Image

ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല..; ഏക മകള്‍ നന്ദനയുടെ ജന്മദിനത്തില്‍ ചിത്ര കുറിച്ച വാക്കുകള്‍

Published on 18 December, 2020
ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല..; ഏക മകള്‍ നന്ദനയുടെ ജന്മദിനത്തില്‍ ചിത്ര കുറിച്ച വാക്കുകള്‍

ഏക മകള്‍ നന്ദനയുടെ വേര്‍പാട് നല്‍കിയ മുറിവിന്റെ ആഴം വ്യക്തമാക്കി കൊണ്ട് ജന്മവാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പു പങ്കുവച്ച് ഗായിക ചിത്ര. കാലത്തിന് മുറിവുണക്കാനാകില്ലെന്നും നന്ദനയുടെ വേര്‍പാട് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ലെന്നും ചിത്ര പറയുന്നു. 
ഒരു ദിവസം തന്റെ മകള്‍ക്കരിലേക്ക് എത്തുന്നതിനെക്കുറിച്ചും ചിത്ര കുറിക്കുന്നു.
'കാലത്തിനു മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ഞങ്ങളുടെ നഷ്ടമെന്തെന്ന് ശരിക്കും ദൈവത്തിന് അറിയുമായിരുന്നെങ്കില്‍ നന്ദന ഇന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവുമായിരുന്നു. ഈ ദുഖം ഞങ്ങള്‍ക്കൊപ്പമുണ്ടാകും കാലം എത്ര കഴിഞ്ഞാലും. ആ വേദനയില്‍ കൂടി ഞങ്ങള്‍ കടന്നു പോകുന്നു. ഞങ്ങളെ രണ്ടു പേരെയും ദൈവം അങ്ങോട്ടു വിളിച്ചുകഴിയുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരും വീണ്ടും ഒരുമിച്ചു ചേരും. എന്റെ പ്രിയപ്പെട്ട നന്ദനയ്ക്ക് ഒത്തിരി പിറന്നാള്‍ ആശംസകള്‍' .-ചിത്ര കുറിച്ചു.

വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ല്‍ ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്ശങ്കറിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. 2011ല്‍ വിഷുവിന് ദുബായിയില്‍ നീന്തല്‍ക്കുളത്തില്‍ വീണായിരുന്നു മരണം. മരിക്കുമ്പോള്‍ എട്ടു വയസ്സായിരുന്നു നന്ദനയ്ക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക