Image

'മാരത്തോണ്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Published on 20 December, 2020
'മാരത്തോണ്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
കൊച്ചി; നവാഗതനായ അര്ജുന് അജിത്ത് സംവിധാനം ചെയ്യുന്ന മാരത്തോണ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. മലയാള സിനിമയിലെ നിരവധിപേര് ചേര്ന്നാണ് പോസ്റ്റര് പുറത്തിറക്കിയത്. മരുത് എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ അര്ജുന് അജിത് പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് മാരത്തോണ്.

ഷാഡോ ഫോക്സ് പ്രൊഡക്ഷന്സിന്റെ ബാനറില് മനോജ് പെരിന്തല്മണ്ണയാണ് നിര്മാണം. ഹാസ്യത്തിന്റെ പശ്ചാത്തലത്തില് പ്രണയവും ത്രില്ലറും കോര്ത്തിണക്കിയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ആര് ആര് വിഷ്ണുവാണ്. അജിത് ബാലകൃഷ്ണന്, അര്ജുന് അജിത് എന്നിവരുടെ വരികള്ക്ക് ബിബിന് അശോക് സംഗീതം നല്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക