Image

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 16 തെക്കേമുറി)

Published on 15 December, 2020
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 16 തെക്കേമുറി)
ഭൂമി അതിന്റെ അഞ്ചുതണ്ട ില്‍  കറങ്ങിയതിനാല്‍ ദിനരാത്രങ്ങള്‍ തള്ളപ്പെട്ടു.  ഭറ്റുഡേ ഈസ് ബെറ്റര്‍ ദാന്‍ എസ്റ്റര്‍ഡേ’ എന്ന ചിന്ത മുന്നോട്ടുള്ള ഗമനത്തിന് വേഗത കൂട്ടി.

ഡോ. ഗോപിനാഥ് വീക്കെന്റില്‍ മാത്രമേ മൈലുകള്‍ക്കപ്പുറത്തുനിന്നും ഇപ്പോള്‍  എത്താറുള്ളു. സഖാവ് ചന്ദ്രന്ം പുഷ്പലതയും വീണ്ടും ബന്ധം പിരിഞ്ഞു. പുഷ്പലത താത്ക്കാലീകമായി മറ്റൊരു പട്ടണത്തിലേക്ക് കുട്ടികളുമായി താമസം മാറി. ഇപ്പോള്‍ ഒരു അമേരിക്കന്‍ നീഗ്രോ ആണ്‍കൂട്ടായി ഉണ്ടെ ന്നു പൊതുജനം കുശുകുശുക്കുന്നു.
സഖാവ് ചന്ദ്രന്‍ വല്ലവന്റേയും വായില്‍ നോക്കി നേരം പോകുന്നതിനോടൊപ്പം  ജീവിതത്തിന്റെ നിലനില്‍പ്പിന്വേണ്ട ി വഴക്കിടാറും ഉണ്ട ്. കന്ന് ചെന്നാല്‍ കന്നിന്‍ കൂട്ടത്തിലേക്ക് എന്ന പഴമൊഴിപോലെ, ഒരു പറ്റം ചന്ദ്രനോടൊപ്പമുണ്ട ് . തുച്ഛമായ വരുമാനംകൊണ്ട ് സുഭിക്ഷത നിലനിര്‍ത്താന്‍ വേണ്ട ി ഒരേ നിലവാരത്തിലുള്ളവര്‍ തമ്മില്‍ മൈത്രീഭാവം നടിച്ച്ു “ചിലവ് ചുരുക്കല്‍’ എന്ന പദ്ധതിയുമായി ഒരേ അപ്പാര്‍ട്ടുമെന്റില്‍ ഒന്നിച്ചു കൂടി. “വഞ്ചിത കാമുക അസ്സോസിയേഷന്‍’ എന്ന് പൊതുജനം അവരെ വിശേഷിപ്പിച്ചു. ഭാര്യയാല്‍ വഞ്ചിക്കപ്പെട്ടവന്ം, ഭാര്യയെ വഞ്ചിച്ചവന്ം എച്ചില്‍ മാത്രം ഭക്ഷിപ്പാന്‍ യോഗമുള്ളവന്ം എന്നിങ്ങനെ അനേകര്‍ ആ സംഘടനയിലേക്ക് മെമ്പേഴ്‌സ് ആകാന്ള്ള സാദ്ധ്യത ഏറി വന്നു.
ശോഭ ഇന്നു്് ആര്‍. എന്‍ ആയിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കന്‍ ജീവിതത്തിന്റെ പാകപ്പിഴകള്‍ ദാമ്പത്യജീവിതത്തിന്റെ അടിസ്ഥാനം കുലുക്കി സമൂഹത്തിന്റെ നട്ടെല്ലായ ആര്‍.എന്‍. സൊസൈറ്റിയിലെ അംഗമായതോടെ ആരേയും എപ്പോഴും വെല്ലുവിളിക്കാന്ള്ള തന്റേടവും വര്‍ദ്ധിച്ചു. പണ്ടേ  ദുര്‍ബല പിന്നിപ്പോള്‍ ഗര്‍ഭിണി എന്നപോലെ. പണ്ടേ  അഹങ്കാരി പിന്നിപ്പോള്‍ ആര്‍. എന്‍. ഉം ആയതിനാല്‍ അര്‍ദ്ധരാത്രിയില്‍ മാത്രമല്ല നേരം വെളുപ്പോളം കുടപിടിക്കാന്‍ തുടങ്ങി. ജോലിസ്ഥലത്തും തമ്മില്‍ തമ്മില്‍ ഉരസല്‍  വര്‍ദ്ധിച്ചു. സായ്പ്പിന്റെ നാട്ടില്‍ വിഴുപ്പ് തുടക്കുന്നിടത്തും രണ്ട ് തല തമ്മില്‍ ചേരും. നാലു മുലതമ്മില്‍ ചേരാതെ വന്നു. മലയാളഭാഷയില്‍ പോലും അസഭ്യം പറഞ്ഞ് പിടകള്‍ തമ്മില്‍ മല്ലടിച്ചു. പലരുടെയും ഭദ്രത നഷ്ടപ്പെട്ടു ആവശ്യമില്ലാത്ത  പ്രിസ്ക്രിപ്ഷന്‍ ഉണ്ട ാക്കിച്ച് ഉറക്കഗുളികകള്‍ പലരും വാങ്ങി. എന്നിട്ടും ഉറക്കം നഷ്ടപ്പെടുന്നു.   

അമേരിക്കയിലെ മിക്കപട്ടണങ്ങളിലും തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. അരേിക്കന്‍ കൂര്‍മ്മബുദ്ധികളുടെ കണക്കുകൂട്ടലുകള്‍ തെറ്റുന്നുവെന്നതിന്റെ ആദ്യലക്ഷണമായിരുന്നതു്. അടുത്ത വീട്ടിലെ അടുക്കള കാര്യം പോലും നോക്കണമെന്ന നിര്‍ബന്ധബുദ്ധി . നിങ്ങള്‍ എന്തൊക്കെ ഉണ്ട ാക്കണം, ഇന്നതൊക്കെ ഉണ്ട ാക്കരുത് എന്ന ആജ്ഞ ലോകരാഷ്ട്രങ്ങള്‍ക്ക് കൊടുക്കുന്നതില്‍ ഭരണകര്‍ത്താക്കള്‍ ഉത്‌സുകരായി കഴിഞ്ഞു.
എല്ലാ സംസ്ക്കാരവും അമേരിക്കന്‍ സംസ്ക്കാരത്തില്‍ അലിഞ്ഞ് ഇല്ലാതായിപ്പോകുമെന്ന വ്യമോഹം ഫലിക്കാതെവന്നു. അമേരിക്കയില്‍ വിദേശികള്‍ കുടിയേറിയതോടെ അമേരിക്കന്‍ ജീവിതസ്‌റ്റെല്‍ തന്നെ മാറി. കണക്കില്ലാത്ത വിധം പണം വിദേശരാജ്യങ്ങളിലേക്ക് ഒഴുകി.

 “നിരായുധീകരണം’ എന്ന മുദ്രാവാക്യവുമായി രംഗത്തു നില്‍ക്കുമ്പോഴും ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ തോക്കുകളെ ഗര്‍ജ്ജിപ്പിച്ചുകൊണ്ടേ യിരുന്നു. രാജീവ് ഗാന്ധിയുടെ ജീവനൊടുക്കിയ മന്ഷ്യബോംബു നിര്‍മ്മിച്ചതും അമേരിക്കയില്‍തന്നെയായിരുന്നു. സോവിയറ്റ് നേതാവിന്്് സമാധാനത്തിന് നോബല്‍ പ്രൈസ് കൊടുത്ത് മസ്തിഷ്കപ്രക്ഷാളനം ചെയ്ത് സോവിയറ്റ് യൂണിയനെ ഉപ്പുചിന്നമാക്കിയതിന്റെ പിന്നിലെ തന്ത്രങ്ങളും കൂടി ഫലിച്ചപ്പോള്‍ “സര്‍വ്വാധിപതി’യെന്ന ഭാവത്തില്‍ ഞെളിഞ്ഞിരിക്കുമ്പോള്‍  ഭവര്‍ക്കു്് ഫോര്‍ ഫുഡ്’ എന്ന ബോര്‍ഡുമായി ഓരോ നാല്‍ക്കവലകളിലും ചെമ്പന്‍ മുടിക്കാരന്‍ മാന്യമായി നിന്നു് ഭിക്ഷാടനം ചെയ്തു.
തൊഴില്‍ നഷ്ടപ്പെട്ടവന്് “തൊഴിലില്ലായ്മ വേതനം’ എന്ന ഇടക്കാലാശ്വാസം കൊടുത്ത് ഖജനാവു്  കാലിയായിക്കൊണ്ട ിരുന്നു.
ഉണ്ട ായിരുന്ന ജോലി നഷ്ടപ്പെട്ട ജോസാകട്ടെ നരകത്തില്‍ നിന്നും സ്വാതന്ത്രനായ കാളയെപ്പോലെ തുള്ളിച്ചാടി.
“”ഏതായാലും അണ്‍എംബ്‌ളോയ്‌മെന്റ് കിട്ടുമല്ലോ’’ എന്ന സന്തോഷമായിരുന്നു തൊഴിലില്ലാതെ വീട്ടില്‍ കുത്തിയിരിപ്പ് വരവിനേക്കാള്‍ ഏറെ ചിലവ് വിളിച്ചു വരുത്തി. അതോടൊപ്പം സുബോധമുള്ള നിമിഷങ്ങള്‍ ഇല്ലാതെയായി..
സുനന്ദയുടെ ശാരീരിക ശാസ്ത്രത്തില്‍ ക്രമക്കേടുകള്‍ ഭവിച്ചു. എപ്പോഴും മനംപുരട്ടലും തലകറക്കവും. കാര്യത്തിന്റെ ഗൗരവം ആരെ ബോധിപ്പിക്കേണ്ട ുവെന്ന നിസഹായതയില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കി.

“”എന്തായിരിക്കുമോ ഇതറിയുമ്പോഴത്തെ പ്രതികരണം?’ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായിട്ടുള്ള  ഈ അവസ്ഥ. ഇത്തരം ഒരു  ദുരവസ്ഥയായിപ്പോയല്ലോ എന്നോര്‍ത്തു് സുനന്ദ നെടുവീര്‍പ്പിട്ടു.
“വിത്തുകാളയുടെ പ്രകൃതം മുഖത്തു തെളിയുന്ന തക്കംനോക്കി വേണം ഇതുപറയുവാന്‍ . അങ്ങനെയൊരവസരം മദ്യലഹരിയില്‍ മഹാസ്വപ്നം കണ്ട ി്‌രിക്കുന്നവനില്‍ നിന്ന് എപ്പഴാണ് ഉണ്ട ാകുകയെന്നറിയുക പ്രയാസം..
ഏതായാലും മാതാപിതാക്കള്‍ക്കിതെങ്കിലും ഒരു സന്തോഷമാകട്ടെയെന്നു കരുതി സുനന്ദ കത്തെഴുതുവാന്‍ തീരുമാനിച്ചു.
        
പേപ്പറും മുമ്പില്‍ വച്ചു്് പേനയുമായി ,ആലോചിച്ചപ്പോഴാണ്  ഇത്തരം ഒരു വിശേഷം എങ്ങനെയാണ് എഴുതേണ്ട തു് യെന്ന പ്രശ്‌നം തലപൊക്കിയത്.

“ഞാന്‍ ഗര്‍ഭിണിയാണ്’ എന്നെഴുതിയാലോ? ശ്ശേ! നാണക്കേട്. ഡാഡിയായിരിക്കും കത്തു വായിക്കുന്നത്ു  പിന്നെ ഭകുളിമുടങ്ങി’ യെന്നെഴുതിയാലോ?! അത് അതിലും നാണക്കേട്. അപ്പോള്‍ പിന്നെ എങ്ങനെയാണ് സാധാരണ എല്ലാവരും എഴുതുന്നത്. സുനന്ദ ആലോചിച്ചു. ഒരുപക്ഷേ ഭര്‍ത്താക്കന്മാരായിരിക്കും ഇങ്ങനെയുള്ള വിശേഷം എഴുതുക. അവര്‍ക്കാകുമ്പോള്‍ എളുപ്പമുണ്ട ല്ലോ.
“അവള്‍ക്കു് ് ഈയിടെയായി ഒരു മനം പുരട്ടലും ചില പ്രത്യേക സാധനങ്ങളൊക്കെ തിന്നണമെന്ന ആഗ്രഹവും’
ഏതു്  അപ്പന്ം അമ്മക്കും സംഗതി  പിടികിട്ടും. പക്ഷേ താന്‍ സ്വന്തമായിട്ടെങ്ങനെ ഈ വിധമെഴുതും.

എല്ലാ സന്തോഷവും വിലക്കപ്പെട്ടവളായ സുനന്ദ തലയ്ക്ക് കൈയും കൊടുത്ത് ഏറെ നേരം ഇരുന്നു. കണ്ണീര്‍കണങ്ങള്‍ കടലാസ്സില്‍ പാടുകള്‍ വീഴ്ത്താതിരിപ്പാന്‍ ശ്രദ്ധിച്ചു. ഒലിച്ചിറങ്ങിയ സന്താപതുള്ളികളെ വിരലുകള്‍ കൊണ്ട ് തോണ്ട ി ദൂരത്ത് തെറിപ്പിച്ചു.

ക്ഷേമാന്വേഷണങ്ങളെല്ലാം പൂര്‍ത്തികരിച്ച കത്തിന്റെ അവസാനഭാഗത്തു കൈവിരലുകളില്‍ കണക്കു കൂട്ടി മാസം തിട്ടപ്പെടുത്തി ഒരുവരികൂടി എഴുതിച്ചേര്‍ത്തു.

“എന്റെ ഡ്യൂഡെയിറ്റ് ഓഗസ്റ്റിലാണ്. എനിക്കുവേണ്ട ി പ്രത്യേകം പ്രാര്‍ത്ഥിക്കുക’ മൃതശരീരം ശവക്കുഴിയിലേക്കു് വയ്ക്കുന്ന ഖേദത്തോടെ ആ കത്തിനെ നാലാക്കി മടക്കി കവറിന്ള്ളിലേക്ക് വച്ച് അഡ്രസ് എഴുതുമ്പോള്‍ സ്വന്തപിതാവിന്റെ കൈകളിലേക്ക് കദനഭാരം ഏല്‍പ്പിച്ചുകൊടുക്കുന്ന പ്രതീതിയോടെ സുനന്ദയുടെ കണ്ണുകള്‍ തുളുമ്പി.
                *       *        *      *      *

ആ വീക്കെന്റില്‍ ഗോപിനാഥ് വന്നത് ഒരു പ്രത്യേക സന്തോഷത്തിലായിരുന്നു. അതായത്  കരുണക്കടലേ, അമൃതക്കൊടിയേ, നറുതേന്‍ ഒഴുകും ഹൃദയത്തണലേ എന്ന സ്‌നേഹവായ്‌പ്പോടെ ഒന്നു കെട്ടിപ്പുണരുവാന്‍.
പുസ്തകങ്ങള്‍ക്കിടയിലും പുഴുക്കള്‍ക്കിടയിലും കിടന്ന് ചിതലരിച്ച ഹൃദയത്തോടെ
മലര്‍വിടര്‍ന്ന മടിയിലവളുടെ അഴിഞ്ഞ മാറിന്‍ ചൂടിലൊന്നു  പുണര്‍ന്നിരിക്കാനായി
 ഉണര്‍ന്നിരിക്കുന്ന മോഹവുമായി വന്നെത്തിയ ഗോപിനാഥിനെ തണുത്തുറഞ്ഞ മോഹമില്ലായ്മ നീരസത്തോടെയാണ് സ്വീകരിച്ചത്.
“ഏതപ്പാ കോതമംഗലം. പൂച്ചയ്‌ക്കെന്താ പൊന്നുരുക്കുന്നിടത്തുകാര്യം ഭ എന്ന മുഖഭാവമായിരുന്നു ശോഭയ്ക്ക്.
      
കമാറോയുടെ മലര്‍ന്ന സീറ്റില്‍  ചൂടേറിയ ശരീരഭാഗങ്ങളിലേക്കുമാത്രം  എ. സി. പ്രവഹിക്കത്തക്ക രീതിയില്‍ അഡ്‌ജെസ്റ്റ് ചെയ്തിരിക്കുന്ന  ശീതശകടത്തില്‍ വില്‍ഭിയുമൊത്ത് ഗാല്‍വെസ്റ്റന്‍ ബീച്ചിലേക്കുള്ള യാത്ര . വിശാലലോകത്ത് വസ്ത്രമെന്ന ബദ്ധനങ്ങളെ അഴിച്ചുമാറ്റി മാനവരാശിയുടെ നിലനില്‍പ്പിനാധാരമായതിനെ സ്വതന്ത്രമായി വിഹരിപ്പാന്‍ അന്വദിച്ചപ്പോഴുണ്ട ായ ആ ലഹരി.

ഓരോ മണല്‍ത്തരിയിലും മാദകത്വം തുളുമ്പിനില്‍ക്കുന്നതായും ഓരോ രോമകൂപത്തിലും സുഖം ഒളിച്ചിരിക്കുന്നതായും അന്ഭവപ്പെട്ട നിര്‍വൃതിയുടെ നിമിഷങ്ങള്‍. ഇതെല്ലാം മനസ്സില്‍ ധ്യാനിച്ച്  അന്ഭൂതികളുടെ ലോകത്തില്‍.
“സുഖമൊരു ബിന്ദു..ദുഃഖമൊരു ബിന്ദു’. എന്നിങ്ങനെ മൂളിപ്പാട്ടുമായി ശോഭ ഗോപിനാഥിന്റെ മുമ്പില്‍  അലക്ഷ്യഭാവത്തോടെ ഇരുന്നു.
വില്‍ഭിയാകട്ടെ മറ്റൊരുത്തിയോടൊപ്പം വേറൊരു ബീച്ചില്‍  ഇതേ താളത്തില്‍ അതേ രാഗത്തില്‍
“ബിന്ദുവില്‍നിന്നും ബിന്ദുവിലേക്കൊരു പെന്റുലം ആടുന്നു. ജീവിതം അതു ജീവിതം’ എന്ന മൂളിപ്പാട്ടുമായി കറങ്ങിനടന്നു.
                                *  *  *   *    *   *

        അല്‍പ്പം സമയം ലഭിച്ചാല്‍ മറ്റു ഭവനങ്ങളിലേക്ക് പോകുകയും മന്ഷ്യന്‍  ഒരു സമൂഹജീവിയാണെന്ന്  അവനെ ഓര്‍മ്മപ്പെടുത്തുകയും ചെയ്താല്‍ പല പ്രശ്‌നങ്ങളും  പരിഹരിക്കാനാവുമെന്ന ചിന്തയുള്ള ജോണും ലീലാമ്മയും പതിവുപോലെ വെളിയിലിറങ്ങി “”ഡോ. ഗോപിനാഥ് വന്നിട്ടുണ്ട ാവും.” ജോണ്‍ ലീലാമ്മയെ ഓര്‍മ്മപ്പെടുത്തി.
“”ഏതായാലും നമുക്കതിലെ കയറിപ്പോകാം’’. ലീലാമ്മ പറഞ്ഞു. ഇരുവരും അതിലേ കയറി..
   
നിമിഷനേരം കൊണ്ട ് രംഗം ചൂടുപിടിച്ച് വാഗ്വാദം മൂത്ത് കൈയ്യേറ്റം വരെയെത്തിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ജോണ്‍ കതകില്‍ മുട്ടിയത്.
വാതില്‍തുറന്നതോടുകൂടി അച്ചടക്ക മനോഭാവമില്ലാത്ത ഇരുഭാഗത്തിന്റെയും വാദഗതികള്‍ ജോണിന്റെ കാതുകള്‍ അടച്ചു.
വാദഗതികള്‍ കേള്‍ക്കാന്‍ ജോണ്‍ ഇഷ്ടപ്പെട്ടില്ല. കാരണം എല്ലാ പൊല്ലാപ്പിലും വിളമ്പുന്ന ന്യായവാദങ്ങള്‍ ഏകദേശം ഒരുപോലെയുള്ളതാണെന്നത് അന്ഭവങ്ങളാല്‍ മനസ്സിലായിരിക്കുന്നു..
കുടുഃബകലഹത്തിന്റെ കരടുരൂപം “”ഭാര്യ തേവിടിശ്ശിയും ഭര്‍ത്താവ് വ്യഭിചാരി അഥവാ മദ്യപാനി’’ പിന്നെന്തിന്് ഇതെല്ലാം തുറന്നിട്ടു്് കേള്‍ക്കണം.

കുടുഃബ കലഹത്തില്‍ മദ്ധ്യസ്ഥത പറയുക എന്നത് ഏറ്റവും വിഷമമേറിയ സംഗതിയാണുതാന്ം. പറയുന്നവന്് അവസാനം ലഭിക്കുന്നതോ രണ്ട ുപേരുടെയും നീരസവും  നിശബ്ദനായി ഇറങ്ങിപ്പോകുന്നതു  മന്ഷ്യത്വത്തിന് യോജിച്ചതുമല്ല.  കഴമ്പില്ലാത്ത പഴഞ്ചന്‍ ഉപദേശങ്ങള്‍  പറഞ്ഞിട്ട് കാര്യവുമില്ല. “”ഭാര്യ ഭര്‍ത്താവിന്് അന്സരിക്കേണം. നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്‌നേഹിക്കണം’ എന്നീ അടിസ്ഥാന പ്രമാണത്തിന്് ഇവിടെ കഴമ്പില്ല. കാരണം സ്‌നേഹിച്ചുപരിചയിച്ചതിന് ശേഷമാണല്ലോ ഇന്നത്തെ വിവാഹബന്ധങ്ങള്‍. അപ്പോള്‍ സ്‌നേഹത്തിന്റെ കുറവുകൊണ്ട ല്ല കലഹം ഉണ്ട ാകുന്നത്.
    ചിന്തയില്‍ നിന്നുണര്‍ന്ന ജോണ്‍ ലീലാമ്മയെ നോക്കി. ലീലാമ്മ കണ്‍മുനകൊണ്ട ് എന്തെങ്കിലും പറഞ്ഞിട്ട് പോകാം’ ആംഗ്യഭാഷയില്‍ ബോധിപ്പിച്ചു.
“”ഗോപിനാഥ് കുടുഃബജീവിതത്തിന്റെ ഒരു ഭാഗമാണ് ഈ കലഹവും നീരസവുമൊക്കെ കലഹിക്കാത്ത ഭാര്യഭര്‍ത്താക്കന്മാര്‍ ഈ ലോകത്തിലില്ല. അങ്ങനെ ഉണ്ടെ ങ്കില്‍ അത് യജമാനന്ം ദാസിയും  അഥവാ യജമാനത്തിയും ദാസന്ം എന്ന ബന്ധമാണ്. അപ്പോള്‍പിന്നെ മന്ഷ്യനില്‍ അടങ്ങിയിരിക്കുന്ന വികാരങ്ങളിലൊന്നായ യ കാമത്തെ  പോസീറ്റീവ് ആയും അതിന്റെ മറുവശമായ ക്രോധത്തെ നെഗറ്റീവായും ചിത്രീകരിച്ചിരിക്കുന്നതുകൊണ്ട ് എന്തോ ഒരു സാമൂഹ്യ ദോഷംപോലെ നാം കലഹത്തെ വിലയിരുത്തുന്നു. എന്നാല്‍ സ്‌നേഹംമൂത്തു്് കാമമായി  മാറുംപോലെ ക്രോധം വര്‍ദ്ധിച്ച് കലഹമാകും.  ഒരാഴ്ചത്തെ ജീവിതത്തില്‍ നിന്നൊരു ദിവസത്തെ വിശ്രമത്തിനായി കലഹസ്വഭാവവും ദൈവീകമായി മന്ഷ്യനില്‍ ഉള്ളതാണ്. പക്ഷേ കലിമൂത്തു്് കാലനായി മാറരുത്.

ഈ ഇരുസ്വഭാവങ്ങളെയും രഹസ്യമായിആസ്വദിച്ച് അതിന്റെ  പിരിമുറുക്കത്തില്‍നിന്ന് വിമുക്തരാകേണം.. അല്ലാതെ  പൊതുജനത്തിന്റെ  മുന്നിലേക്ക് തമ്മില്‍ തമ്മില്‍ ചെളിവാരിയെറിഞ്ഞ്  നാണം കെടരുത്  നാളെയും ഒന്നിച്ചു ജീവിക്കേണ്ട വരാണെന്ന ബോധം കൈവെടിയരുതു്.
ക്ഷമിക്കുക! സഹിക്കുക. എന്നീ പദങ്ങള്‍ക്കു് വലിയ അര്‍ത്ഥമുണ്ട ാകില്ല ജീവിതത്തില്‍ ഈ പദങ്ങള്‍  ആത്മീയരെന്നഭിമാനിക്കുന്നവര്‍ നടത്തുന്ന വെറും അധരചര്‍വ്വണമാണ്. തെറ്റായതു കാണുമ്പോള്‍  തെറ്റ് എന്ന് ചൂണ്ട ിക്കാണിക്കയും വേണ്ട ിവന്നാല്‍ ശബ്ദമുയര്‍ത്തുകയും ചെയ്യണം.. അതാണു മന്ഷ്യത്വം. എന്നാല്‍ അതിന്റെ മറുവശം തെറ്റ് കണ്ട ുപിടിച്ചു ചൂണ്ട ിക്കാട്ടാന്‍ ശ്രമിക്കുമ്പോള്‍  തെറ്റുചെയ്യാതിരിപ്പാന്‍ നാം ശ്രദ്ധിക്കുകയും വേണം. സ്വന്തകണ്ണില്‍ കോലിരിക്കെ മറ്റുള്ളവരുടെ  കണ്ണിലെ കരട് ചൂണ്ട ിക്കാട്ടരുത്.
ഇതിനെക്കാളെല്ലാമുപരി ഒരു കാര്യം പറയട്ടെ നമ്മെക്കാള്‍ നീചരും അധര്‍മ്മരുമായ മന്ഷ്യര്‍ നമ്മുടെ പ്രശ്‌നങ്ങള്‍ക്കു്് മദ്ധ്യസ്ഥത പറയേണ്ട ിവരുന്ന സാഹചര്യം നാം സൃഷ്ടിക്കരുത്.  നമ്മുടെ സമസ്ത കഴിവുകും വിളങ്ങിനില്‍ക്കേണ്ട  സ്ഥലമാണു്  കുടുഃബം  കുടുഃബത്തിന്റെ ഭദ്രത നഷ്ടപ്പെട്ടവര്‍ക്കു്  ഈ ആകാശത്തിന്‍ കീഴെ എന്തു സ്ഥാനമാനങ്ങളോ ഭൗതീക നേട്ടങ്ങളോ ഉണ്ടെ ങ്കിലും അമേദ്യത്തിന്‍ നടുവിലെ സ്വര്‍ണ്ണകട്ടിപോലെ മാത്രം. ജോണ്‍ പറഞ്ഞുനിര്‍ത്തി.
അല്‍പ്പനേരം മൂകത തളം കെട്ടിനിന്നു. തെറ്റുകളെപ്പറ്റി ബോധം ഇല്ലെങ്കിലും  തെറ്റിദ്ധാരണയുടെ കാഠിന്യം അല്‍പ്പാല്‍മായി കുറഞ്ഞു.
    
അതിഥി സല്‍ക്കാരമെന്ന ചിന്തയിലേക്ക് ശോഭയുടെ മനസ്സ് താണിറങ്ങി. അടുക്കളയിലേക്ക്  കടന്നു്് ചായ തയ്യാറാക്കുന്നതില്‍ അവള്‍ ഉത്‌സുകയായി .ആ തക്കം നോക്കി ലീലാമ്മയും ചിലതൊക്കെ അവളെ ബോദ്ധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു.
“ശോഭ നീ പറയുന്നതുപോലെയുള്ള ചീത്ത സ്വഭാവങ്ങളൊന്നും ഗോപിനാഥിന്ണ്ടെ ന്നു എനിക്ക് തോന്നിയിട്ടില്ല.. മാത്രമല്ല, ഇത്രയും പഠിപ്പും കാര്യങ്ങളുടെ ഗൗരവവും അറിയാവുന്ന ഒരു വ്യക്തി, തൊലിപ്പുറത്തേ  സൗന്ദര്യവും നോക്കി  നൈമിഷിക സുഖത്തിന്റെ പിന്നാലെ പോയാല്‍ “ജീവിതം’ തന്നെ എന്നന്നേക്കുമായി തകരുവാന്‍ കാരണമായ ലൈംഗീക മഹാരോഗങ്ങളുടെ ത്വരിതഗതിയിലുള്ള പടര്‍ച്ചയും വളര്‍ച്ചയും മനസ്സിലാക്കിയിട്ടു്  അറുപതുശതമാനം അമേരിക്കന്‍സ് ഏതെങ്കിലും ഒരു ലൈംഗീകരോഗത്തിന്റെ ഉടമകളാണ് എന്ന സത്യം വിസ്മരിക്കുമോ?’’
ലീലാമ്മയുടെ ചോദ്യത്തിന് മുന്‍പില്‍ ശോഭ ഉത്തരം മുട്ടി. സ്വന്തതെറ്റുകളെ മൂടിവയ്ക്കണമെങ്കില്‍ മറ്റുള്ളവരെക്കൂടി തെറ്റുകാരായി മുദ്രയടിച്ചെങ്കിലല്ലേ പറ്റൂ! കാലം തന്റെ മുഖത്തു് കരിതേയ്ക്കും മുമ്പേ ഡോ. ഗോപിനാഥിനെ  തെളിവുകളുള്ള ബന്ധങ്ങളില്‍  കഥകള്‍ കൊണ്ട ് കുടുക്കി പൊതുജനത്തെ  ധരിപ്പിക്കേണം.”ഞാനല്ല തെറ്റുകാരി ഇതാ ഇയാള്‍ തന്നെ.’
    
ചായ സല്‍ക്കാരത്തിനിടയിലും ശോഭയുടെ മനസ്സ് കഥകള്‍ക്ക് രൂപം കൊടുക്കുകയായിരുന്നു. ജോണും ലീലാമ്മയും യാത്രപറഞ്ഞിറങ്ങിയതോടെ ശോഭ ബഡ്‌റൂമിലേക്ക് കുതിച്ചു.
“”നിങ്ങള്‍ നോക്കിക്കോ! ഞാന്‍ കാണിച്ചുതരാം’’
ശോഭയുടെ ഈ വാക്കുകള്‍ ഗോപിനാഥിന്റെ കാതില്‍ തട്ടി..
ഭറ്റെയ്ക്ക് ഇറ്റ് ഈസി’ പതിനാറ് ഔണ്‍സിന്റെ ഗ്ലാസ്സിലേക്കു്് ജോണിവാക്കര്‍ പകര്‍ന്നു്് ഐസും കോക്കും നിറക്കുമ്പോള്‍ അയാള്‍ ഒരിക്കല്‍കൂടി പറഞ്ഞു “”റ്റേയ്ക്ക് ഇറ്റ് ഈസി’’

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക