Image

ധനുഷ് വീണ്ടും ഹോളീവുഡിലേക്ക്

Published on 18 December, 2020
 ധനുഷ് വീണ്ടും ഹോളീവുഡിലേക്ക്

തമിഴ് സിനിമാ ആരാധകരുടെ പ്രിയ താരമാണ് ധനുഷ്. തമിഴ് സിനിമയില്‍ മാത്രമല്ല ഹോളീവുഡിലും താരം തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ഹോളീവുഡ് ചിത്രവുമായി എത്തുകയാണ് ധനുഷ്. അവഞ്ചേഴ്സ് സംവിധായകരുടെ ചിത്രത്തിലാണ് ധനുഷ് ഭാഗമാകുന്നത്. ട്വിറ്ററിലൂടെയാണ് താരം പുതിയ സിനിമയുടെ വെളിപ്പെടുത്തല്‍ നടത്തുന്നത്. ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

ഈ അതിശയകരമായ ആക്ഷന്‍ പായ്ക്ക് അനുഭവത്തിനായി കാത്തിരിക്കുന്നു. ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. തനിക്ക് എന്നും ശക്തിയും ഊര്‍ജ്ജവും തന്ന് ഒപ്പം നില്‍ക്കുന്ന ലോകത്തെമ്പാടുമുള്ള ആരാധകരോട് നന്ദിയും സ്‌നേഹവും അറിയിക്കുന്നു-ധനുഷ് ട്വിറ്ററില്‍ കുറിച്ചു.

അവഞ്ചേഴ്സ് സംവിധായകരായ റൂസോ സഹോദരങ്ങളുടെ 'ദ ്രേഗ മാന്‍' എന്ന ചിത്രത്തിലാണ് ധനുഷ് എത്തുന്നത്. സൂപ്പര്‍ താരങ്ങളായ ക്രിസ് ഇവാന്‍സിനും റയാന്‍ ഗോസ്ലിങിനുമൊപ്പമാകും ധനുഷും സ്‌ക്രീനില്‍ എത്തുക. അനാ ഡെ അര്‍മാസ് ആണ് ചിത്രത്തിലെ നായിക. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2018ല്‍ കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത 'എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍' ആണ് ധനുഷ് ആദ്യമായി അഭിനയിക്കുന്ന രാജ്യാന്തര ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക