Image

വിരഹ രാധ (കവിത: മായ.റ്റി.എസ്)

Published on 09 December, 2020
വിരഹ രാധ (കവിത: മായ.റ്റി.എസ്)
ഹൃദയ വീണയിൽ
അനശ്വര സ്നേഹത്തിൻ
പ്രണയ ഗീതം ഉണർത്തിയ
പ്രണയ നക്ഷത്ര മേ നീ എവിടെ...?
സ്വപ്നങ്ങളിൽ
നിൻ്റെ മാന്ത്രിക കൈകൾ
നന്ദന വനത്തിൽ
വസന്തം തൊട്ട,
നീലക്കടമ്പാക്കിയെന്നെ
നിശാഗന്ധി പൂക്കും
നിലാ വെളിച്ചത്തിൽ
നിരർത്ഥകമായി ഞാൻ അലയുന്നു.
പൂക്കളേചെടികളേ
നിങ്ങൾ കണ്ടോ?
രാക്കിളികളേ
നിങ്ങൾ കേട്ടോ,
ഹൃദയാങ്കണത്തിൽ ആലോലമാടും
പ്രണയ നക്ഷത്രത്തിൻ ജീവതാളം.
വേനൽ ചൂടിൽ
വെന്ത മണ്ണിൽ
കുളിർ കാറ്റുമായി വന്ന മഴയിൽ
നീറുന്ന മണ്ണിനേക്കാൾ
ഭയാനകം
കഷ്ടം -നിരർത്ഥകം
ഈ വിരഹം...
-----------------------
വര
ആര്യൻ.പി.മനയത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക