Image

നോവുപുര .....(കവിത: സന്ധ്യ എം)

Published on 17 December, 2020
നോവുപുര .....(കവിത: സന്ധ്യ എം)
താങ്ങാന്‍ കഴിയാത്തവരോട്
ഉള്ളു തുറന്നിട്ട് കാര്യമുണ്ടോ.
കാടത്വം കാണേണ്ടിവരും
കൈകാലിട്ടടിച്ച് പിന്നെ
കരഞ്ഞിട്ടു കാര്യമുണ്ടോ
നേട്ടവും കോട്ടവും
സന്തോഷവും സങ്കടവും
കൊള്ളുന്നതും തള്ളുന്നതും
തലോടുന്നതും സമാധാനം നല്‍ക്കുന്നതും
ഓരോ മനസ്സിന്റെ നിലയ്ക്ക്
ഒത്ത് മാത്രം
ആ നില അളനേടുക്കാത്തവര്‍ വിഡ്ഡികള്‍
ആ നില അറിയാതേ
ഉള്ളു വിളമ്പുന്നവര്‍
നിലയില്ല കയത്തില്‍ വീണ്
നാശത്തിന് വഴി സ്വയം
തെളിക്കുന്നതിന് തുല്യം.
സ്വന്തം മനസ്സിന്റെ നോവുപുരയ്ക്ക്
സ്വയം തീ കൊളുത്തുന്നതിന് തുല്യം


വര: അര്‍ജ്ജുന്‍ സുരേഷ്


Join WhatsApp News
Gowree Sankar GS 2020-12-18 13:37:58
കൊള്ളാം നന്നായിട്ടുണ്ട്😍😍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക