Image

ദൃശ്യം പുറത്തിറങ്ങിയിട്ട് ഏഴു വര്‍ഷം: രണ്ടാം ഭാഗത്തിന്റെ ടീസര്‍ ജനുവരി ഒന്നിന്; കുറിപ്പുമായി മോഹന്‍ലാല്‍

Published on 19 December, 2020
 ദൃശ്യം പുറത്തിറങ്ങിയിട്ട് ഏഴു വര്‍ഷം: രണ്ടാം ഭാഗത്തിന്റെ ടീസര്‍ ജനുവരി ഒന്നിന്; കുറിപ്പുമായി മോഹന്‍ലാല്‍


പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദയശ്യം 2. ദൃശ്യം സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് ഏഴു വര്‍ഷം തികയുകയാണ്. 2013 ഡിസംബര്‍ 19ന് പുറത്തിറങ്ങിയ സിനിമയുടെ രണ്ടാം ഭാഗം അതിന്റെ ചിത്രീകരണ വേളയിലുമാണ്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ സിനിമയുടെ ടീസര്‍ റിലീസിനെക്കുറിച്ച് വെളിപ്പെടുത്തുന്നു. ജനുവരി ഒന്നിന് പുതുവത്സര ദിനത്തില്‍ ദൃശ്യം 2-ന്റെ ടീസര്‍ പുറത്തിറക്കുമെന്നാണ് താരം വ്യക്തമാക്കുന്നത്. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാരം വെളിപ്പെടുത്തിയത്. 

ദൃശ്യം സിനിമയുടെ ഒന്നാം ഭാഗം റിലീസിംഗ് വേളയിലുള്ള നിമിഷങ്ങള്‍ പങ്കുവെച്ചാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2021 ജനുവരി ഒന്നിന് പുറത്തിറക്കുമെന്നും മോഹന്‍ലാല്‍ പോസ്റ്റില്‍ കുറിക്കുന്നു. 

ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ആന്റെണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക