Image

ബി.ജെ.പിയുടെ തോല്‍വി കണക്കുകളില്‍ മാത്രം, ഉള്ളില്‍ സന്തോഷം, കൃഷ്ണകുമാര്‍

Published on 18 December, 2020
ബി.ജെ.പിയുടെ തോല്‍വി കണക്കുകളില്‍ മാത്രം, ഉള്ളില്‍ സന്തോഷം, കൃഷ്ണകുമാര്‍

ഇന്ത്യയില്‍ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നതതാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് കൃഷ്ണകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ തോല്‍വി കണക്കുകളില്‍ മാത്രമെന്ന് പറയുകയാണ് ഇപ്പോള്‍ നടന്‍. മനോരമയുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. 

'കണക്കുകള്‍ എടുത്തുനോക്കുമ്പോള്‍ പരാജയമാണ്. പക്ഷേ ബിജെപി വളരുന്നുണ്ട്. ചിലയിടത്ത് ഒരു വോട്ടിനൊക്കെയാണ് സ്ഥാനാര്‍ത്ഥികള്‍ തോറ്റുപോയത്. നമ്മള്‍ ഒപ്പമെത്തി കഴിഞ്ഞു എന്നതാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. കോര്‍പ്പറേഷനില്‍ നമ്മള്‍ പ്രതിപക്ഷമാകുന്നു. ബിജെപി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പിന്നില്‍ നിന്നാണ് ബിജെപി ഓടാന്‍ തുടങ്ങിയത്. ഇന്ന് ഒരു മുന്നണി തളര്‍ന്ന് പുറകോട്ടുപോയി കഴിഞ്ഞു. തോല്‍വി കണക്കില്‍ മാത്രം. ഉള്ളില്‍ സന്തോഷമാണ്.'-കൃഷ്ണകുമാര്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക