Image

ഫോണ്‍കെണിയുടെ കഥയുമായി 'ഖെദ്ദ'; കേന്ദ്രകഥാപാത്രങ്ങളായി നടി ആശാ ശരത്തും മകള്‍ ഉത്തരയും

Published on 18 December, 2020
ഫോണ്‍കെണിയുടെ കഥയുമായി 'ഖെദ്ദ'; കേന്ദ്രകഥാപാത്രങ്ങളായി നടി ആശാ ശരത്തും മകള്‍ ഉത്തരയും

നടി ആശാ ശരത്തും മകള്‍ ഉത്തര ശരത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഖെദ്ദ'യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഖെദ്ദ'. ബന്ധങ്ങളെ ശിഥിലമാക്കുന്ന ഫോണ്‍കെണിയുടെ കഥ പറയുകയാണ് 'ഖെദ്ദ'. ഏറെ സാമൂഹ്യപ്രസക്തിയുള്ളതാണി സിനിമ.

തന്റെ കഴിഞ്ഞ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് 'ഖെദ്ദ'യെന്ന് സംവിധായകന്‍ മനോജ് കാന പറഞ്ഞു. 


പൊതുവായ ഒരു സാമൂഹ്യപ്രശ്‌നം തന്നെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. സ്ത്രീകളും പെണ്‍കുട്ടികളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്. അറിഞ്ഞോ അറിയാതെയോ സ്ത്രീകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ എന്ന കെണിയില്‍ പെടുകയാണ്. അത്തരം സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് 'ഖെദ്ദ'യുടെ ഇതിവൃത്തമെന്നും മനോജ് കാന വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക