും.പിന്നെകുറെനേരംഉണർന്നിരിക്കും... ഒരിക്കലുംഉണരാത്തനിദ്രകൾഉണ്ടായിരുന്നെങ്കിൽ.... ഈരാത്രികൾക്ക്പകൽഒരുതടസമായിരിക്കുന്നു. പകൽഎന്നഇടവേളഇല്ലാതെ, രാത്രികൾമാത്രമായദിവസങ്ങൾ .... അയാളങ്ങനെപലതുംആഗ്രഹിച്ചു.ജീവിതത്തിൽഎല്ലാംനഷ്ടപ്പെട്ടഅയാൾക്ക്ആകുട്ടികളോടൊത്തുവീടിനുള്ളിലുംമുറ്റത്തെമാവിൻചുവട്ടിലുംനടക്കാൻകൊതിയാകും.
ഒരുസന്ധ്യാനേരം...വീടിന്റെമുക്കുംമൂലയുംആയാൾനിരീക്ഷിച്ചു. കാലൊടിഞ്ഞകട്ടിലിന്റെഅടിയിലായിപകുതിദ്രവിച്ചഒരുതടിപ്പെട്ടി. ചരിഞ്ഞുകിടന്നപെട്ടിഅയാൾപ്രയാസപ്പെട്ട്വലിച്ചെടുത്തു. ചിതലുകൾപാതിതിന്നപുസ്തകങ്ങളുംബുക്കുകളും. ഏറ്റവുംഅടിയിലായിഅല്പംമങ്ങിയൊരുഗ്രൂപ്പ്ഫോട്ടോ. സ്കൂളിലെവാർഷികപരീക്ഷയ്ക്ക്മുമ്പെടുത്തഫോട്ടോആണെന്ന്തോന്നുന്നു. പൊടിതട്ടികളഞ്ഞ്അയാൾഅതിൽതന്നെസൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്നു. അയാളുടെമനസ്സിൽഒരജ്ഞാതശക്തിപ്രവഹിച്ചപ്പോലെ...ഒരിക്കൽപോലുംകണ്ടിട്ടില്ലാത്തകുട്ടികളെആകൂട്ടത്തിൽനിന്നുംഅയാൾതിരിച്ചറിഞ്ഞു. വ്യക്തമായിതിരിച്ചറിഞ്ഞു. കഴിഞ്ഞരാത്രികളിൽകണ്ടകാര്യങ്ങളെല്ലാംസത്യമായിരിക്കുമോ... അയാൾക്ക്ജിജ്ഞാസയേറി... ഈവീട്ടിൽമുമ്പ്താമസിച്ചിവരുടെആത്മാക്കൾഇവിടെഒരോമുറിയിലുംതങ്ങിനിൽക്കുന്നതായിഅയാൾക്ക്തോന്നി. ഓരോരാത്രിയിലുംകണ്ടകാര്യങ്ങൾചായപ്പീടികയിലെഗോപാലൻനായരോട്ചോദിക്കും. കുട്ടികളുടെകളിയുംചിരിയുംനിറഞ്ഞരാത്രികൾ. എന്നോഒരിക്കൽജീവിച്ചിരുന്നകുട്ടികൾഎന്റെജീവിതത്തിലൂടെകടന്നുപോയത്എന്തുകൊണ്ടായിരിക്കും...? ആആത്മാക്കൾക്ക്ഞാനുമായിഎന്തായിരിക്കുംബന്ധം...? ആരോരുമില്ലാത്തഅയാൾക്ക്ആവീട്ടിൽകഴിഞ്ഞിരുന്നആത്മാക്കൾഎല്ലാരാത്രികളിലുംവിരുന്നുവന്നു. അമ്മയായുംഅച്ഛനായും,അനിയനുംഅനിയത്തിയായും .... അങ്ങനെപലഭാവത്തിൽ...സ്കൂളിലുംആകുട്ടികളുടെഅദൃശ്യസാന്നിധ്യംഉള്ളതായിതോന്നി. ക്ലാസ്സ്മുറിയിലെബെഞ്ചിലുംവരാന്തയിലുംമുറ്റത്തെവാകമരചുവട്ടിലുമെല്ലാം....പലരാത്രികളിലുംപാഠങ്ങൾപറഞ്ഞുകൊടുക്കുന്നനല്ലൊരുഅദ്ധ്യാപകനായിമാറും. രാത്രിയാകാൻഅയാൾകാത്തിരിക്കും. അത്രമാത്രംആവീടുമായിഅടുത്തിരുന്നു.ഓരോരാത്രികൾകഴിയുംതോറുംഅവിടെയുള്ളആത്മാക്കളുമായിഅയാൾഏറെഅടുത്തുകൊണ്ടിരുന്നു. അയാളുടെജീവിതത്തിന്റെഒരുഭാഗമായിതീർന്നിരിക്കുന്നു. പകലിനെക്കാൾദൈർഘ്യംരാത്രികൾക്കുള്ളതായിഅയാൾക്ക്തോന്നി.
രാത്രിയുടെയാമങ്ങളിൽപിന്നീടയാൾകണ്ടകാഴ്ചകളെല്ലാംദു:ഖപൂർണമായഅവരുടെജീവിതമായിരുന്നു.സുഹൃത്തിനെസഹായിക്കാനാണ്കുട്ടികളുടെഅച്ഛൻസഹകരണബാങ്കിൽവായ്പയ്ക്ക്ജാമ്യംനിന്നത്.അതൊരിക്കലുംഇങ്ങനെവന്നുഭവിക്കുമെന്ന്സ്വപ്നത്തിൽപോലുംകരുതിയില്ല.ജപ്തിയുടെഅവസാനഘട്ടത്തിലായിരുന്നുഎല്ലാംഅറിയുന്നത്. വീട്ജപ്തിചെയ്യുന്നതിന്റെതലേദിവസമായിരുന്നുഅന്ന്.കടുത്തമാനസികസംഘർഷത്തിലായദിനങ്ങൾ.ആരോടുംകടപ്പെട്ടിട്ടില്ലാത്തമനുഷ്യൻഇത്രയുംവലിയകടംവന്നതറിഞ്ഞപ്പോൾഉൾക്കൊള്ളാവുന്നതിലുംഅപ്പുറമായിരുന്നു.
അടുത്തപ്രഭാതത്തിൽനടുങ്ങുന്നവാർത്തയുമായാണ്ആനാടുണർന്നത്. പലമുറികളിലായിനാലുജീവനുകൾമരിച്ചനിലയിൽഎന്നവാർത്തയുമാണ്.  നാട്ടുകാർക്ക്ആവാർത്തഒരിക്കലുംഉൾക്കൊള്ളാൻആകുമായിരുന്നില്ല.അത്രമേൽ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു അയാളുടെ.
ആദിവസങ്ങളിൽനാട്ടിലെവർത്തമാനംഅയാളുടെകുടുംബവുംവീടുമായിരുന്നു.  ചായപ്പീടികയിലുംബാർബർഷോപ്പിലുംപന്തുകളിസ്ഥലത്തുമെല്ലാം...സമർത്ഥരായകുട്ടികളെപ്പറ്റിയുംഅവർമരിക്കാനിടയാക്കിയകാരണങ്ങളുംഒക്കെ.... അങ്ങനെപലതുംആളുകൾപറഞ്ഞു.ദിവസങ്ങൾകഴിയുംതോറുംനാട്ടുകാർഅതെല്ലാംമറന്നുതുടങ്ങി. സംസാരിക്കാൻഇഷ്ടപ്പെടാത്തവാർത്തകളായി... പിന്നെപിന്നെപുറമെനിന്നാരെങ്കിലുംചോദിച്ചാൽതന്നെപറയും. “അതോ...ആളൊഴിഞ്ഞവീട്.”അത്രയായിചുരുങ്ങി.
ഒരുനെടുവീർപ്പോടെമോഹൻദാസ്കസേരയിൽഇരുന്നു.അതിനുശേഷമുള്ളരാത്രികളിൽ,മുറിയിലെഎല്ലാജനാലകളുംഅയാൾഅടച്ചിട്ടു. എകാന്തമായരാവുകളായിരുന്നുപിന്നീടങ്ങോട്ട്.... രാത്രിയുടെനിശ്ബദയാമങ്ങളിൽആരുംവരാതെയായി... വിരസമായിതീർന്നരാവുകൾ.അങ്ങകലെകരിമ്പനകളിൽതട്ടിവരുന്നകാറ്റിന്റെഗന്ധംപിന്നീടൊന്നുംആമുറികളിൽതങ്ങിനിന്നില്ല.അയാളുടെമനസ്സിൽപതിയെനിരാശബോധംഉടലെടുത്തു.
ഏറെദിവസങ്ങൾകഴിഞ്ഞിരിക്കുന്നു. സ്കൂൾവാർഷികവുമായിബന്ധപ്പെട്ടതിരക്കുള്ളതായിരുന്നു ആദിനങ്ങൾ.വളരെവൈകിയാണ്ആദിവസങ്ങളിൽവീട്ടിലെത്താറുളളത്. മിക്കവാറുംഇരുട്ട്വീണിരിക്കും.നന്നേക്ഷീണിതനായമോഹൻദാസ്ആരാത്രിയിൽവളരെനേരത്തെകിടന്നുറങ്ങി. പതിയെപതിയെനിദ്രയുടെലോകത്തേക്ക്അയാൾപോയ്ക്കഴിഞ്ഞിരുന്നു.
നീണ്ടഇടവേളയ്ക്ക്ശേഷംനിദ്രയിൽആകുട്ടികളുടെ ആത്മാക്കൾഅയാളിൽനിറഞ്ഞു.കൂട്ടചിരികളുംകളികളുംആർപ്പുവിളികളുമെല്ലാമായിആവീടുണർന്നു. പ്രഭാതത്തിൽഉണർന്നപ്പോഴാണ്തെക്കുഭാഗത്തുള്ളഒരുജനാലതുറന്നുകിടക്കുന്നത്ശ്രദ്ധയിൽപെട്ടത്.  കഴിഞ്ഞരാത്രിയിൽക്ഷീണിച്ചുറങ്ങിയകൊണ്ട്അടയ്ക്കാൻമറന്നിരുന്നു. അയാളുടെമനസ്സിൽപെട്ടന്നാണ്മറ്റൊരുചിന്തവന്നുനിറഞ്ഞത്. ഒരുപക്ഷെജനാലകൾഅടച്ചിരുന്നെങ്കിൽവീണ്ടുംഅവർഎന്റെജീവിതത്തിൽകടന്നുവരില്ലായിരുന്നു. ദുഃഖപൂർണ്ണമായഈജീവിതത്തിൽആകുട്ടികൾതരുന്നസന്തോഷംവളരെവലുതെന്നയാൾക്ക്തോന്നി. പിന്നീട്ഒട്ടുംവൈകിയില്ല.ആവേശത്തോടെജനാലകളെല്ലാംതുറന്നിട്ടു.ഭ്രാന്തമായആവേശത്തോടുകൂടി. അതിന്ശേഷംഒരുരാത്രിയിൽപോലുംഅയാൾജനാലകൾഅടച്ചിരുന്നില്ല.തുറന്നു തന്നെ കിടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക