Image

സുശാന്തിന്റെ പിതാവ് ആശുപത്രിയില്‍

Published on 20 December, 2020
സുശാന്തിന്റെ പിതാവ് ആശുപത്രിയില്‍

നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ പിതാവ് ആശുപത്രിയില്‍. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കെ.കെ സിംഗിനെ ഫരീദാബാദിലെ ഏഷ്യന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു പെണ്മക്കള്‍ക്കൊപ്പം ആശുപത്രില്‍ നിന്നും പകര്‍ത്തിയചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.


കെ കെ സിംഗിനെ രണ്ട് പെണ്‍മക്കളായ പ്രിയങ്ക, മിതു സിംഗ് എന്നിവരോടൊപ്പമുള്ള ചിത്രമാണ് പ്രചരിക്കുന്നത്. വേഗത്തില്‍ സുഖം പ്രാപിക്കുമെന്നു ആരാധകര്‍ പറയുന്നു.


സുശാന്തിന്റെ മരണം നടന്നിട്ട് ആറുമാസങ്ങള്‍ പിന്നിട്ടു. കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്കും കുടുംബത്തിനും മറ്റ് കുറച്ചുപേര്‍ക്കുമെതിരെ കുടുംബം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സിബിഐയുടെ അന്വേഷണത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ ഒന്നും വന്നിട്ടില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക