Image

രാജ്യാന്തര ചലച്ചിത്ര മേള: മലയാളത്തില്‍ നിന്ന്‌ നാല്‌ ചിത്രങ്ങള്‍

Published on 19 December, 2020
   രാജ്യാന്തര ചലച്ചിത്ര മേള:  മലയാളത്തില്‍ നിന്ന്‌ നാല്‌ ചിത്രങ്ങള്‍

അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രത്തിന്റെ ഇന്ത്യന്‍ പനോരമയിലേക്ക്‌ നാലു മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രദീപ്‌ കളിയപ്പുറത്ത്‌ സംവിധാനം ചെയ്‌ത സേഫ്‌, അന്‍വര്‍ റഷീദിന്റെ ട്രാന്‍സ്‌, നിഷാം ബഷീറിന്റെ കെട്ട്യോള്‍ ആണെന്റെ മാലാഖ, സിദ്ദിഖ്‌ പറവൂരിന്റെ താഹിര എന്നീ നാലു ചിത്രങ്ങളാണ്‌ 20 ചിത്രങ്ങളുടെ പട്ടികയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്‌.

ഫിലിം ഫഡറേഷന്‍ നിര്‍ദേശിച്ച മൂന്നു ചിത്രങ്ങളില്‍ മുഹമമദ്‌ മുസ്‌തഫയുടെ കപ്പേളയും ഇടം പിടിച്ചിട്ടുണ്ട്‌. 23 ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന പൂര്‍ണ്ണ പട്ടികയില്‍ മലയാളത്തില്‍ നിന്നാണ്‌ ഏറ്റവുമധികം ചിത്രങ്ങളെന്നുള്ളത്‌ ശ്രദ്ധേയമാണ്‌. 3 മറാഠി സിനിമകളും രണ്ട്‌ വീതം ഹിന്ദി, ബംഗാളി സിനിമകളും പനോരമയില്‍ ഇടം പിടിച്ചിട്ടുണ്ട്‌.

സംവിധായകന്‍ ജോണ്‍ മാത്യു മാത്തന്‍ അധ്യക്ഷനായ പനോരമ ജൂറിയില്‍ മലയാളിയായ യു. രാധാകൃഷ്‌ണന്‍ ഉള്‍പ്പെടെയുളളവരായിരുന്നു അംഗങ്ങള്‍. 20 സിനിമകളില്‍ നിന്നാകും ചലച്ചിത്രോത്സവത്തിന്റെ രാജ്യാന്തര മത്സര വിഭാഗത്തിലേക്കുള്ള രണ്ട്‌ സിനിമകള്‍ തിരഞ്ഞെടുക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക