Image

ടോവിനോ ചിത്രത്തിലൂടെ സന്തോഷ് നാരായണന്‍ ആദ്യമായി മലയാളത്തിലേക്ക്

Published on 20 December, 2020
ടോവിനോ ചിത്രത്തിലൂടെ സന്തോഷ് നാരായണന്‍ ആദ്യമായി മലയാളത്തിലേക്ക്


പ്രശസ്ത തമിഴ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ ആദ്യമായി മലയാളത്തിലേക്ക്. ടോവിനോ തോമസ് നായകനാവുന്ന പേരിടാത്ത ചിത്രത്തിലൂടെയാണ് സന്തോഷ് മലയാളത്തിലുമെത്തുന്നത്. കാലാ, കബാലി, ജിഗര്‍തണ്ടാ, പിസ, വട ചെന്നൈ, പരിയേറും പെരുമാള്‍, സൂതു കാവും, ഭൈരവാ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് സന്തോഷ്.

നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.  രചന ജിനു എബ്രഹാം. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിങ് സൈജു ശ്രീധറും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക