Image

`അനുശ്രീയും മധുരരാജയും വന്നിട്ടും രക്ഷയില്ല' തിരഞ്ഞെടുപ്പിലെ താരസ്ഥാനാര്‍ത്ഥികള്‍ക്കും തോല്‍വി

Published on 18 December, 2020
`അനുശ്രീയും മധുരരാജയും വന്നിട്ടും രക്ഷയില്ല'  തിരഞ്ഞെടുപ്പിലെ താരസ്ഥാനാര്‍ത്ഥികള്‍ക്കും തോല്‍വി


തദ്ദേശ തിരഞ്ഞെടുപ്പിലെ താരസ്ഥാനാര്‍ത്ഥികളായിരുന്ന നെല്‍സണ്‍ ഐപ്പും റിനോയ്‌ വര്‍ഗീസും പരാജയപ്പെട്ടു. മമ്മൂട്ടി ചിത്രം മധുരരാജയുടെ നിര്‍മ്മാതാവായിരുന്നു നെല്‍സണ്‍. കുന്നംകുളം നഗരസഭയിലെ അഞ്ചാം വാര്‍ഡായ വൈശേരിയില്‍ നിന്നു കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നെല്‍സണ്‍ ഐപ്പ്‌ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയോടാണ്‌ പരാജയപ്പെട്ടത്‌.

എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി പി.എം സുരേഷ്‌ 218 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സുരേഷ്‌ 426 വോട്ടുകള്‍ നേടിയപ്പോള്‍ നെല്‍സണ്‍ ഐപ്പിന്‌ 208 വോട്ടുകള്‍ മാത്രമാണ്‌ നേടാനായത്‌. നടി അനുശ്രീ വോട്ടു ചോദിച്ച്‌ ശ്രദ്ധേയനായ സ്ഥാനാര്‍ത്ഥിയാണ്‌ റിനോയ്‌ വര്‍ഗീസ്‌. ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-#ാ#ം വാര്‍ഡിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായ റിനോയ്‌ വര്‍ഗീസിനു വേണ്ടിയാണ്‌ അനുശ്രീ പ്രചരണത്തിനിറങ്ങിയത്‌. 

റിനോയ്‌ വര്‍ഗീസിന്‌ വെറും 132 വോട്ടുകള്‍ മാത്രമാണ്‌ നേടാനായത്‌. സി.പി.എമ്മിന്റെ എം.ആര്‍.മധുവാണ്‌ വിജയിച്ചത്‌. 411 വോട്ടു നേടിയാണ്‌ മധു വിജയം സ്വന്തമാക്കിയത്‌. സ്വതന്ത്രനായി മത്സരിച്ച രഞ്‌ജന്‍ പുത്തന്‍പുരയ്‌ക്കല്‍ 400 വോട്ടു നേടി രണ്ടാമതായി. 

ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-#ാ#ം വാര്‍ഡിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി റിനോയ്‌ വര്‍ഗീസിന്റെയും , ബ്‌ളോക്ക്‌, ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളുടെയും പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമത്തിലാണ്‌ അനുശ്രീ പങ്കെടുത്തിരുന്നത്‌. റിനോയ്‌ വര്‍ഗീസുമായുളള സൗഹൃദത്തെ തുടര്‍ന്നാണ്‌ അനുശ്രീ പ്രചരണത്തിനിറങ്ങിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക