Image

`സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍' കഥാപാത്രങ്ങളുമായി ബ്‌ളാക്ക്‌ കോഫി എത്തുന്നു; ട്രെയിലര്‍ പുറത്തിറങ്ങി

Published on 18 December, 2020
`സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍' കഥാപാത്രങ്ങളുമായി  ബ്‌ളാക്ക്‌ കോഫി എത്തുന്നു; ട്രെയിലര്‍ പുറത്തിറങ്ങി


ദോശ ചുട്ട്‌ മലയാള സിനിമയില്‍ ഹിറ്റ്‌ നിര്‍മ്മിച്ച ടീം വീണ്ടും കടുംകാപ്പിയുമായി വരുന്നു. `സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍' എന്ന സിനിമയിലെ കഥാപാത്രങ്ങളാണ്‌ ബ്‌ളാക്ക്‌ കോഫി എന്ന ചിത്രവുമായി എത്തുന്നത്‌. സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറില്‍ കുക്ക്‌ ബാബുവായി അഭിനയിച്ച ബാബുരാജാണ്‌ ഈ ചിത്രത്തിന്റെ സംവിധായകന്‍. അതേ പേരിലുള്ള കഥാപാത്രമായി തന്നെ ഈ ചിത്രത്തിലും ബാബുരാജ്‌ വേഷമിടുന്നു. ചിത്രത്തിന്റെ തിരക്കഥയും ബാബുരാജ്‌ തന്നെയാണ്‌ നിര്‍വഹിക്കുന്നത്‌.

 ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ്‌ ചിത്രത്തിന്റെ ടാഗ്‌ ലൈന്‍. സിനിമയുടെ ട്രെയിലര്‍ ഇതിനകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ഒരുക്കിയ ആഷിക്‌ അബു ഈ ചിത്രത്തില്‍ അതിഥി താരമായി എത്തും. കാളിദാസനായി ലാലും മായയായി ശ്വേതാ മേനോനും എത്തുന്നു. ലെന, രചന നാരായണന്‍ കുട്ടി, ഒലിവിയ, ഓര്‍മ എന്നിവരാണ്‌ മറ്റ്‌ നായികാ കഥാപാത്രങ്ങള്‍.

കാളിദാസനുമായി തെറ്റിയ കുക്ക്‌ ബാബു നാലു പെണ്‍കുട്ടികള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍പാചകക്കാരനായി എത്തുന്നതോടെയാണ്‌ ബ്‌ളാക്ക്‌ കോഫി തുടങ്ങുന്നത്‌. ബ്‌ളാക്ക്‌ ഡാലിയ, മനുഷ്യമൃഗം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത ബാബുരാജിന്റെ മൂന്നാമത്തെ ചിത്രമാണ്‌ ബ്‌ളാക്ക്‌ കോഫി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക