Image

മൂന്നാമത്തെ വിവാഹവും ഗോവിന്ദ: താന്‍ നാലാമതും പ്രണയത്തിലാണെന്ന്‌ നടി വനിത വിജയകുമാര്‍

Published on 19 December, 2020
  മൂന്നാമത്തെ വിവാഹവും ഗോവിന്ദ: താന്‍ നാലാമതും പ്രണയത്തിലാണെന്ന്‌ നടി വനിത വിജയകുമാര്‍


വീണ്ടും പ്രണയത്തിലായെന്ന്‌ നടി വനിതാ വിജയകുമാര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ്‌ താരം ഇക്കാര്യ#ം അറിയിച്ചത്‌. ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ്‌ താരത്തിന്റെ വെളിപ്പെടുത്തല്‍.
നിങ്ങള്‍ സന്തോഷവതിയാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. 

താനിപ്പോള്‍പ്രണത്തിലാമെന്നായിരുന്നു വനിതയുടെ മറുപടി. നടന്‍ റിയാസ്‌ ഖാന്റെ ഭാര്യ ഉമ റിയാസിനെ ടാഗ്‌ ചെയ്‌തു കൊണ്ടാണ്‌ താരം മറുപടി കൊടുത്തിരിക്കുന്നത്‌. ഇതോടെ താരപുത്രിയുടെ പുതിയ പ്രണയം വലിയ ചര്‍ച്ചകള്‍ക്ക്‌ വഴിയൊരുക്കിയിരിക്കുകയാണ്‌. താരത്തിന്റെ പക്വതയില്ലാത്ത തീരുമാനങ്ങളാണ്‌ പ്രണയബന്ധങ്ങള്‍ തകരാനുള്ള കാരണമെന്ന്‌ ആരാധകര്‍ പറയുന്നു.

ഈ അടുത്തിടെയാണ്‌ നടിയുടെ മൂന്നാം പ്രണയബന്ധവും വേര്‍പിരിയുന്നത്‌. ആദ്യവിവാഹത്തിലെ രണ്ടു പെണ്‍കുട്ടികളുടെ സമ്മതത്തോടു കൂടിയായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്‌. എഡിറ്റര്‍ പീറ്റര്‍ പോള്‍ ആയിരുന്നു വരന്‍. 

എന്നാല്‍ നിയമപരമായി വിവാഹ മോചനം നേടാതെയാണ്‌ പീറ്റര്‍ രണ്ടാമതു വിവാഹം ചെയ്‌തതെന്നു കാണിച്ച്‌ ആദ്യ ഭാര്യ എലിസബത്ത്‌ ഹെലന്‍ രംഗത്ത്‌ വന്നതോടെയാണ്‌ താരവിവാഹം വിവാദമായി മാറിയത്‌. മറ്റൊരു കുടുംബം തകര്‍തത്തു കൊണ്ട്‌ വനിതയുടെ വിവാഹം സിനിമാ രംഗത്തു നിന്നുള്ളവരുടെ വിമര്‍ശനങ്ങള്‍ക്കും വഴി തെളിച്ചു.

വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഒരു വിധം ഒതുങ്ങിയതിനു ശേഷം ഒരു വിധം സ്വസ്ഥമായി ദാമ്പത്യജീവിതം തുടരാം എന്ന്‌ ആശ്വസിക്കുമ്പോഴാണ്‌ മദ്യത്തിന്റെ രൂപത്തില്‍ വനിതയുടെ ദാമ്പത്യജീവിതത്തില്‍ വില്ലന്‍ അവതരിക്കുന്നത്‌. 

പീറ്റര്‍ പൂര്‍ണ്ണമായും മദ്യതതിനടിമയായതോടെ ഇവരുടെ ജീവിതത്തില്‍ അസ്വാസര്യങ്ങള്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നു. വനിതയോടു പോലും പറയാതെ പീറ്റര്‍ വീട്ടില്‍ നിന്നിറങ്ങി പോയതോടെ, വനിതതന്നെ ഈ വിവരം പുറം ലോകത്തോടു വിളിച്ചു പറഞ്ഞിരുന്നു. 

ജൂണില്‍ വിവാഹിതയായ വനിത അഞ്ചു മാസത്തിനുള്ളില്‍ വിവാഹബന്ധം തകര്‍ന്ന കാര്യം പുറംലോകത്തെ അറിയിച്ചു. പീറ്റരും താനും രണ്ട്‌ വഴിക്കായെന്നും ഇനി അദ്ദേഹഹവുമായി യാതൊരു ബന്ധവുമില്ലെന്നും വനിത പറഞ്ഞിരുന്നു.

ആദ്യത്തെ രമ്‌ടു വിവാഹത്തില്‍ നിന്നും നടിക്ക്‌ മൂന്നു കുട്ടികളുണ്ട്‌. 2000ലാണ്‌ നടന്‍ ആകാശുമായുള്ള നടിയുടെ വിവാഹം. 2007ല്‍ ഈ ബന്ധം വേര്‍പെടുത്തി. അതില്‍ വനിതയ്‌ക്ക്‌ രണ്ടു കുട്ടികളുണ്ട്‌. അതിനു ശേഷം അതേ വര്‍ഷം തന്നെ വനിത ബിസിനസ്‌കാരനായ ആനന്ദ്‌ ജയരാജിനെ വിവാഹം ചെയ്‌തു. ഈ വിവാഹത്തില്‍ ഒരു മകളുണ്ട്‌. 2012ല്‍ ഇവര്‍ വിവാഹ മോചിതരായി.

വിഷ്വല്‍ ഇഫക്‌ട്‌സ്‌ ഡയറക്‌ടര്‍ ആയപീറ്റര്‍ പോളിനെ കഴിഞ്ഞ ജൂണ്‍ 27നാണ്‌ വനിത വിവാഹം കഴിച്ചത്‌. രണ്ടു വിവാഹങ്ങള്‍ക്കും വിവാഹമോചനത്തിനും ശേഷം വനിതയുടെ മൂന്നാമത്തെ വിവാഹം കോളിവുഡില്‍ വലിയ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. വിവാഹം കഴിഞ്ഞ്‌ അഞ്ചു മാസം കഴിഞ്ഞപ്പോള്‍ ഈ വിവാഹവും വേര്‍പിരിഞ്ഞിരിക്കുകയാണ്‌.   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക